Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Photo Credit : Siju Kuriyedam Sreekumar
കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങൾ പൊളിച്ചെഴുതാൻ പുതിയ പാർട്ടി വരുന്നു; ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക് ക്രിസ്ത്യൻ സമൂഹത്തെ ദേശീയ ജനാധിപത്യ സഖ്യവുമായി അടുപ്പിക്കാൻ
By - Siju Kuriyedam Sreekumar --
Friday, April 29, 2022 , 03:20 PM
കൊല്ലം: കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങൾ പൊളിച്ചെഴുതാൻ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുന്നു. സിപിഎമ്മുമായി ആശയപരമായി യോജിക്കാൻ കഴിയാത്ത ക്രൈസ്തവ സമൂഹത്തെ തങ്ങൾക്കൊപ്പം നിർത്താനാണ് ബിജെപി കരുക്കൾ നീക്കുന്നത്. ലവ് ജിഹാദ് ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും ക്രൈസ്തവ സമൂഹവും സംഘപരിവാറും തമ്മിൽ അഭിപ്രായ സമന്വയമുണ്ടെന്ന തിരിച്ചറിവിലാണ് ബിജെപിയുടെ പുതിയ നീക്കം. അതേസമയം, ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയായി മാറിയ ലവ് ജിഹാദ് വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും സ്വീകരിക്കുന്ന മൗനം തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി കണക്ക് കൂട്ടുന്നു. ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് മോഡലിൽ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
രണ്ടു കേരള കോൺഗ്രസുകളിലെ മുൻ എം.എൽ.എ.മാരും വിരമിച്ച ഒരു ബിഷപ്പുമാണ് ഇത്തരം ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. മാസങ്ങൾക്കുമുമ്പുതന്നെ ഇതിന്റെ ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ചർച്ചയിൽ കേരളത്തിലെ പ്രമുഖ ബി.ജെ.പി. നേതാവ് പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാനമാനങ്ങൾ വേണമെന്ന് ചർച്ചയ്ക്കെത്തിയവർ ആവശ്യപ്പെടുകയും ചെയ്തു. വിവിധ കേരള കോൺഗ്രസുകളിൽ നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയുമാകും പാർട്ടി ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുക. സിപിഎമ്മിൽ നിന്നുൾപ്പെടെ ക്രൈസ്തവ നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നും ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു.
വ്യാഴാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോൺ ബർല ചില സംഘടനകളുമായി ഇക്കാര്യങ്ങൾ സംബന്ധിച്ച് ആശയവിനിമം നടത്തിയതായി സൂചനയുണ്ട്. ഇതിൽ ഒരു സംഘടനയെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാനും ആലോചനയുണ്ട്. ബി.ജെ.പി. കേന്ദ്ര നേതൃത്വവും സഭാനേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയം എന്നനിലയിലാണ് ജോൺ ബർലയുടെ സന്ദർശനം. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. പ്രഭാരി സി.പി.രാധാകൃഷ്ണനുമായി വ്യാഴാഴ്ച രാവിലെ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശസംഭാവന നിയന്ത്രണനിയമത്തിൽ ഇളവുവേണമെന്ന് കേന്ദ്രസർക്കാരിനോട് ചില ക്രൈസ്തവ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
ഇതിനു സമാന്തരമായി തെക്കൻകേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ പുതിയ പാർട്ടിക്ക് ചർച്ചതുടങ്ങി. തമിഴ്നാട്ടിലെ ബി.ജെ.പി. നേതാവാണ് ഇതിനു ചുക്കാൻപിടിക്കുന്നത്. പെന്തക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാൻ ശ്രമമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി. അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പെന്തക്കോസ്തുവിഭാഗങ്ങളുടെ പിന്തുണ തേടുന്നത്. രണ്ടു ഗ്രൂപ്പുകളെയും ചേർത്ത് പുതിയ പാർട്ടി രൂപവത്കരിച്ച് എൻ.ഡി.എ.യിൽ എത്തിക്കാനാണ് നീക്കം.
Move for a christian party with support of bjp
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു https://twitter.com/VisumExpresso
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


5.4°C,
Clear,
63%
LEAVE A REPLY