visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Satheesh Tragic death after being hit in the elevator

40 വർഷം പഴക്കമുള്ള കടയിൽ പതിനെട്ട് വർഷമായി ജീവനക്കാരൻ; ഭാരപ്പെട്ട ജോലികൾ എടുപ്പിക്കാറില്ലെന്ന് അധികൃതരും; ലിഫ്റ്റിൽ തലകുടുങ്ങി സതീഷിന്റെ ദാരുണ മരണം; സംഭവിച്ചതെന്തെന്ന് അറിയാതെ സഹപ്രവർത്തകർ

By - Siju Kuriyedam Sreekumar -- Wednesday, May 11, 2022 , 09:20 AM
തിരുവനന്തപുരം: രാവിലെ പതിനൊന്നരയോടെയാണ് അമ്പലമുക്ക് ജംങ്ഷനിലുള്ള എസ്‍കെപി സാനിറ്ററി ഷോറൂമിൽ നാടിനെ നടുക്കിയ അപകടമുണ്ടാകുന്നത്. ഷോറൂമിലെ ജീവനക്കാരനായ നേമം സ്വദേശി സതീഷ് ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി മരണപ്പെടുകയായിരുന്നു. പുറത്തെടുക്കാനാകാത്ത നിലയിലായിരുന്നു സതീശിന്റെ തല ലിഫ്റ്റിൽ കുടുങ്ങിയിരുന്നത്. ഫയർഫോഴ്സ് എത്തിയാണ് സതീഷിനെ പുറത്തെടുത്തത്. എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല.  

സതീഷും മറ്റൊരു ജീവനക്കാരനും ചേർന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയിൽ ചരക്ക് നീക്കിയിരുന്നത്. കടയിൽ കസ്റ്റമേഴ്സ് കൂടിയപ്പോൾ കൂടെയുണ്ടായിരുന്നയാൾ താഴത്തെ നിലയിലേക്ക് പോയി. സതീഷിനെ കാണാതായപ്പോൾ  അന്വേഷിച്ചെത്തിയ മറ്റൊരു ജീവനക്കാരിയാണ് ഓപ്പൺ ലിഫ്റ്റിലെ ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ സതീഷിനെ കണ്ടത്. ജീവനക്കാരി നിലവിളിച്ചതോടെ മറ്റുള്ളവരും ഓടിയെത്തി. ജീവനക്കാർക്ക് പുറത്തെടുക്കാനാകാത്ത നിലയിലായിരുന്നു സതീശിന്റെ തല കുടുങ്ങിക്കിടന്നത്.

ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് സതീഷിനെ പുറത്തെടുത്തത്. പുറത്തെടുക്കും മുമ്പേ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് കടയിലെ ജീവനക്കാരനായ അനൂപ് പറയുന്നു. കഴുത്ത് ചതഞ്ഞ് അരഞ്ഞ നിലയിലായിരുന്നു. പേരൂർക്കട ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. വർഷങ്ങളായി ഒപ്പം ജോലി ചെയ്തിരുന്നയാൾ കാർഗോ ലിഫ്റ്റിലുണ്ടായ അപകടത്തിൽ മരിച്ചത് ജീവനക്കാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

40 വർഷത്തോളമായി പ്രവർത്തിക്കുന്ന കടയിൽ കഴിഞ്ഞ പതിനെട്ട് വർഷമായി സതീഷ് ജീവനക്കാരനാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ സതീഷിനെ ഭാരപ്പെട്ട ജോലികളൊന്നും ഏൽപ്പിച്ചിരുന്നില്ല. ലിഫ്റ്റിലൂടെയുള്ള ചരക്ക് നീക്കായിരുന്നു പ്രധാന ജോലി. സാധാരണ ഒറ്റയ്ക്ക് ഇത് ചെയ്യാറുമില്ല. എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. കാർഗോ ലിഫ്റ്റിന് തകരാറില്ലെന്നാണ് കടയിലെ മറ്റ് ജീവനക്കാർ പറയുന്നത്. മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടതുമില്ല.

ചരക്ക് നീക്കത്തിനിടെ ലിഫ്റ്റിൽ നിന്നും താഴത്തെ നിലയിലേക്ക് നോക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്നാണ് സംശയം. ഓപ്പൺ ലിഫ്റ്റിലെ ഇരുമ്പ് ഫ്രെയിമുകൾ മറച്ചിട്ടില്ലായിരുന്നുവെന്നതും അപകടത്തിന് കാരണമായി. പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സതീഷിന് ഭാര്യയും ഒരു മകളും ഉണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tragic death after being hit in the elevator

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment