visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Pradhan Mantri Kisan Yojana
Pradhan Mantri Kisan YojanaPhoto Credit : Pradhan Mantri Kisan Yojana Site

നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണോ..? ജൂലൈ 31ന് മുമ്പ് ഇക്കാര്യം ചെയ്യുക; ഇല്ലെങ്കിൽ അടുത്ത ഗഡു ലഭിച്ചേക്കില്ല

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 10:05 PM
ന്യൂഡെൽഹി: പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം കേന്ദ്ര സർകാർ കർഷകർക്ക് വർഷത്തിൽ മൂന്ന് തവണ ധനസഹായം നൽകുന്നു. മൂന്ന് ഗഡുക്കളായി 6000 രൂപയാണ് ലഭിക്കുക. ഇതുവരെ ഈ പദ്ധതിയുടെ 11 ഗഡുക്കൾ അനുവദിച്ചിട്ടുണ്ട്. നിങ്ങൾ ഈ സ്കീമിന്റെ ഗുണഭോക്താവാണെങ്കിൽ, അടുത്ത ഗഡു പ്രയോജനപ്പെടുത്താൻ, 2022 ജൂലൈ 31-ന് മുമ്പ് നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ പണം തടസപ്പെട്ടേക്കാം. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പിഎം കിസാൻ പോർടലിൽ pmkisan.gov.in നൽകിയിട്ടുണ്ട്.

അടുത്ത തന്നെ 12-ാം ഗഡു സർകാർ അനുവദിക്കുമെന്നാണ് പുറത്ത വരുന്ന വിവരം. പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കളായ എല്ലാ കർഷകർക്കും ഇ-കെവൈസി നിർബന്ധമാണ്. അല്ലെങ്കിൽ അവരുടെ അകൗണ്ടിൽ പണം വരില്ല. ഗുണഭോക്താക്കളുടെ പട്ടികയിൽ പേരുണ്ടോയെന്നും എങ്ങനെ ഇ-കെവൈസി പൂർത്തിയാക്കാമെന്നും അറിയാം.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക എങ്ങനെ പരിശോധിക്കാം

ഘട്ടം 1:

ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in സന്ദർശിക്കുക.

ഘട്ടം 2:

‘former corner’ ൽ പോയി ഇവിടെ നൽകിയിരിക്കുന്ന ‘beneficiary status’ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക..

ഘട്ടം 3:

നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്, വിലേജ് എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകുക.

ഘട്ടം 4:

‘Get Report’ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ മുന്നിലുള്ള സ്ക്രീനിൽ ഒരു ലിസ്റ്റ് തുറക്കും. നിങ്ങളുടെ പേര് ഉൾപെട്ടിട്ടുണ്ടോയെന്ന് ഇതിൽ നിന്നറിയാം.

ഇ-കെവൈസി പൂർത്തിയാക്കുന്നതിനായി ചെയ്യേണ്ടത്

ഘട്ടം 1:

ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in സന്ദർശിക്കുക.

ഘട്ടം 2:

വെബ്‌സൈറ്റിൽ ‘e-KYC’ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. തുടർന്ന് ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകുക. അതിനു ശേഷം സെർച് ഓപ്ഷനിൽ ക്ലിക് ചെയ്യുക.

ഘട്ടം 3

തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പർ നൽകി അതിൽ ലഭിച്ച OTP പൂരിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.

Pradhan Mantri Kisan Yojana KYC 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment