visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Febin Rafi  fled the station Arrested
Febin Rafi fled the station ArrestedPhoto Credit : Siju Kuriyedam Sreekumar

വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസിലെ പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയ പ്രതി ഫെബിൻ റാഫിയെ പോലീസ് പിടിച്ചു

By - Siju Kuriyedam Sreekumar -- Saturday, January 29, 2022 , 08:34 PM

കോഴിക്കോട്:  വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി. സ്റ്റേഷനിന്റെ പുറക് വശത്തുകൂടി പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് ചേവായൂർ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. ലോ കോളജിനു സമീപമുള്ള കാട്ടിലാണ് ഇയാൾ ഒളിച്ചിരുന്നത്. ഇവിടെനിന്ന് ഇയാളെ പൊലീസ് വീണ്ടും പിടികൂടി. ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾ‌ക്കൊപ്പമാണ് ഇവർ നേരത്തെ പിടിയിലായത്. ഫെബിൻ റാഫിയുടെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. 

സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന്‍ റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല.  കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു.

ബെംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ യുവാക്കള്‍ പിടിയിലായത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. അതേസമയം പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതിൽ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയുമാണ് രേഖപ്പെടുത്തിയത്. 

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയിരുന്നു. ഇതിനുശേഷം സ്റ്റേഷനകത്ത് നിര്‍ത്തിയ പ്രതികളിലൊരാളെ കാണാതായി. പിന്നീടാണ് ഇയാള്‍ രക്ഷപ്പെട്ടെന്ന് പോലീസിന് മനസ്സിലായത്.  കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് പ്രതികളിലൊരാള്‍ രക്ഷപ്പെട്ടത്.

ബുധനാഴ്ച വൈകീട്ടോടെയാണ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൈസൂര്‍ മാണ്ഡ്യ ഭാഗത്തുവെച്ച് ബസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്പൂര്‍ എടക്കരയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എടക്കര പോലീസാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികള്‍ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് മൊഴി. കൈയില്‍ പണവും മൊബൈല്‍ഫോണും ഒന്നും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ യുവാക്കളെ ട്രെയിനില്‍വെച്ച് പരിചയപ്പെട്ടെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുള്ളതെങ്കിലും പോലീസത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.


Children's home Kozhikode Girls missing Case the arrested accused Febin Rafi  fled the station , nabbed from city
 



LEAVE A REPLY

Security code:

COMMENTS

Be the first to comment