visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sreeshma
SreeshmaPhoto Credit : Siju Kuriyedam Sreekumar

ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ചു; ആശ്രയമായിരുന്ന അമ്മയും മരിച്ചു; ജീവിതത്തോട് പടപൊരുതി ശ്രീഷ്മ എന്ന ഏഴാംക്ലാസുകാരി

By - Siju Kuriyedam Sreekumar -- Tuesday, May 31, 2022 , 07:13 PM
മാള: അച്ഛൻ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയി. ആശ്രയമായിരുന്ന അമ്മ ആറുമാസം മുമ്പ് മരിച്ചു. അതിജീവനത്തിനായി റോഡരുകിൽ നിന്ന് ലോട്ടറി വിൽക്കുകയാണ് ശ്രീഷ്മ എന്ന 12 വയസുകാരി. നാളെ സ്കൂൾ തുറക്കുമ്പോൾ ഏഴാം ക്ലാസിലേക്ക് പോകണം ജീവിതത്തിനോട് പൊരുതി നിൽക്കുന്ന ഈ മിടുക്കിക്ക്. ആരുടെയും കണ്ണ് നനയിക്കുന്നതാണ് ശ്രീഷ്മയുടെ ജീവിതം.

പഴൂക്കര സ്വദേശി മടപ്പാട്ടിൽ രാംദാസിന്റെയും പരേതയായ വത്സലയുടെയും ഇളയ മകളാണ് ശ്രീഷ്മ.തൃശ്ശൂരിലെ അഷ്ടമിച്ചിറയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്കു പോകുമ്പോൾ നിറപുഞ്ചിരിയുമായി ശ്രീഷ്മ റോഡരികിൽ നിൽക്കുന്നതു കാണാം. ലോട്ടറി വിറ്റ് അതിജീവനത്തിനു മാർഗം കണ്ടെത്തുകയാണ് ഈ പെൺകുട്ടി.

കുട്ടിക്കാലത്തേ അച്ഛൻ ഉപേക്ഷിച്ചു പോയെന്ന് ശ്രീഷ്മ പറയുന്നു. അമ്മ 6 മാസം മുൻപ് മരിച്ചു. തുടർന്നുള്ള കൂട്ട് സഹോദരി ഗ്രീഷ്മയും കുടുംബവുമാണ്. ഗ്രീഷ്മയുടെ ഭർത്താവ് സുനിലിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ജോലിക്കു പോകാനാവില്ല. എന്നാലും ലോട്ടറി വിൽപന നടത്തി കുടുംബം പുലർത്താനുള്ള പെടാപ്പാടിലാണ്.

അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ആയിരിക്കെ വേനലവധി ആയപ്പോഴാണ് ലോട്ടറി വിൽപനയ്ക്കെത്തിയത്. 25 വർഷം മുൻപ് സർക്കാരിൽ നിന്ന് ലഭിച്ച 40,000 രൂപ ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഏതും നിമിഷവും നിലം പൊത്താമെന്ന നിലയിലാണു വീട്.

നാളെ സ്കൂൾ തുറക്കുമ്പോൾ ഊരകം സഞ്ജീവനി ബാലിക സദനിൽ 7-ാം ക്ലാസിലേക്കു ശ്രീഷ്മയുമുണ്ടാകും. ദയനീയമാണ് ഈ കുടുംബത്തിന്റെയും അവസ്ഥ. വീട്ടിലെ അവസ്ഥ മോശമായതിനാലാണ് ശ്രീഷ്മയെ ഊരകത്തെ ബാലസദനത്തിൽ ആക്കിയിരിക്കുന്നത്.

Sreeshma, a seventh class girl, fought for her life

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment