visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Goods Train derailed near Thrissur Puthukkad
Goods Train derailed near Thrissur PuthukkadPhoto Credit : Siju Kuriyedam Sreekumar

തൃശൂരില്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് തീവണ്ടി പാളംതെറ്റി

By - Siju Kuriyedam Sreekumar -- Friday, February 11, 2022 , 03:46 PM

തൃശൂര്‍: തൃശൂരില്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ  അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകുമെന്നാണ് സൂചനകള്‍.

ഗതാഗത തടസ്സത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടു, ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരില്‍ നിര്‍ത്തിയിട്ടുനിലമ്പൂര്‍-കോട്ടയം ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും, വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിര്‍ത്തി കൂടുതല്‍ ട്രെയിനുകള്‍ വൈകുമെന്നാണ് വിവരം. ട്രെയിനുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. 

ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല. 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു

Goods Train derailed near Thrissur Puthukkad



LEAVE A REPLY

Security code:

COMMENTS

Be the first to comment