visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / News/ India
Justice D Y Chandrachud
Justice D Y ChandrachudPhoto Credit : Siju Kuriyedath Sreekumar

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ സൂപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി; നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും

By - Siju Kuriyedath Sreekumar -- Monday, October 17, 2022 , 08:55 PM
ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡിനെ  നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു  ഉത്തരവിറക്കി.നവംബര്‍ ഒമ്പതിനു ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുക .  ജസ്റ്റിസ് ചന്ദ്രചൂഡിനെ തന്റെ പിൻഗാമിയായി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ ഉത്തരവ്.

കഴിഞ്ഞ ആഴ്ചയാണ് ഡി.വൈ. ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് യു.യു ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ കൈമാറിയത്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ചന്ദ്രചൂഡിനുണ്ടാവുക. 2024 നവംബര്‍ പത്തിനാണ് അദ്ദേഹം വിരമിക്കുക. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന  വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ചന്ദ്രചൂഡ്. വൈ.വി. ചന്ദ്രചൂഡ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്നു.  1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നു.

നിലവിൽ യു.യു.ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ്. 2016 മെയ് 13-നായിരുന്നു ചന്ദ്രചൂഡ്‌ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാര്‍ച്ച് 29-നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതുവരെ ബോംബൈ ഹൈക്കോടതിയിലായിരുന്നു സേവനം. 1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു ബിരുദപഠനം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം സ്വന്തമാക്കിയത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും നേടി.

സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ചന്ദ്രചൂഡ്‌. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഡായിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.

Justice DY Chandrachud To Be 50th Chief Justice Of India 

 



 



LEAVE A REPLY

Security code:

COMMENTS

Be the first to comment