visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Police constabil  S B Shaiju  washed and cleaned the elderly beggar
Police constabil S B Shaiju washed and cleaned the elderly beggarPhoto Credit : FB

വയോധികനായ യാചകനെ കുളിപ്പിച്ച് വൃത്തിയാക്കി പൊലീസുകാരന്‍ എസ്.ബി. ഷൈജു മാതൃകയായി

By - Siju Kuriyedam Sreekumar -- Tuesday, April 26, 2022 , 01:07 PM

നെയ്യാറ്റിൻകര: നാണയത്തുട്ടുകൾ നീട്ടിക്കൊണ്ട് ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച യാചകനായ വയോധികനെ പൊലീസുകാരൻ കുളിപ്പിച്ചു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് ജനത്തിന്റെ കൈയടി നേടിയത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തു വെച്ചാണ് സംഭവം.

പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്. ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. പക്ഷേ, മറുപടി ‘കുളിക്കാൻ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികൻ നാണയത്തുട്ടുകൾ ഷൈജുവിനു നേരെ നീട്ടി. ഇതോടെയാണ് വയോധികൻ കുളിക്കാൻ ആഗ്രഹിക്കുന്നതായി ഷിജുവിനു മനസ്സിലായത്. സമീപത്തെ ഇടവഴിയിൽ നിന്ന് കുളിക്കാൻ സൗകര്യമൊരുക്കിക്കൊടുത്തു. 80 വയസ്സോളമുള്ള അദ്ദേഹത്തിനു കപ്പിൽ വെള്ളം കോരി കുളിക്കാനുള്ള ത്രാണിയില്ലെന്നു മനസ്സിലാക്കിയ ഷൈജു, മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ സോപ്പു തേപ്പിച്ചു നന്നായി കുളിപ്പിച്ചു.


 
കണ്ടു നിന്ന ചിലർ വാങ്ങിക്കൊടുത്ത തോർത്തു മുണ്ട് ഉപയോഗിച്ചു തോർത്തി. ശരീരവും തുടച്ചു വൃത്തിയാക്കി. കുറച്ചു പുതിയ വസ്ത്രവും പണവും നൽകിയാണ് വയോധികനെ യാത്രയാക്കിയത്. തമിഴ് ചുവയിൽ സംസാരിക്കുന്ന വയോധികൻ കട വരാന്തയിലും മറ്റുമായി അന്തിയുറങ്ങുന്നതെന്ന് അറിയാൻ കഴിഞ്ഞതായി ഷിജു പറഞ്ഞു. പ്രായാധിക്യം കാരണം കടുത്ത അവശത നേരിടുന്നുണ്ട്. തന്നെക്കൊണ്ടു കഴിയുന്നതു ചെയ്തു എന്നു ഷിജു പറഞ്ഞു. ആരോ ക്ലിക് ചെയ്ത ഷിജു വയോധികനെ കുളിപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്.

Police constabil  S B Shaiju  washed and cleaned the elderly beggar 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment