Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Poovachal School ceiling collapsedPhoto Credit : Siju Kuriyedam Sreekumar
ലക്ഷങ്ങൾ മുടക്കി നവീകരിച്ച സ്കൂൾ കെട്ടിടം പൊളിഞ്ഞു; സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിൽ
By - Siju Kuriyedam Sreekumar --
Wednesday, May 25, 2022 , 07:33 PM
തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ അവശേഷിക്കെ എട്ടുലക്ഷം രൂപ മുടക്കി നവീകരിച്ച കെട്ടിടത്തിന്റെ സീലിംഗ് പൊളിഞ്ഞുവീണു. തിരുവനന്തപുരം പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽ വിള വാർഡിലെ കുഴക്കാട് എൽ.പി സ്കൂളിലാണ് സംഭവം. സംഭവത്തിന് പിന്നാലെ നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
പൂവച്ചൽ പഞ്ചായത്തിലെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് കോവിൽവിള വാർഡിലെ കുഴക്കാട് എൽ.പി സ്കൂൾ നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചത്. മൂന്നു ക്ലാസ്മുറികൾ ഉള്ള കെട്ടിടത്തിന് മേൽക്കൂര, സീലിംഗ് പെയിന്റിംഗ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. പണി ആരംഭിച്ചെങ്കിലും പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം നടപടികൾ വേഗത്തിലാക്കി പണി പൂർത്തീകരിച്ചു.
സ്കൂൾ നവീകരണത്തിൽ അപാകതകൾ ഏറിയതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സൗമ്യ ജോസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങളായ കട്ടക്കോട് തങ്കച്ചൻ, അജിലാഷ്, ലിജു സാമുവേൽ, അനൂപ് കുമാർ, വത്സല,രാഘവലാൽ തുടങ്ങിയവർ സ്കൂൾ സന്ദർശിച്ചു അദ്ധ്യാപകരുമായി സംസാരിച്ചു. അടുത്തിടെ കുഴക്കാട് എൽ.പി.എസിൽ ചുമതലയേറ്റ ഹെഡ്മിസ്ട്രസ് ആയതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും സ്കൂൾ തുറക്കുമ്പോൾ ഈ അവസ്ഥയിൽ കുട്ടികളെ ഈ മുറികളിൽ ഇരുത്താൻ ഭയമാണെന്നും പഞ്ചായത്തിനെ വിവരം ധരിപ്പിക്കുമെന്നും ഹെഡ്മിസ്ട്രസ് പ്രതികരിച്ചു. ഓട് മേഞ്ഞ കെട്ടിടം പൊളിച്ചുനീക്കി ഷീറ്റ് മേയാനും കെട്ടിടം പെയിന്റിംഗ് നടത്തുന്നതിനുമായിരുന്നു കരാർ. എന്നാൽ പഴയ തടിയും കഴുക്കോലും പട്ടിയലും നിലനിറുത്തി നിലവാരം കുറഞ്ഞ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ഇതും ഇപ്പോൾ പലഭാഗത്തും ചോരുന്നു.
പെയിന്റിംഗ് കഴിഞ്ഞെന്ന് പറയുമ്പോഴും മുൻപ് ചുവരുകളിൽ എഴുതിയിരുന്ന അക്ഷരങ്ങൾ ഇപ്പോഴും തെളിഞ്ഞു കാണാം. പേരിനു മാത്രം പെയിന്റിംഗ് നടത്തി രണ്ടു ലക്ഷം രൂപയുടെ തട്ടിക്കൂട്ട് പണി നടത്തി എട്ടു ലക്ഷം രൂപ സർക്കാർ ഖജനാവിന് കരാറുകാരൻ നഷ്ടം വരുത്തിയിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനു ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെടുന്നു. പഞ്ചായത്തിലെ വിവിധ കരാറുകളിൽ ഇത്തരം അഴിമതികൾ ഒളിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ ആരോപണമുണ്ട്.
Poovachal School ceiling collapsed
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു https://twitter.com/VisumExpresso

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

9.8°C,
Clear,
51%
LEAVE A REPLY