visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
A A Rahim , Dr T Vijayalakshmi
A A Rahim , Dr T VijayalakshmiPhoto Credit : Siju Kuriyedam Sreekumar

ജീവൻ വേണേൽ ബിൽ ഒപ്പിട്ടു തന്നേക്കണം അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ എന്ന് ഭീഷണി കൂടുതൽ തലപൊക്കിയാൽ ആ തല പിന്നെ കാണില്ല തീർത്തുകളയും എന്നാക്രോശിച്ചത് എ എ റഹീം ; മുടിയിഴകൾ പിഴുതെടുത്തെന്നും

By - Siju Kuriyedam Sreekumar -- Tuesday, April 26, 2022 , 05:50 PM

തിരുവനന്തപുരം: നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതിൽ സന്തോഷമെന്ന് ഡോ. ടി.വിജയലക്ഷ്മി. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞെന്നും ടി.വിജയലക്ഷ്മി പറഞ്ഞു. തനിക്കു നേരേ അക്രമത്തിന് നേതൃത്വം നൽകിയ എ.എ.റഹിം എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു അധ്യാപികയുടെ പ്രതികരണം. കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ആയിരിക്കെയാണ് അന്ന് സിൻഡിക്കേറ്റ് അം​ഗമായിരുന്ന റഹീമിന്റെ നേതൃത്വത്തിൽ വിജയലക്ഷ്മിയെ എസ്എഫ്ഐ പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. സ്റ്റുഡന്റ്സ് ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ‌ ഇവരെ തടഞ്ഞുവച്ചു ചീത്ത വിളിച്ചതും ദേഹോപദ്രവം ഏൽപിച്ചതും.

ഈ അധ്യാപികയുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു 2017 മാർച്ച് 30. യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് ആക്ടിവിറ്റീസിനുള്ള തുക അനുവദിക്കേണ്ടതു വിജയലക്ഷ്മിയായിരുന്നു. 2017ലെ യൂണിവേഴ്സിറ്റി കലോത്സവ സമയത്ത് യൂണിയൻ വിദ്യാർഥികൾ തുക ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. യൂണിവേഴ്സിറ്റിയുടെ ഉത്തരവു പ്രകാരം മുൻപു കൊടുത്ത പണത്തിന്റെ ബില്ലു നൽകിയാലേ ബാക്കി തുക നൽകുകയുള്ളൂവെന്നു പറഞ്ഞതിന് ഇരുനൂറോളം വിദ്യാർഥികൾ ചേർന്നു മണിക്കൂറുകളോളം തടഞ്ഞുവച്ചു. തെറി വിളിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും വെള്ളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

‘ഡയറക്ടർ എന്നു വച്ചാൽ വെറും ശിപ്പായി മാത്രമാണ്. കൂടുതൽ തലപൊക്കിയാൽ ആ തല പിന്നെ കാണില്ല തീർത്തുകളയും. കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ജീവൻ വേണേൽ ബിൽ ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കിൽ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്തു കണ്ടാൽ കൊന്നുകളയും’ ഇതായിരുന്നു സിൻഡിക്കേറ്റംഗമായ റഹിമിന്റെ വാക്കുകളെന്ന് വിജയലക്ഷ്മി പറയുന്നു.

ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന വിജയലക്ഷ്മിയെ ശാരീരികമായും പ്രതിഷേധക്കാർ കൈകാര്യം ചെയ്തു. ചുറ്റും നിന്ന പെൺകുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പേനകൊണ്ടു മുതുകിൽ കുത്തി വേദനിപ്പിച്ചു. പൊലീസിനും മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി അയച്ചു. ഒടുവിൽ ഗവർണറെ നേരിൽ കണ്ടപ്പോഴാണു പേരിനെങ്കിലും കേസ് എടുത്തത്. തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ വർഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ് ഈ അധ്യാപിക.

അധ്യാപക ജോലി ഇഷ്ടമായിരുന്നെന്നും നാളത്തെ തലമുറയെ മാതൃകാപരമായി വാർത്തെടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറഞ്ഞു. ‘കുറേ പെൺകുട്ടികളും ആൺകുട്ടികളും തടഞ്ഞുവച്ച് എന്റെ മുഖത്തുനോക്കി അസഭ്യം പറഞ്ഞതു വലിയ ഷോക്കായി. വല്ലാത്ത മാനസികാവസ്ഥയിലായി ഞാൻ. അധ്യാപികയാണെന്ന പരിഗണനപോലും തന്നില്ല. നമ്മുടെ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ചിന്തിച്ചു പോയി.

വളരെ വിഷമിച്ച് മൂന്നു നാലു മണിക്കൂർ‌ കഴിഞ്ഞ്, പ്രതിഷേധം നടന്ന മുറിക്കു പുറത്തിറങ്ങിയപ്പോൾ, ഇതൊക്കെ അവരുടെ പതിവ് രീതിയാണു, കാര്യമാക്കേണ്ട എന്നാണു പലരും പറഞ്ഞത്. ഇതൊക്കെ തെറ്റാണെന്ന് അവർക്കു പറഞ്ഞു കൊടുക്കാൻപോലും ആരും ഉണ്ടായില്ല. ഇതിനെതിരെ പ്രതികരിക്കാൻ പോയാൽ പ്രശ്നമാണ്, ജീവനു ഭീഷണിയുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞത്.
    ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല. വല്ലാത്തൊരു അനുഭവമായിരുന്നു. കേരളത്തെപോലുള്ള പരിഷ്കൃത സമൂഹത്തിലാണ് ഒരു സ്ത്രീയെ ഇങ്ങനെ ഭീഷണിപ്പെടുത്തിയത്. അവർ ആവശ്യപ്പെട്ട ബിൽ പാസായി എന്നു പറഞ്ഞിട്ടും എന്നെ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞു. കേസിൽനിന്നു പിൻമാറാൻ ഉപദേശിച്ചവരും ഭീഷണിപ്പെടുത്തിയവരും ഉണ്ട്. ജോലി ചെയ്യുന്ന മേഖലയിൽ പ്രശ്നം ഉണ്ടാകുമെന്നു പറഞ്ഞവരുണ്ട്.

ഇത്തരം കാര്യങ്ങൾക്കെതിരെ ആരെങ്കിലും മുന്നോട്ടു വരണ്ടേ. ഇവർ മാപ്പുപോലും പറയില്ല എന്ന് അറിയാം. എങ്കിലും പൊതുസമൂഹത്തിന്റെ മുന്നിൽ അവർ തെറ്റു ചെയ്തു എന്നു കാണിച്ചു കൊടുക്കാനായി. കേസിനു പോയതിനു ഫലവും കാണുന്നുണ്ട്. നേതാക്കൾ പറയാത്തതു കേൾക്കാത്ത ഓഫിസർമാരെ വിരട്ടുന്ന രീതി ഒരു പരിധിവരെ അവസാനിച്ചു. പിന്നീട് യൂണിവേഴ്സിറ്റിയിലും അത്തരം സംഭവം ഉണ്ടായിട്ടില്ല.

സ്വന്തം പണം മുടക്കിയാണ് വക്കീലിനെ വച്ചത്. ഇരയോടൊപ്പമല്ല, പാർട്ടിക്കാരോടൊപ്പമാണ് സ്റ്റേറ്റ് നിന്നത്. എന്റെ അനുഭവം അതാണ്. അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച വാർത്ത കേട്ടതിൽ സന്തോഷം ഉണ്ട്. അധ്യാപന മേഖലയിൽ പ്രശ്നങ്ങളുണ്ടായി. സെമിനാറുകളിൽ‌നിന്ന് എന്നെ ഒഴിവാക്കി. പ്രോജക്ടുകൾ അംഗീകരിക്കാതെയായി. ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നു വിശ്വാസമുണ്ടായിരുന്നു. അതിനാലാണു കേസുമായി മുന്നോട്ടു പോകുന്നത്.

A A Rahim said that if he raises his head more, he will not see that head again



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment