visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ghol fish
Ghol fishPhoto Credit : Siju Kuriyedam Sreekumar

മീനിന്റെ വില കേട്ടാൽ ഞെട്ടരുത് ; കൊല്ലത്ത് വിറ്റുപോയ 3 വിവിഐപി മത്സ്യത്തിന്റെ വില രണ്ടേകാൽ ലക്ഷം രൂപ

By - Siju Kuriyedam Sreekumar -- Tuesday, April 26, 2022 , 11:53 AM
കൊല്ലം: സാധാരണ ഒരു മീനിന് എന്ത് വില വരും ഏറിയാൽ 1000 അല്ലെങ്കിൽ 2000 രൂപ . എന്നാൽ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ലേലത്തിൽ പോയ മൂന്ന് മീനുകളുടെ വില കേട്ട് ഞെട്ടരുത് – രണ്ടേകാൽ ലക്ഷം രൂപക്കാണ് മൂന്ന് മീനുകൾ ലേലത്തിൽ പോയത്. എതാണീ വിവിഐപി മീൻ എന്നല്ലേ.. കടൽ സ്വർണമെന്നറിയുന്ന പട്ത്തികോരയെ (ഗോൽ) ആണ് കഴിഞ്ഞദിവസം നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്.

ശക്തികുളങ്ങര തുറമുഖത്തുനിന്ന് കടലിൽപോയ ലൂക്കായുടെ ഉടമസ്ഥതയിലുള്ള മനു എന്ന വള്ളത്തിനാണ് മീൻ ലഭിച്ചത്. നീണ്ടകരയിൽ മൂന്ന് കിലോമീറ്ററിനുള്ളിൽനിന്നാണ് ലക്ഷങ്ങൾ വില വരുന്ന മത്സ്യത്തെ ഇവർക്ക് കിട്ടിയത്. മൂന്നെണ്ണത്തിൽ മാർക്കറ്റിൽ വലിയ ഡിമാൻഡുള്ള രണ്ട് ആൺ മത്സ്യവും ഉൾപ്പെട്ടിരുന്നതായി ലൂക്ക പറഞ്ഞു.

ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ വലിയ ശസ്ത്രക്രിയകൾക്കാവശ്യമായ നൂല് നിർമാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്). കടൽ വെള്ളത്തിൽ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയർ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂർവമായിട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. തീരക്കടലിൽ കല്ലിലാണ് സാധാരണ ഇവയെ കാണാറ്. 20 കിലോ ഭാരമുള്ള ആൺ മത്സ്യത്തിന്റെ ശരീരത്തിൽ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്.

എന്നാൽ ഇതിന്റെ ഇറച്ചിക്ക് അത്ര വിലയില്ല. കിലോയ്ക്ക് 250 വരെയേ വിലയുള്ളു. 10കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങളിലാണ് പളുങ്ക് കാണപ്പെടുക. കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മാർക്കറ്റിലേക്കാണ് ഈ മത്സ്യം പോകുന്നതെന്ന് വ്യാപാരി ജോളി മറൈൻ എക്‌സ്പോർട്ട് ഉടമ ടൈറ്റസ് പറഞ്ഞു.

സിംഗപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച ആലപ്പാട്ട് പഞ്ചായത്തിനു പടിഞ്ഞാറ് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്കും ഒരു പട്ത്തകോര ലഭിച്ചിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗരീഷ് കുമാർ സ്രാങ്കായ പൊന്നുതമ്പുരാൻ വള്ളത്തിനാണ് മീൻ ലഭിച്ചത്. നീണ്ടകര ഹാർബറിലെത്തിച്ച 20.6 കിലോ ഗ്രാം തൂക്കമുള്ള മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപയും. കഴിഞ്ഞ സെപ്തംബറിൽ മഹാരാഷ്ട്രയിലെ പാൽഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോൽ മത്സ്യങ്ങൾക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.

അയോഡിൻ, ഒമേഗ-3, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായതിനാലാണ് സീ ഗോൾഡ് (Sea Gold)അഥവാ കടൽ സ്വർണം’ എന്ന് ഇവയെ വിളിക്കുന്നതെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോ. പി യു സക്കറിയ പറഞ്ഞു. ജൈവശാസ്ത്രപരമായി ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (Protonibea diacanthus)എന്നറിയപ്പെടുന്ന ഇവ കേരളതീരത്ത് കാണപ്പെടുന്നതിനു കാരണം കാലാവസ്ഥാമാറ്റമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Three fish price is 2 lakh 15 thousand 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment