visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Gang Leader  Mental Deepu
Gang Leader Mental DeepuPhoto Credit : Siju Kuriyedam Sreekumar

അടിപിടിക്കു ഇടയിൽ ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്നു കുപ്രസിദ്ധ ഗുണ്ട തലവൻ മെന്റൽ ദീപു കൊല്ലപ്പെട്ടു

By - Siju Kuriyedam Sreekumar -- Monday, February 07, 2022 , 11:52 AM

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ  അടിപിടിക്കു ഇടയിൽ ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്നു കുപ്രസിദ്ധ ഗുണ്ട തലവൻ മെന്റൽ ദീപു ( 37 ) കൊല്ലപ്പെട്ടു . നിരവധി കേസുകളില്‍ പ്രതിയായ അയിരൂപ്പാറ സ്വദേശി കുട്ടനാണ് കല്ലും കുപ്പിയും കൊണ്ട് ദീപുവിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. കല്ലും കുപ്പിയും കൊണ്ടുള്ള അടിയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മെന്റല്‍ ദീപുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

സംഭവത്തിൽ അഞ്ചംഗ സംഘമാണ് ഉള്‍പ്പെട്ടതെന്ന് പോത്തന്‍കോട് പോലീസ് വ്യക്തമാക്കി. ദീപുവിന്റെ കൂട്ടാളികളായ മൂന്നുപേരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യപ്രതികളായ അയിരൂപ്പാറ സ്വദേശികളായ കുട്ടന്‍, സ്റ്റീഫന്‍ എന്നിവര്‍ ഒളിവിലാണ്. കസ്റ്റഡിയിലെടുത്തവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.

സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് പോത്തന്‍കോട് പോലീസ് പറയുന്നത്. മണ്ണുമാഫിയ സംഘത്തിലെ ചിലര്‍ ദിവസങ്ങളായി സമീപപ്രദേശങ്ങളില്‍ ചെറിയ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ക്കഥയാണ് ബുധനാഴ്ച രാത്രിയിലെ അക്രമമെന്നും പോലീസിന് സംശയമുണ്ട്. കസ്റ്റഡിയിലുള്ളവര്‍ മണ്ണുമാഫിയ സംഘത്തിലുള്ളവരാണ്. കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    



Gang Leader  Mental deepu killed
 



LEAVE A REPLY

Security code:

COMMENTS

Be the first to comment