visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Private Building in Malabar Devaswom board land
Private Building in Malabar Devaswom board landPhoto Credit : Siju Kuriyedam Sreekumar

ദേവസ്വമറിയാതെ ക്ഷേത്രഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് , അതിൽ സ്വകാര്യ വ്യക്തി കണ്‍വെന്‍ഷന്‍ സെന്റര്‍ നിർമിച്ചു

By - Siju Kuriyedam Sreekumar -- Sunday, January 30, 2022 , 12:24 AM

പാലക്കാട് ∙ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയില്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെന്ന് വിവരാവകാശ രേഖ. മണലിയിലാണ് ബോര്‍ഡ് അറിയാതെ ക്ഷേത്രംവക ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. ഭൂമിയിലെ ‘കാഡ’ ജലസേചന പദ്ധതി കനാല്‍ മൂടിയതിനൊപ്പം ഒന്നേകാല്‍ ഏക്കറിലധികം നിലവും നികത്തി. വിജിലന്‍സ് അന്വേഷണം തുടങ്ങി. 

ശ്രീരാമനാഥപുരം ഗ്രാമ ദേവസ്വത്തിന്റെ മൂന്നേകാല്‍ ഏക്കറിലധികം ഭൂമിയാണ് ദേവസ്വം കമ്മിഷണററിയാതെ  പാട്ടത്തിന് നല്‍കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പതിനായിരത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണിതീര്‍ത്തു. നിര്‍മാണത്തിനിടെ 210 മീറ്റര്‍ നീളവും 4.50 മീറ്റര്‍ വീതിയുമുള്ള കാഡ ജലസേചന പദ്ധതിയുടെ കനാല്‍ നികത്തി.

ഇതോടെ മഴക്കാലത്ത് നാല്‍പ്പതിലധികം വീടുകളിലേക്ക് െവള്ളം കയറുന്ന സ്ഥിതിയായി. ഒന്നേകാല്‍ ഏക്കറിലധികം വരുന്ന പാടവും മൂടി. റവന്യൂ, കൃഷി വകുപ്പുകളുടെ അന്വേഷണത്തില്‍ നിയമലംഘനം വ്യക്തമായെന്ന് വിവരാവകാശ രേഖയിലുണ്ട്. നിയമലംഘനത്തിനൊപ്പം മരുതറോഡ് പഞ്ചായത്തും വിവിധ ഓഫിസുകള്‍ കേന്ദ്രീകരിച്ചും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായ പരാതിയില്‍ വിജിലന്‍സും അന്വേഷണം തുടങ്ങി. 


നിയമപരമായി സകല അനുമതിയും നേടിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചതെന്നാണ് ഡയറക്ടര്‍മാരുടെ വിശദീകരണം. ഓരോ ഘട്ടത്തിലും വിവിധ വകുപ്പുകള്‍ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നതാണ്. അനുമതിയില്ലാതെ ഭൂമി കൈമാറിയതില്‍ ക്ഷേത്ര ഭാരവാഹികളോട് ദേവസ്വം കമ്മിഷണര്‍ വിശദീകരണം തേടി. മറുപടി വൈകുന്നതിനാല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Private Building in Malabar Devaswom board land in Palakkad



LEAVE A REPLY

Security code:

COMMENTS

Be the first to comment