Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Sukhwinder Singh SukhuPhoto Credit : Congress Website
കാത്തിരിപ്പുകൾക്കൊടുവിൽ സുഖ്‌വിന്ദർ ഹിമാചൽ മുഖ്യമന്ത്രി
By - Siju Kuriyedath Sreekumar --
Saturday, December 10, 2022 , 07:08 PM
സുഖ്‌വിന്ദർ സിംഗ് സുഖു ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയാവുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. . സുഖ്‌വിന്ദറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാന്റ് സുഖ് വീന്ദർ സിംഗ് സുഖുവിനെ തെരഞ്ഞെടുത്തത്. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയാകുന്നത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിച്ചു.തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും സംസ്ഥാനത്തെ ജനങ്ങളോടും നന്ദി പറയുന്നതായി പ്രഖ്യാപനത്തിന് ശേഷം സുഖു പ്രതികരിച്ചു.
40 വർഷമായി ഹിമാചൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നേതൃത്ത്വത്തിനും ജനങ്ങൾക്കും പ്രിയങ്കരനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയർന്ന പേര് സുഖുവിന്റേതായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം 21 എംഎൽഎമാരുമായി യോഗവും സുഖു നടത്തിയിരുന്നു. ലോവർ ഹിമാചൽ പ്രദേശിൽപെട്ട സിർമൗർ, ഹമിർപുർ, ബിലാസ്പൂർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവാണ് 58 കാരനായ സുഖു. തങ്ങളുടെ സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും. ഹിമാചലിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരിക്കും. സംസ്ഥാനത്തിന്റെ വികസനത്തിനായി നമ്മള്‍ പ്രവര്‍ത്തിക്കുമെന്നും സുഖ്‌വീന്ദര്‍ സിങ് സുഖു പ്രതികരിച്ചു.
ഹിമാചൽ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള നേതാവാണ് സുഖു എന്നത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കസേരയ്ക്ക് ബലം കൂട്ടും. സംസ്ഥാന കോൺഗ്രസിന്റെ അതികായനായിരുന്ന മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരായി പാർട്ടിയിൽ പലപ്പോഴും നിലപാട് എടുത്ത നേതാവ് കൂടിയാണ്. സംസ്ഥാനം ബിജെപിക്ക് ഒപ്പം നിന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും അനുരാഗ് താക്കൂറിന്റെ ജില്ലയായ ഹമിർപൂരിനെ കോൺഗ്രസിനൊപ്പം നിലനിർത്തിയത് സുഖുവാണ്.
നാല് തവണ എം.എല്‍.എയായ സുഖ്‌വീന്ദര്‍ മുന്‍ പി.സി.സി. അധ്യക്ഷനുമാണ്. രാഹുല്‍ ഗാന്ധിയുമായി ഇദ്ദേഹത്തിന് അടുത്തബന്ധമാണെന്നാണ് കരുതപ്പെടുന്നത്. അഞ്ചുതവണ എം.എല്‍.എയായാളാണ് മുകേഷ് അഗ്നിഹോത്രി. പി.സി.സി. അധ്യക്ഷയും മുന്‍മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യയുമായ പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനനിമിഷം അവകാശവാദം ഉന്നയിച്ചെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം സുഖ്‌വീന്ദറിനൊപ്പമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരുടെ മകന്‍ വിക്രമാദിത്യ സിങ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ അത്തരം തീരുമാനമൊന്നും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പ്രതിഭാ സിങ് നിയമസഭാകക്ഷിയോഗത്തിന് പിന്നാലെ പ്രതികരിച്ചു.
ഇത്തവണ ഹമിർപൂരിലെ അഞ്ചിൽ മൂന്ന് സീറ്റ് കോൺഗ്രസ് വിജയിച്ചു. 2017ൽ മുൻ മുഖ്യമന്ത്രിയും സംസ്ഥാന ബിജെപിയുടെ മുഖവുമായിരുന്ന പ്രേം കുമാർ ധുമാൽ തോറ്റതും ഹമിർപൂർ ജില്ലയിലെ സുജൻപൂർ മണ്ഡലത്തിലായിരുന്നു. 1964 ൽ ആണ് ജനനം. നിയമ ബിരുദ പഠന കാലത്താണ് രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്. 1988 മുതൽ 1995 വരെ ഏഴ് വർഷം കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ് യു ഐയുടെ പ്രസിഡന്റായിരുന്നു. 1998 മുതൽ 2008 വരെ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. ശേഷം 2009 മുതൽ 10 വർഷം സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി. എംഎൽഎയായിട്ടും ആറര വർഷം 2019 വരെ അധ്യക്ഷ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു.
ഭരണംകിട്ടിയ ഹിമാചലിൽ മുഖ്യമന്ത്രി കസേര കോൺഗ്രസിന് കീറാമുട്ടിയാകുകയായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിന് സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
മുഖ്യമന്ത്രിയാകണമെന്ന പ്രതിഭ സിങ്ങിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പ്രതിഭയും മകനും കടക്കുമോ എന്നതാണ് പ്രഖ്യാപനം വൈകാൻ കാരണം . സുഖ് വീന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും താത്പര്യം ഉണ്ടായിരുന്നത് അതേസമയം, മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് നൽകാനാൻ പ്രിയങ്ക ഗാന്ധി നിർദ്ദേശം നൽകിയിരുന്നു .
സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുൻ അദ്ധ്യക്ഷൻ സുഖ്വിന്ദർ സുഖുവും നിലപാടിൽ ഉറച്ചു നില്ക്കുന്നതാണ് തർക്കം തുടരാൻ കാരണം. എംഎൽഎമാരുമായി സംസാരിച്ച നിരീക്ഷകർ റിപ്പോർട്ട് ഇന്ന് കൈമാറും. രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ഹിമാചലിൽ കോൺഗ്രസ് സർക്കാരിൻ്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി ക്യാംപിൽ നിന്നും ചിലരെ ചാടിക്കാനും നീക്കം തുടരുകയാണ്.
അതേസമയം പാർട്ടി നേതൃത്വത്തിൻ്റെ ഏതു നിർദേശവും താൻ അനുസരിക്കുമെന്ന് സുഖ്വിന്ദർ സുഖു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായ സർക്കാരുണ്ടാകും. നിലവിൽ 43 എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക് വന്നേക്കും – മാധ്യമങ്ങളെ കണ്ട സുഖു പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതിഭാസിങ്് അവകാശമുന്നയിച്ചതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. അതിനിടെയാണ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മാറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ലെന്ന് പ്രതിഭ തുറന്നടിച്ചു.
പിന്നാലെ പ്രതിഭയുമായി ചര്‍ച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വാഹനം ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞ് പ്രതിഭയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. രാത്രി യോഗം നടന്ന കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേരുണ്ടായിരുന്നു.
Sukhvinder singh Sukhu Himachal CM

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

22.8°C,
Clear,
69%
LEAVE A REPLY