visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / News/ India
Muslim weddings
Muslim weddingsPhoto Credit : Siju Kuriyedath Sreekumar

മുസ്ലീം വിവാഹങ്ങൾ രാത്രി 11 മണിക്ക് ശേഷം നടത്തിയാൽ പിഴയും നിക്കാഹിൽ നൃത്തവും സംഗീതവും പടക്കം പൊട്ടിക്കലും നിരോധിക്കുകയും ചെയ്തു

By - Siju Kuriyedath Sreekumar -- Tuesday, November 29, 2022 , 04:06 PM
റാഞ്ചി: ജാർഖണ്ഡിലെ മുസ്ലീം വിവാഹങ്ങളിൽ നൃത്തവും സംഗീതവും പടക്കം പൊട്ടിക്കലും നിരോധിച്ചു. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ ഒരു കൂട്ടം മുസ്ലീം പുരോഹിതന്മാരാണ് വിവാഹങ്ങൾക്കായി പുതിയ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ചത്. ഇത്തരം കാര്യങ്ങൾ അനിസ്ലാമിക ആചാരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡിസംബർ രണ്ട് മുതൽ നിയന്ത്രണങ്ങൾ ആരംഭിക്കുമെന്ന് നിർസ ബ്ലോക്കിലെ സിബിലിബാദി ജുമാമസ്ജിദ് ഇമാം മൗലാന മസൂദ് അക്തർ അറിയിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തും.

‘ഇസ്ലാമിക മതനിയമമനുസരിച്ച് നിക്കാഹ് (വിവാഹം) നടത്തും. നൃത്തവും ഡിജെയും കരിമരുന്ന് പ്രയോഗവും അനുവദിക്കില്ലെന്ന് ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്ക് 5,100 രൂപ പിഴ ചുമത്തും’ അക്തർ പറഞ്ഞു. ഇത്തരം ആചാരങ്ങൾ ഇസ്ലാമിൽ അനുവദനീയമല്ലെന്നും ഇത് ആളുകൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രി 11-നകം വിവാഹം നടത്തണമെന്നും അതിനു ശേഷമുള്ള സമയം ശുഭകരമായി കണക്കാക്കുന്നില്ലെന്നും അക്തർ പറഞ്ഞു.

”രാത്രി 11 മണിക്ക് ശേഷം ആരെങ്കിലും നിക്കാഹ് നടത്തിയാൽ പിഴ ചുമത്തും. മാനദണ്ഡം ലംഘിക്കുന്നവർ രേഖാമൂലം മാപ്പ് പറയേണ്ടി വരും’അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനം എല്ലാവരിലേക്കും എത്തിക്കാനും പുരോഹിതൻ സമുദായ അംഗങ്ങളോട് അഭ്യർത്ഥിച്ചു.

Muslim weddings were fined after 11pm and dancing, music and firecrackers were banned at Nikahs



 



LEAVE A REPLY

Security code:

COMMENTS

Be the first to comment