visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
House Collapsed , House owner Died
House Collapsed , House owner DiedPhoto Credit : Siju Kuriyedam Sreekumar

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ ബീം തകര്‍ന്ന് വീണു; ഗൃഹനാഥനും തൊഴിലാളിയും മരിച്ചു

By - Siju Kuriyedam Sreekumar -- Tuesday, April 05, 2022 , 10:05 PM


കണ്ണൂർ(Kannur): കണ്ണൂരിനെ നടുക്കത്തിലാഴ്ത്തി വൻ ദുരന്തം. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റടപ്പയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിലെ ബീം തകര്‍ന്ന് വീണ് വീട്ടുടമസ്ഥനും തൊഴിലാളിയും ദാരുണമായി മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിർമാണ തൊഴിലാളിയും വീട്ടുടമസ്ഥനുമായ ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂപ്പിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. തകർന്നു വീണ ബീമിനടിയിൽ കുടുങ്ങിയ രണ്ടു പേരും മരണമടയുകയായിരുന്നു. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ദാമോദരൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി.

കോൺക്രീറ്റ് ചെയ്ത ബീമാണ് തകർന്നു വീണത്. കഴിഞ്ഞ ദിവസം ജില്ലയിൽ മറ്റൊരിടത്തും ബീം തകർന്നു വീണെങ്കിലും തലനാരിഴയ്ക്ക് അപകടമൊഴിവായിരുന്നു. വീടിൻ്റെ മുൻവശത്തെ ബീമാണ് തകർന്നു വീണത്. ചക്കരക്കൽ സി.ഐ സത്യനാഥൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


 The beam of the house under construction collapsed house owner died in kannur 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment