Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Super VasukiPhoto Credit : Indian Railway Twitter
3.5 കിലോമീറ്റർ നീളവും 6 എൻജിനും 295 വാഗണുകളുമുള്ള "സൂപ്പർ വാസുകി" ഇന്ത്യയിലെ ഏറ്റവും നീളമുള്ള ട്രെയിൻ ; വീഡിയോ കാണാം
By - Siju Kuriyedam Sreekumar --
Thursday, August 18, 2022 , 01:45 PM
ഇന്ത്യൻ റെയിൽവേ അടുത്തിടെ ഛത്തീസ്ഗഡിലെ കോർബയ്ക്കും നാഗ്പൂരിലെ രാജ്നന്ദ്ഗാവോയ്ക്കും ഇടയിൽ 27,000 ടണ്ണിലധികം കൽക്കരി വഹിക്കുന്ന 295 ലോഡഡ് വാഗണുകളുള്ള 3.5 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് എൻജിൻ ഘടിപ്പിച്ച ചരക്ക് തീവണ്ടിയായ "സൂപ്പർ വാസുകി" യുടെ പരീക്ഷണ ഓട്ടം നടത്തി, ഇത് ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ ട്രെയിനായി മാറി.
കോത്താരി റോഡ് സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെയും ട്വിറ്റർ അക്കൗണ്ടിൽ പങ്കുവചിരുന്നു . ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചരക്ക് തീവണ്ടിയായ ഓസ്‌ട്രേലിയയുടെ BHP ഇരുമ്പയിർ ട്രെയിൻ ( BHP Iron ore train ) നുമായി താരതമ്യം ചെയ്യുകയാണ് എങ്കിൽ സൂപ്പർ വാസുകി അതിന്റെ പകുതി വലുപ്പം ഉണ്ടാകും . BHP Iron ore train 4.53 മൈൽ (7.29 കി.മീ) നീളമുള്ള തീവണ്ടി ആണ് 82,000 മെട്രിക് ടൺ അല്ലെങ്കിൽ ഏകദേശം 181 ദശലക്ഷം പൗണ്ട് ഇരുമ്പയിര് വഹിച്ചുകൊണ്ട് പോകാൻ കഴിയും . ഇതിന്റെ പകുതിയോളം വലിപ്പം വരും സൂപ്പർ വാസുകിക്കു .
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ കീഴിലുള്ള ട്രെയിൻ ഓഗസ്റ്റ് 15 ന് 13:50 ന് കോർബയിൽ നിന്ന് പുറപ്പെട്ടു, 267 കിലോമീറ്റർ ദൂരം പിന്നിടാൻ 11.20 മണിക്കൂർ എടുത്തു. റെയിൽവേ ഇതുവരെ ഓടിക്കുന്ന ഏറ്റവും ദൈർഘ്യമേറിയതും ഭാരമേറിയതുമായ ചരക്ക് തീവണ്ടിയാണിത്, ഒരു സ്റ്റേഷൻ കടക്കാൻ ട്രെയിൻ ഏകദേശം നാല് മിനിറ്റ് എടുക്കും .
സൂപ്പർ വാസുകിയിൽ കൊണ്ട് വരുന്ന കൽക്കരി കൊണ്ട് ഒരു ദിവസം മുഴുവൻ 3000 മെഗാവാട്ട് പവർ പ്ലാന്റ് പ്രവർത്തിക്കാൻ വേണ്ട അത്ര കൽക്കരി ഉണ്ടാകും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ നിലവിലുള്ള റെയിൽവേ റേക്കുകളുടെ ഒരു യാത്രയിൽ 9,000 ടൺ കൽക്കരി കൊണ്ടുപോകുന്നുണ്ട് . കൃത്യമായി പറഞ്ഞാൽ ഓരോന്നിലും 40 ടൺ വീതമുള്ള 225 ട്രക്ക് കൊണ്ടുപോകുന്നു എന്ന് സാരം . സൂപ്പർ വാസുകിയിൽ ഇതിന്റെ മൂന്നിരട്ടിയാണ് കൊണ്ടുപോകാൻ പറ്റുക .
അഞ്ച് റേക്ക് ഗുഡ്‌സ് ട്രെയിനുകൾ ( ഒരു റേക്ക് എന്നാൽ ഒരു മുഴുനീളൻ ചരക്കു തീവണ്ടി) ഒരു യൂണിറ്റായി സംയോജിപ്പിച്ചാണ് ട്രെയിൻ രൂപീകരിച്ചത്. അപ്പോൾ അതിൽ അവസാനഭാഗത്തും ഒരു എൻജിൻ ഘടിപ്പിക്കുന്നു അപ്പോൾ മൊത്തം ആര് എൻജിൻ ഉണ്ടാവും ഈ ട്രെയിനിന് . ഈ ക്രമീകരണം (ദൈർഘ്യമേറിയ ചരക്ക് തീവണ്ടികൾ) ഇടയ്ക്കിടെ ഉപയോഗിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട് എന്നാണ് അറിഞ്ഞത് . പ്രത്യേകിച്ച് പവർ സ്റ്റേഷനുകളിലെ ഇന്ധനക്ഷാമം തടയാൻ ഏറ്റവും കൂടുതൽ ഡിമാൻഡ് സീസണിൽ കൽക്കരി കൊണ്ടുപോകാൻ ആയിരിക്കും ഏതു ഉപയോഗിക്കുക എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചരക്ക് തീവണ്ടിക്ക് ഈ പേര് ലഭിച്ചത് ഹിന്ദു സർപ്പങ്ങളുടെ ദൈവമായ വാസുകിയിൽ നിന്നാണ്. ശിവന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന വാസുകിയായ പാമ്പിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാമ്പിന്റെ തലയിൽ നാഗമണി എന്ന് വിളിക്കപ്പെടുന്ന രത്നം ഉണ്ടെന്ന് പറയപ്പെടുന്നു.
Youtube Link https://youtu.be/fvSK_8p7rUA
Super Vasuki India's longest 3.5 km train with 6 Locos and 295 wagons carrying over 27,000 tons of coal

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

11.1°C,
Clear,
71%
LEAVE A REPLY