visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kochi Metro
Kochi Metro

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; KSRTC ക്കു പിന്നാലെ കൊച്ചി മെട്രോയും ;മെട്രോയുടെ സെക്യൂരിറ്റിക്ക് കൊടുക്കാൻ പോലും പൈസ ഇല്ല

By - Siju Kuriyedam Sreekumar -- Monday, May 09, 2022 , 11:22 AM
തിരുവനന്തപുരം:കുടിശിക കൂടിയതിനെ തുടർന്ന്  കൊച്ചി മെട്രോയുടെ സുരക്ഷാ പോലീസ് പിൻവലിച്ചു. മെട്രോയുടെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്.  പണം നൽകിയില്ലെങ്കിൽ  പോലീസും ഉണ്ടാകില്ലെന്ന നിലപാടിലാണ് പോലീസ്. നാല് വർഷമായി മെട്രോ ഒരു രൂപ പോലും സരുക്ഷ ചുമതലയ്ക്കായി നൽകിയിട്ടില്ല. 35 കോടി രൂപയാണ് നിലവിലെ കുടിശിക. അതേസമയം മെട്രോക്ക് തരാാൻ പണമില്ലെന്ന് മെട്രോ റെയിൽ എംഡി ലോക് നാഥ് ബഹ്റ പറയുന്നു. ലാഭത്തിലാകുമ്പോൾ പണം നൽകാമെന്ന് ബെഹ്റയുടെ മറുപടി. പണം വാങ്ങിയുള്ള സുരക്ഷ കരാർ ഉണ്ടാക്കിയത് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോൾ ആണ്

നഷ്ടത്തിലോടുന്ന കൊച്ചി മെട്രോക്ക് വലിയ ആശ്വാസമാണ് ടിക്കറ്റ് ഇതര വരുമാന വഴികൾ. ഇതിലേറ്റവും സാധ്യത നഗരത്തിന്‍റെ ഒത്തനടുക്കുള്ള മെട്രോ സ്റ്റേഷനുകളുടെ ബിസിനസ്സ് സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ്. ഷോപ്പിംഗ് മാളുകൾക്ക് സമാനമായ ഈ കെട്ടിടങ്ങളെ വ്യാപാരസ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ കമ്പനി . 22 സ്റ്റേഷനുകളിലായി 306 വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലമുണ്ട്. നവംബർ മാസത്തിൽ തുടങ്ങിയ ലേലം നടപടികൾ മൂന്നാം ഘട്ടത്തിലെത്തി.

ചായക്കട മുതൽ ബ്യൂട്ടി പാർലർ വരെ ഇവിടെ നിലവിലുണ്ട്. ഇനിയുള്ളത് പതിനേഴ് മെട്രോ സ്റ്റേഷനുകളിലായി നൂറ്റിപ്പത്ത് ഇടങ്ങൾ. ചെറിയ കടകളുടെ മാതൃകയിൽ കിയോസ്ക് അളവിലാണ് ഇത് ലഭ്യമാക്കുന്നത്. ഇതിൽ മുപ്പത് ഇടങ്ങൾ ഓഫീസുകൾ തുടങ്ങാൻ വിധം വിസ്തൃതമാണ്. സംസ്ഥാനത്തിന്‍റെ പല ഭാഗത്ത് നിന്നും ഇവിടേക്ക് ഇനിയും വ്യാപാര സ്ഥാപനങ്ങളെത്തുമെന്നാണ് മെട്രോ കമ്പനിയുടെ പ്രതീക്ഷ. ഏത് ബ്രാൻഡിനും ചെറുകിട സ്ഥാപനങ്ങൾക്കും കൊച്ചി നഗരത്തിൽ ഒരു സാന്നിദ്ധ്യം എന്നത് ചെറിയ കാര്യമല്ല.

ഇതൊക്കെ ആണെങ്കിലും തുടങ്ങി 4 കൊല്ലം ആയിട്ടും നഷ്ട്ടത്തിൽ ഓടുന്ന കൊച്ചി മെട്രോ ലാഭത്തിലാക്കാൻ ഇതൊന്നും ഒരു കാര്യവും ചെയ്യില്ല , നഷ്ടത്തിന്റെ അളവ് കുറക്കാം എന്ന് മാത്രം . ചിലപ്പോൾ കൂട്ടാനും സാധ്യത ഉണ്ട് . ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് കെ റെയിൽ എന്ന വെള്ളാനയെ  കൊണ്ട് വരൻ പോകുന്നത് . 4 വർഷമായിട്ടും ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ പറ്റിട്ടില്ല എന്ന് മാത്രം അല്ല നടത്തിപ്പിനായി പൈസ കണ്ടത്തേണ്ട അവസ്ഥ ആണ് . ആളുകളുടെ എണ്ണവും വളരെ കുറവാണു എന്നതാണ് പ്രധാന പ്രശനം . അങ്ങനെ എങ്കിൽ മെട്രോ സ്റ്റേഷനിൽ കച്ചവട സ്ഥാപനങ്ങൾ എടുക്കുന്നവർ തുടരുമോ എന്നും കണ്ടറിയണം . യാത്രക്കാർ ഉണ്ടെങ്കിലേ  അവിടെയും ആളുകൾ കയറുകയുള്ളു എന്നതാണ് പ്രധാന പ്രശ്‌നം . ഓഫീസ് സ്പേസ് കൊടുക്കുകയാണ് എങ്കിൽ രണ്ടു കൂട്ടർക്കും ലാഭം ആകും . ഓഫീസിൽ വരുന്നവർ മെട്രോ ഉപയോഗിക്കും , ജോലിക്കാർക്ക് എത്തിപ്പെടാൻ എളുപ്പ മാർഗവും ഓഫീസിനു സുരക്ഷയും  കിട്ടും . പക്ഷെ അത്തരം കാര്യങ്ങൾക്കു ഉള്ള സ്ഥലം ഇല്ല എന്നതും പ്രശ്‌നമാണ് . 

Economic crisis in Kerala, Kerala police reduced security staff in kochi metro

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment