visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Karnataka

Home / News/ Karnataka
Congress MLA eats food spit into Dalit priest's hand
Congress MLA eats food spit into Dalit priest's handPhoto Credit : Siju Kuriyedam Sreekumar

ദലിത് പുരോഹിതൻ കൈയിലേക്ക് തുപ്പിയ ഭക്ഷണം കഴിച്ച് കോൺ​ഗ്രസ് എംഎൽഎ; സാഹോദര്യത്തിന്റെ സന്ദേശമെന്ന് വിശദീകരണവും; വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Monday, May 23, 2022 , 05:17 PM
ബംഗളൂരു: ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം കഴിച്ച് കോൺ​ഗ്രസ് എംഎൽഎ. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കർണാടകയിലെ കോൺ​ഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനാണ് ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം കഴിച്ചത്. ഞായറാഴ്ച അംബേദ്കർ ജയന്തിയും ഈദ് മിലാനും പ്രമാണിച്ച് ബെം​ഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. സാഹോദര്യത്തിന്റെ സന്ദേശത്തിനായിട്ടാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് എംഎൽഎ പറയുന്നത്. പരിപാടിയിൽ എംഎൽഎ ദലിത് പുരോഹിതനോട് ഒരു കഷ്ണം മധുരപലഹാരം നൽകി. ദലിത് പുരോ​ഹിതനും പാത്രത്തിൽ നിന്നെടുത്ത് മധുരം നൽകാനൊരുങ്ങിയപ്പോൾ എംഎൽഎ തടഞ്ഞു. പുരോ​ഹിതന്റെ വായിലെ ഭക്ഷണം കൈയിലേക്ക് തുപ്പാൻ ആവശ്യപ്പെട്ടു. പുരോഹിതൻ മടിച്ചുനിന്നതോടെ എംഎൽഎ നിർബന്ധിച്ചു. ഒടുവിൽ പുരോ​ഹിതൻ കൈയിലേക്ക് തുപ്പിയ ഭക്ഷണം എംഎൽഎ എല്ലാവരുടെയും മുന്നിൽവെച്ച് കഴിച്ചു. ഈ സമയം സദസ്സിലുള്ളവരെല്ലാം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നാല് തവണ എംഎൽഎ ആയിട്ടുള്ള സമീർ അഹമ്മദ് ഖാൻ മുമ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ചാമരാജ്പേട്ടിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമാണ് ഇദ്ദേഹം. ചിലർ സമുദായങ്ങൾക്കിടയിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു.
 
Congress MLA eats food spit into Dalit priest's hand

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment