visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala Pravasi Association
Kerala Pravasi AssociationPhoto Credit : https://keralapravasiassociation.com/

കേരള സർക്കാർ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാതായപ്പോൾ ട്വന്റി ട്വന്റി മാതൃകയിൽ പുതിയ പാർട്ടി രൂപീകരിച്ച് പ്രവാസികൾ

By - Siju Kuriyedam Sreekumar -- Monday, June 06, 2022 , 11:23 AM
മാറിമാറി വരുന്ന സർക്കാരുകൾ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇടക്ക് ഇടക്ക് വന്നു പിരിവ് നടത്തി പോകുക മാത്രമായപ്പോൾ  ട്വന്റി ട്വന്റി മാതൃകയിൽ പുതിയ പാർട്ടി രൂപീകരിച്ച് പ്രവാസികൾ. പ്രളയം വന്നാലും , സാമ്പത്തിക ഞെരുക്കം വന്നാലും പ്രവാസി വേണം എന്നാൽ പ്രവാസിക്ക് ഒരു പ്രശനം വന്നാൽ സര്ക്കാരിനെ കാണില്ല .  കേരള പ്രവാസി അസോസിയേഷൻ എന്ന പേരിലാണ് പാർട്ടി രൂപീകരിച്ചത്. പാർട്ടിയുടെ മെമ്പർ ഷിപ് ക്യാമ്പയിൻ കോഴിക്കോട് ആരംഭിച്ചു. പ്രവാസികളെ വിവിധ മുന്നണികൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തോടെ നടത്തപ്പെട്ടു.കേരളത്തിന്റെ സമസ്ത മേഖലയെക്കുറിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പ്രവാസികൾക്ക് വ്യക്തമായ കാഴ്ചപ്പാടും, നിലപാടുമുണ്ട്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മരഹിത കേരളം, എല്ലാവര്ക്കും പാർപ്പിടവും, ഭക്ഷണവും, അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യ സഹായ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സൗകര്യങ്ങളും, അടിസ്ഥാന സൗകര്യവും ഉള്ള, ശുചിത്വവും, മാലിന്യമുക്തമായ വികസിത സ്വയം പര്യാപ്ത കേരളമാണ് പ്രവാസികളുടെ സ്വപ്നം.

പ്രവാസികളുടെ വോട്ടവകാശത്തിനയുള്ള നിയമ പോരാട്ടത്തിന്റെ തുടർച്ചയായാണ് പുതിയ പ്രവാസി പാർട്ടിക്കു രൂപം നൽകിയിരിക്കുന്നത്. പ്രവാസികൾ നയിക്കുന്ന പാർട്ടിയിൽ എല്ലാവർക്കും അംഗത്വം നൽകുമെന്നും ഇന്ത്യയിലാകെ കമ്മറ്റികൾ ഉണ്ടാക്കുമെന്നുമാണ് ഭാരവാഹികളുടെ അവകാശ വാദം. പ്രവാസി പുനരദിവാസം, യുവാക്കൾക്കു തൊഴിൽ ഉറപ്പാക്കൽ, വിടില്ലാത്തവർക്ക് വീട് നൽകൽ എന്നിവയാണ് പുതിയ പാർട്ടിയുടെ പ്രാധാന പ്രഖ്യാപനം. ട്വന്റി ട്വന്റി മാതൃകയിൽ സഹായങ്ങളും സേവനങ്ങളും നൽകി പ്രവാസികളെ പാർട്ടിയിലേക്ക് ചേർക്കാനാണ് ഇവരുടെ ലക്ഷ്യം.

അംഗത്വ വിതരണ ഉദ്ഘാടനം അഡ്ഹോക് കമ്മറ്റി ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തു നിർവഹിച്ചു. രാഷ്ട്രീയ പാർട്ടികളും പ്രവാസി സംഘടനകളും യഥാർത്ഥ പ്രവാസി പ്രശ്നങ്ങൾ ശ്രദ്ധിക്കാത്തതാണ് പുതിയ പ്രവാസി പാർട്ടി രൂപീകരിക്കാൻ ഇടയാക്കിയതെന്നു അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ വ്യത്യസ്തമാവുന്നു?

എന്തുകൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ വ്യത്യസ്തമാവുന്നു? ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിലും അഴിമതി, ക്രിമിനൽ, വർഗീയ വത്കരണത്തിലും സാധാരണക്കാരായ ജനങ്ങൾ മടുത്തു തുടങ്ങിയ ഈ അവസരത്തിൽ കേരളാ പ്രവാസി അസോസിയേഷൻ എന്ന ഈ പുതിയ ദേശീയ രാഷ്ട്രീയ പ്രസ്ഥാനം നവോത്ഥാനത്തിൽ ഊന്നി ക്കൊണ്ട് അതിന്റെ പ്രവർത്തനം കേരളത്തിൽ നിന്നും ആരംഭിക്കുന്നു. പുരോഗമന ആശയങ്ങളുമായി ഇന്നിന്റെ സത്യസന്ധമായ ഒരു ബദൽ രാഷ്ട്രീയം കേരളാ പ്രവാസി അസോസിയേഷൻ ഇന്ത്യൻ ജനതയുടെ മുന്നിലേക്ക് വെയ്ക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്താനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് ഒരുമിച്ചു മുന്നേറാം, ഈ 36 മേഖലകളും നടപ്പിൽ വരുത്താൻ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഗവേർണിംഗ് ബോഡികൾ പ്രതിജ്ഞാബദ്ധരാണ്.

കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യം
ഇന്ത്യയുടെ സർവതോന്മുഖമായ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹമാണ്. 2020-ലെ സർക്കാർ കണക്കുകളനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള 18 ദശലക്ഷം ആളുകൾ രാജ്യത്തിന് പുറത്ത് താമസിക്കുന്നു. അതായത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രവാസികളുള്ള രാജ്യമാണ്. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (3.5 ദശലക്ഷം), യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (2.7 ദശലക്ഷം), സൗദി അറേബ്യ (2.5 ദശലക്ഷം) എന്നിവിടങ്ങളിലാണ്. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുണൈറ്റഡ് കിംഗ്ഡം എന്നിവയും ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് യുണൈറ്റഡ് നേഷൻസ് ഡിപാർട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് റിപ്പോർട്ട് പറയുന്നു.
2021 ൽ ഇന്ത്യയിലേക്ക് പ്രവാസി ഇന്ത്യക്കാർ അയച്ച പണം 87 ബില്യൺ ഡോളർ ആയിരുന്നുവെന്നു വേൾഡ് ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. (കോവിഡ് മഹാമാരിയിൽ ലോകം വെറുങ്ങലിച്ച ഒരു കാലയളവാണ് ഇതെന്ന് പ്രത്യേകം ഓർക്കുക). ഇന്ത്യക്കകത്തു സ്വന്തം സംസ്ഥാനം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണക്കു കൂടെ നോക്കുമ്പോൾ പ്രവാസി സമൂഹം ഇന്ത്യയുടെ ജനസംഖ്യയുടെ ഏകദേശം പത്തു ശതമാനമോ അതിൽ കൂടുതലോ വരും. പ്രവാസികൾ ഇന്ത്യയുടെ സാമ്പത്തിക – സാമൂഹിക- വികസന ഘടനയുടെ ഒരു അവിഭാജ്യഘടകമാണ്. വിദേശ നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യയിലേക്ക് അതിവേഗത്തിലുള്ള പുരോഗതി, സാമ്പത്തിക അടിത്തറ പാകൽ എന്നിവയിലൂടെ പ്രവാസികൾ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നു. പ്രവാസലോകത്തു നിന്നും ആർജ്ജിച്ചെടുക്കുന്ന അറിവും കഴിവും, ഉയർന്ന തൊഴിൽ സംസ്കാരവും, മികച്ച സാങ്കേതിക പരിജ്ഞാനവും , നൂതന തൊഴിൽ പരിശീലനവും, ലക്ഷ്യബോധവും തൊഴിലിനോടുള്ള ആത്മ സമർപ്പണവും നാടിന്റെ പുരോഗതിക്ക് പ്രയോജനകരമാണ്. പരസ്പരസഹകരണത്തിനു പുറമെ പ്രവാസികൾക്ക് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള വ്യക്തമായ കാഴ്ചപ്പാടുകളും നാടിന്റെ വികസനത്തിനായി ഉപയുക്തമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അതിപ്രധാനമായ ലക്ഷ്യം.
ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിക്കുക എന്ന രാഷ്ട്രീയ ദൌത്യമാണ് വെല്ലുവിളികൾക്കിടയിലും അവസാരമായി കണ്ട് ഈ സംഘടന ഏറ്റെടുക്കുന്നത്. മുൻവിധികളോടെ വിമർശിക്കുന്നവരും അനതിവിദൂര ഭാവിയിൽ ഈ പ്രസ്ഥാനത്തിൽ അണിനിരക്കുമെന്ന കാര്യത്തിൽ സംഘടനയ്ക്ക് സംശയമില്ല. ആരെയും മാറ്റി നിർത്താതെ നാടിന്റെ പുരോഗതിയ്ക്കായി അശ്രാന്തം പരിശ്രമിക്കാൻ ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്.


അംഗത്വം എടുക്കാൻ താല്പര്യം ഉള്ളവർ വെബ്‌സൈറ്റിൽ പോയി എടുക്കാവുന്നതാണ് 

https://keralapravasiassociation.com/

Kerala Pravasi Association
Kerala Pravasi Association

Kerala Pravasi Association
Kerala Pravasi AssociationPhoto Credit : https://keralapravasiassociation.com/

Kerala Pravasi Association
Kerala Pravasi AssociationPhoto Credit : https://keralapravasiassociation.com/

Expatriates forming a new political party "Kerala Pravasi Association"
 



LEAVE A REPLY

Security code:

COMMENTS

Be the first to comment