visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
university of kerala
university of keralaPhoto Credit : Siju Kuriyedam Sreekumar

കേരള സർവകലാശാല വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകിയതായി റിപ്പോർട്ട്

By - Siju Kuriyedam Sreekumar -- Monday, April 25, 2022 , 07:50 AM

തിരുവനന്തപുരം: പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നൽകി മാതൃകയായി കേരള സർവകലാശാല. ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക കയ്യിൽ കിട്ടിയതോടെ വിദ്യാർത്ഥികൾ എല്ലാ ഉത്തരവും ശരിയായി പകർത്തി എഴുതി, വളരെ സന്തോഷത്തോടെ പരീക്ഷയെഴുതി സ്ഥലം വിടുകയും ചെയ്തു. സംഭവം നടന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണെങ്കിലും ഇത്തരത്തിൽ ഒരു അമളി സംഭവിച്ചു എന്ന് സർവ്വകലാശാല അധികൃതർക്ക് മനസ്സിലായത് പോലും മൂല്യനിർണയ സമയത്താണ്.

കേരള സർവകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്‌സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നൽകിയത്. ഉത്തര സൂചക കയ്യിൽ കിട്ടിയതോടെ വിദ്യാർത്ഥികൾ സന്തോഷത്തോടെ പരീക്ഷ എഴുതുകയും ചെയ്തു. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്‌പെഷൽ പരീക്ഷ ആയതിനാൽ കുറച്ചു പേർ മാത്രമേ എഴുതിയുള്ളു. സിഗ്‌നൽസ് ആൻഡ് സിസ്റ്റംസ് എന്ന പേപ്പർ എഴുതിയവർക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്.

പരീക്ഷ കൺട്രോളറുടെ ഓഫിസിൽ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു. ഓഫിസിൽ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നൽകുകയായിരുന്നു. ഇതുവരെ സർവകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.


Students who appeared for the examination were given answer keys instead of question papers

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment