visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Jasmine shah,   Durga das
Jasmine shah, Durga dasPhoto Credit : Siju Kuriyedam Sreekumar

ദുര്‍ഗ ദാസ് പറഞ്ഞത് എത്ര വാസ്തവം ; നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ പ്രതികൂട്ടിൽ ;വെളുപ്പെടുത്തലുമായി സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍

By - Siju Kuriyedam Sreekumar -- Sunday, May 08, 2022 , 09:50 PM
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്തതിന് പ്രവാസി മലയാളിക്കെതിരെ നടപടി എടുപ്പിച്ചതിനു പിന്നില്‍ തട്ടിപ്പു കേസില്‍ പ്രതിയായ സംഘനാ നേതാവ്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് വ്യാജ പ്രചരണം നടത്തിയതെന്ന് ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ കാസ ആരോപിച്ചു. നേഴ്‌സുമാരെ സമരത്തിനിറക്കി പെട്ടന്ന് ഉദിച്ചു വന്ന നേതാവാണ് ജാസ്മിന്‍ ഷാ. അമൃത പോലുള്ള തെരഞ്ഞെടുത്ത ചില ആശുപത്രികളെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു സമരത്തിന് പിന്നിലെന്ന് തെളിയുകയും കോടിക്കണക്കിന് രൂപയുടെ പണമിടപാട് നടന്നതിന് കേസ് ഉണ്ടാകുകയും ചെയ്തതോടെ ജാസ്മിന്‍ ഷാ മുങ്ങി.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ്, ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോളാണ് ജാസ്മിന്‍ ഷാ വീണ്ടും ചര്‍ച്ച ആയത്.

വിശ്വസനീയമായ ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ഒരു വിവരമാണ് എന്ന ആമുഖത്തോടെയാണ് സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍ പറഞ്ഞത് ..... ഖത്തറിലേക്ക് ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നടക്കുവാന്‍ സാധ്യതയുണ്ട് , ഈ സ്ഥലത്തേക്ക് നേഴ്‌സിങ് ജോലികള്‍ക്കായി പോകാന്‍ ശ്രമിക്കുന്ന നേഴ്‌സുമാരും അവരുടെ മാതാപിതാക്കളും സൂക്ഷിക്കുക എന്നാണ് സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍ പറഞ്ഞത്.

അപ്പോള്‍ സ്പീക്കര്‍ പാനലില്‍ ഉണ്ടായിരുന്നു പലരും അത് യുഎന്‍എ എന്ന നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ അല്ലെ ആ നേതാവ് എന്ന് ചോദിക്കുകയുണ്ടായി ... അതിന് മറുപടിയായി സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചിരിക്കുകയാണ് ചെയ്തത്.

ക്ലബ് ഹൗസിലെ സ്ഥിരം സാന്നിധ്യമായ ദുര്‍ഗ ദാസ് ,ആ ചര്‍ച്ച കേള്‍ക്കുവാന്‍ ക്ലബ് ഹാസില്‍ ഉണ്ടായിരുന്നു.

അതിന്‍ പ്രകാരമാണ് ഹിന്ദു മഹാ സമ്മേളനത്തിലെ ലൗ ജിഹാദ് വിഷയത്തില്‍, സെമിനാര്‍ നയിച്ച കെവിന്‍ പീറ്റര്‍നോട് ദുര്‍ഗാദാസ് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. ഈ കെവിന്‍ പീറ്റര്‍ തന്നെയായിരുന്നു . സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് നടത്തിയ ക്ലബ്ബ് ചര്‍ച്ചയുടെ മോഡറ്റര്‍ , അതുകൊണ്ടാണ് അദ്ദേഹത്തോട് ദുര്‍ഗ്ഗാദാസ് ഈ ചോദ്യം ചോദിച്ചത് . വിഡിയോ കണ്ടാൽ അത് വ്യക്തമാകുകയും ചെയ്യും . എന്തിനു ഇതു ആരോപിക്കുന്നവർ തന്നെ പ്രചരിപ്പിക്കുന്ന വിഡിയോ കണ്ടാലും കാര്യം മനസിലാകും . നഴ്സിംഗ് റിക്രൂട്മെന്റിന്റെ മറവിൽ പെൺകുട്ടികൾ ചതിക്കപ്പെടുന്നതായി ധാരാളം പരാതികൾ കിട്ടുന്നുണ്ടല്ലോ അതിനെതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നാണ് ചോദിച്ചത് . 

അല്ലാതെ ദുര്‍ഗ്ഗാദാസ് ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന നേഴ്‌സുമാരെ എല്ലാം ലൈംഗിക അടിമകളായി പോവുകയാണെന്ന തരത്തിലുള്ള ഒരുവിധ പരാമര്‍ശങ്ങളും നടത്തിയിട്ടില്ല ,

എന്നാല്‍ ലോകത്ത് എവിടെയും പൊളിറ്റിക്കല്‍ ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ , അവര്‍ അത് മൊത്തം മുസ്ലിം സമുദായത്തെയും വിമര്‍ശിക്കുന്നതാക്കി ചിത്രീകരിക്കും . അതുതന്നെയാണ് ജാസ്മിന്‍ഷായും ചെയ്തത്.

മുന്‍പ് പല ഗള്‍ഫ് രാജ്യങ്ങളിലും പല നേഴ്‌സുമാരും ഇത്തരത്തില്‍ പോയി കെണിയില്‍ വീണിട്ടുള്ളതു കൊണ്ട് ഇനി നടക്കാന്‍ പോകുന്ന എന്ന റിക്രൂട്ട്‌മെന്റ് ഒരു കെണി ആയാല്‍ എന്തു ചെയ്യാന്‍ കഴിയും എന്ന സംശയം ചോദിച്ചപ്പോള്‍ ആ പരാമര്‍ശത്തെ മുഴുവന്‍ നഴ്‌സുമാരെയും അവഹേളിക്കുന്നതാക്കി ജാസ്മിന്‍ഷായും മറ്റുള്ളവരും ചിത്രീകരിച്ചു . ഇടതു സംഘടനകളും ,ഗള്‍ഫിലെ ഇസ്ലാമിസ്റ്റുകളും എല്ലാം രംഗത്തെത്തുകയും ദുര്‍ഗ്ഗാ ദാസിന്റെ മലയാളം മിഷൻ കോഓർഡിനേറ്റർ  പദവി  കളയിക്കുകയും ചെയ്തു. ഖത്തറിൽ ദുർഗാദാസ് ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് വർക്ക് ചെയുന്നത് അത് ഇപ്പോളും തുടരുന്നു . ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ  ശിശുപാല്‍ജിയുടെ മകനാണ് ദുര്‍ഗാദാസ്.

Nursing recruitment leader jasmine shah accused of cheating in nursing recruitment

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment