visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
P C George
P C GeorgePhoto Credit : Siju Kuriyedam Sreekumar

ജാമ്യം ലഭിച്ചതിന് പിന്നാലെ പി സി ജോർജിന്റെ പ്രതികരണം, എന്റെ അറസ്റ്റ് തീവ്രവാദികൾക്കുള്ള പിണറായി സർക്കാരിന്റെ റംസാൻ സമ്മാനം ; താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു

By - Visum Expresso -- Sunday, May 01, 2022 , 03:59 PM

തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ് പറഞ്ഞു. വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിലായതിന് ശേഷം കോടതി ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റിന് കാരണമായ പരാമര്‍ശങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികളും രാജ്യദ്രോഹികളുമായവരുടെ വോട്ട് വേണ്ടെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. രാജ്യത്തെ സ്‌നേഹിക്കാത്ത ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തോന്നിയപ്പോഴൊക്കെ തിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതങ്ങനെയല്ല. തനിക്ക് ഉറപ്പുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

അറസ്റ്റില്‍ സങ്കടമുണ്ടെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഫോണ്‍ ചെയ്തിരുന്നെങ്കില്‍ താന്‍ കോടതിയില്‍ വന്നേനെ. അതിന് പകരം വെളുപ്പിന് 50 പൊലീസുകാര്‍ വീട്ടിലെത്തി. ഫോണില്‍ വിളിച്ചാല്‍പ്പോരെ എന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇങ്ങനെയാണ് നിര്‍ദേശം കിട്ടിയതെന്ന് പൊലീസുകാര്‍ പറഞ്ഞു. ഇന്ത്യന്‍ നീതിപീഠം നീതിപൂര്‍വമായാണ് പെരുമാറുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ടെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി പിസിയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ജോർജിന്‍റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയി. ഇന്നലെ രാത്രി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടർച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുൻകൂർ ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാൻ സർക്കാരില്‍ നിന്നും പൊലീസിന് നിർദ്ദേശമുണ്ടായിരുന്നു. ജോർജിനെ സ്വന്തം വാഹനത്തിൽ വരാൻ പൊലീസ് അനുവദിച്ചു. ഒപ്പം വൻ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്തുമണി കഴിഞ്ഞതോടെ ജോർജിനെ എആ‌ ർ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനപ്പൂ‍ർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തൽ. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.

P C George response after getting bail, My arrest is Pinarayi govt's Ramadan gift for  terrorists ; P C George says he stands by what he said

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment