visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
First Pub In Kerala
First Pub In KeralaPhoto Credit : Siju Kuriyedam Sreekumar

കേരളത്തിലെ ആദ്യത്തെ പബിനെതിരെ കേസ് ,അബ്‍കാരി ചട്ടം ലംഘിച്ചു മദ്യം വിളമ്പാന്‍ വനിതകള്‍ ,മാനേജരെ അറസ്റ്റു ചെയ്ത നടപടി തെറ്റെന്നു ഉടമ Video

By - Visum Expresso -- Tuesday, March 15, 2022 , 03:19 PM

കൊച്ചി∙ കൊച്ചി കപ്പല്‍ശാലയ്ക്ക്‌ സമീപത്തെ 'ഫ്‌ളൈ-ഹൈ' ഹോട്ടലിനെതിരേയാണ് കേസെടുത്തത്. കേരളത്തിലെ ആദ്യത്തെ പബ് എന്നു വ്യാപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാർബർ വ്യൂ, ഫ്ലൈ ഹൈ ബാർ മാനേജരെ എക്സൈസ് അറസ്റ്റു ചെയ്തു. അബ്‍കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടു മദ്യം വിളമ്പിച്ചതിനായിരുന്നു അറസ്റ്റ്. കഴിഞ്ഞ 12ന് നവീകരിച്ച ബാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിദേശത്തു നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിച്ചത്. സ്റ്റോക്ക് റജിസ്റ്ററിൽ കൃത്രിമം കണ്ടതിനും ഇവർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. 

വിദേശവനിതകളെ മദ്യം വിളമ്പാന്‍ ഏര്‍പ്പാടാക്കിയതിന് ബാര്‍ ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്  . അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണു വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയത് എന്നായിരുന്നു ഹോട്ടൽ ഉടമകളുടെ നിലപാട്. ഇത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണ് എന്നാണ് എക്സൈസ് പറയുന്നത്. വനിതകൾ മദ്യം വിളമ്പിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ നടപടികൾക്ക് അറസ്റ്റിലായ മാനേജരെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. 

ഹോട്ടലില്‍ വിദേശവനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്‌സൈസിന്റെ ഭാഷ്യം. 

പബിനു നിലവിൽ കേരളത്തിൽ അനുമതി ഇല്ലാത്തതിനാൽ ഉദ്ഘാടന ദിവസം മാത്രമായിരുന്നു വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിയത് എന്നാണു വിശദീകരണം. തുടർന്നുള്ള ആഴ്ചകളിൽ നിശ്ചിത ദിവസങ്ങളിൽ മാത്രം ഡിജെ പാർട്ടികളുണ്ടാകുമെന്നാണു അറിയിച്ചിരിക്കുന്നത്. നിശ്ചിത തുക ഫീസ് നൽകിയായിരിക്കും പ്രവേശനം. 

ബാർ ഹോട്ടലിൽ പ്രവേശനത്തിനു മുമ്പ് തിരിച്ചറിയൽ കാർഡ് നൽകണമെന്ന നിർദേശമുണ്ടെന്നു മാത്രമല്ല, പ്രവേശന കവാടത്തിൽ ബൗൺസർമാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പബുകൾക്ക് അനുമതി നൽകുമെന്ന പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് ഇതു നടപ്പാക്കാൻ ശ്രമിച്ചതാണ് ഫ്ലൈ ഹൈയ്ക്കു വിനയായിരിക്കുന്നത്.


Excise case against Fly high bar hotel in Kochi for Employing women in liquor shops

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment