visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Megha
MeghaPhoto Credit : Siju Kuriyedam Sreekumar

വിവാഹദിവസം മരണവീടായി , വിവാഹദിവസം രാവിലെ ബെഡ്‌റൂമിൽ വധു തൂങ്ങി മരിച്ചനിലയിൽ

By - Siju Kuriyedam Sreekumar -- Monday, February 07, 2022 , 04:13 PM


കോഴിക്കോട്∙ വിവാഹദിവസം രാവിലെ വധു  ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്.  സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു.

വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് വധു മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല്  തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 
ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.  അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരൻ: ആകാശ്.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.  

On marriage day Woman commits suicide 



LEAVE A REPLY

Security code:

COMMENTS

Be the first to comment