visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Thiruvanvandoor panchayath

തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിൽ വീണ്ടും ഭരണ പ്രതിസന്ധി; ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭരിക്കാൻ അനുവദിക്കുകയുമില്ല, കോൺ​ഗ്രസ് പിന്തുണയോടെ സിപിഎം ഭരിക്കുകയുമില്ല

By - Siju Kuriyedam Sreekumar -- Friday, April 29, 2022 , 02:37 PM

കോട്ടയം: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിൽ വീണ്ടും ഭരണ പ്രതിസന്ധി. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു. മൂന്നാം തവണയാണ് ഭരണസമിതി രാജിവെക്കുന്നത്. ബി ജെ പി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. അവിശ്വാസത്തിൽ യുഡിഎഫ് പിന്തുണ വേണ്ടെന്ന തീരുമാനത്തിലാണ് എൽഡിഎഫ് ഭരണസമിതി രാജിവെച്ചത്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പ്രസിഡന്റ് ബിന്ദു കുരുവിളയ്ക്കെതിരെ സജു ഇടക്കല്ലിലും വൈസ് പ്രസിഡന്റ് ബീന ബിജുവിനെതിരെ കല രമേശുമാണു നോട്ടിസ് നൽകിയത്.

ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് സിപിഎം ഭരണം പിടിച്ചത്. പ്രസിഡന്റായി ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റായി ബീന ബിജുവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുവരും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കോൺഗ്രസ് പിന്തുണ വേണ്ടെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതെ രാജി വച്ചവരാണ് വീണ്ടും ആ പിന്തുണ സ്വീകരിച്ച് അധികാരത്തിൽ എത്തിയത്. കോൺഗ്രസ് വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു രണ്ടുതവണ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. എന്നാൽ, മൂന്നാം തവണയും സമാനരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭരണത്തിലേറാൻ തീരുമാനിക്കുകയായിരുന്നു.

Thiruvanvandoor panchayath in truble 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment