visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
A lonely mother

ക്ഷേത്രനടയിൽ ഒറ്റപ്പെട്ട് ഒരമ്മ; ബന്ധുക്കളെ കണ്ടെത്താൻ നിങ്ങൾക്കും സഹായിക്കാം

By - Siju Kuriyedam Sreekumar -- Sunday, May 22, 2022 , 06:46 PM
തൃപ്രയാർ: തൃപ്രയാർ ശ്രീരാമക്ഷേത്ര പരിസരത്ത് വയോധികയെ ഒറ്റപ്പെട്ട നിലയിൽ‌ കണ്ടെത്തി. കൈയും ശരീരവും വിറയ്ക്കുന്നതിനാൽ ഈ അമ്മയ്ക്ക് നടക്കാനും വായ വിറയ്ക്കുന്നതിനാൽ സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നില്ല. ആരോ ഇവരെ ഉപേക്ഷിച്ചുപോയതാണെന്നാണ് സംശയം. തീരെ നടക്കാനാകാത്ത ഇവർ ഒറ്റയ്ക്കുവരാൻ സാധ്യതയില്ല. വലപ്പാട് ജനമൈത്രി പോലീസിൻറെ സംരക്ഷണയിലാണ് ഈ അമ്മയിപ്പോൾ.

ശനിയാഴ്‌ച രാവിലെ ഒമ്പതരയോടെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയിരുന്ന ഒരു ഭക്തനാണ് വയോധികയെ ക്ഷേത്രത്തിനകത്ത് എത്തിച്ചത്. പേരോ വിലാസമോ പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഭക്ഷണം വേണോയെന്ന് ചോദിച്ചപ്പോൾ, തലയാട്ടി വേണമെന്നു പറഞ്ഞു. വാങ്ങിനൽകിയ ഭക്ഷണം കഴിക്കാനും വളരെ പ്രയാസപ്പെട്ടു.

കൈയിലുള്ള ബാഗിൽ കുറച്ച് പണമുണ്ടെങ്കിലും ഇവരെ തിരിച്ചറിയാനുതകുന്ന മറ്റൊന്നും ഉണ്ടായിരുന്നില്ല. ചുരിദാറാണ് ധരിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ വിവരം പോലീസിനെയും വില്ലേജ് അധികൃതരെയും അറിയിച്ചു.

വലപ്പാട് പോലീസെത്തി പേരും നാടും അറിയാൻ ശ്രമിച്ചെങ്കിലും സംസാരിക്കാനോ എഴുതുവാനോ സാധിക്കാത്ത നിലയിലായിരുന്നു. ഇവരുടെ ബന്ധുക്കളെ കണ്ടെത്താൻ വലപ്പാട് പോലീസ് മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് ചിത്രമയച്ചെങ്കിലും സൂചന ലഭിച്ചില്ല. ക്ഷേത്രപരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസ് തീരുമാനം. പോലീസ് ആവശ്യപ്പെട്ട പ്രകാരം കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരം ഭാരവാഹികൾ ഈ അമ്മയ്ക്ക് സംരക്ഷണം ഒരുക്കാൻ തയ്യാറായി. വലപ്പാട് സി.പി. ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകിയ ആംബുലൻസിൽ ഇവരെ ദയയിലേക്ക് മാറ്റി.

വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത്, എസ്.ഐ. അരുൺ മോഹൻ, എ.എസ്.ഐ. വി.എ. നൂറുദ്ദീൻ, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, സി.പി.ഒ.മാരായ ആർ. രാജേഷ്, എം.ബി. പ്രണവ്, തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ്കുമാർ, പഞ്ചായത്തംഗം സി.എസ്. മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി. ഈ അമ്മയെ തിരിച്ചറിയുന്നവർ 0487 2391236 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വലപ്പാട് പോലീസ് അറിയിച്ചു.

A lonely mother on the temple walk; You too can help find relatives

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment