visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Arif Mohammed Khan
Arif Mohammed KhanPhoto Credit : Siju Kuriyedam Sreekumar

ധൃതിപിടിക്കില്ല , നിയമവശങ്ങൾ എല്ലാം പരിശോധിച്ച ശേഷം മാത്രമേ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയുള്ളു എന്ന്‌ ഗവര്‍ണര്‍ വ്യക്തമാക്കി

By - Siju Kuriyedam Sreekumar -- Friday, January 28, 2022 , 01:02 AM

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തില്‍ നിയമോപദേശം അടക്കം തേടിയേക്കും. അതിന് ശേഷമേ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്ന കാര്യം ഗവര്‍ണര്‍ ആലോചിക്കൂ. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകിയേക്കും. 

ഈമാസം 19ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കേരളാ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഭേദഗതി വിവാദമായതിന് പുറമേ, ഭേദഗതി വരുത്തുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് അടക്കം നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യമെല്ലാം കണക്കിലെടുത്താണ് വിശദമായ പരിശോധനക്ക് ശേഷം നിലപാട് എടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ തീരുമാനിച്ചത്. 

വിഷയത്തില്‍ നിയമവശങ്ങളടക്കം ഗവര്‍ണര്‍ വിശദമായി പരിശോധിക്കും. ഒരുപക്ഷേ നിയമോപദേശം തേടാനും സാധ്യതയുണ്ട്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഗവര്‍ണര്‍ തലസ്ഥാനത്ത് മടങ്ങി എത്തിയശേഷം അടുത്താഴ്ച മാത്രമേ വിഷയം പരിശോധിക്കാന്‍ സാധ്യയുള്ളൂ. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ തീരുമാനം വൈകാനാണ് സാധ്യത.   

അതേസമയം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളാണ് ഗവര്‍ണറെ കണ്ടത്. ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള ഓര്‍ഡിനന്‍സിലെ നിയമപ്രശ്‌നങ്ങള്‍ നേതാക്കള്‍ ഗവര്‍ണറെ ധരിപ്പിച്ചു. ലോകായുക്ത ബില്‍ രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ഉന്നയിച്ച നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി  വി.ഡി. സതീശന്‍ പറഞ്ഞു.

Arif Mmohammad Khan on Ordinance to clip Lokayukta powers
 



LEAVE A REPLY

Security code:

COMMENTS

Be the first to comment