visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sashastra Seema Bal lady constable R ashwathi
Sashastra Seema Bal lady constable R ashwathiPhoto Credit : Siju Kuriyedam Sreekumar

ദൃഢനിശ്ചയമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല ;വിവാഹ മോചിതയായ അശ്വതി കൈക്കുഞ്ഞുമായി ജീവിതത്തിന് മുന്നിൽ പകച്ചു നിക്കാതെ അതിരുകൾ താണ്ടി രാജ്യാതിർത്തി വരെ എത്തി നിൽക്കുന്നു

By - Siju Kuriyedam Sreekumar -- Monday, June 06, 2022 , 10:29 AM
കായംകുളം: കൈക്കുഞ്ഞുമായി ജീവിതത്തിന് മുന്നിൽ തനിച്ചായ അശ്വതി കുഞ്ഞിന് മാത്രമല്ല, ഈ രാജ്യത്തിനാകെ കാവലാളായി മാറുന്നു. കായംകുളം പെരിങ്ങാല ചേനേഴത്ത് ആർ.അശ്വതി എന്ന 29കാരിയാണ് സ്ത്രീകൾക്കാകെ മാതൃകയായി മാറുന്നത്. ഇരുപതാം വയസിൽ വിവാഹിതയും കുഞ്ഞ് ജനിച്ചതിന് പിന്നാലെ വിവാഹമോചിതയുമായ യുവതി നിശ്ചയദാർഢ്യം കൈമുതലാക്കി ഓടിക്കയറിയത് അതിർത്തി രക്ഷാസേനയിലേക്കാണ്. ഇനി രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ ആയുധവുമായി ഈ മലയാളി പെൺകരുത്തുമുണ്ടാകും.

അശ്വതിക്ക് ഒന്നരമാസം മുൻപാണ് സശസ്ത്ര സീമ ബൽ (എസ്എസ്ബി) എന്ന അതിർത്തിരക്ഷാ സേനയിൽ കോൺസ്റ്റബിളായി നിയമനം നേടിയത്. ബിഹാറിൽ ഇന്ത്യ-നേപ്പാൾ അതിർത്തി കാക്കുന്ന ജോലിയായിരുന്നു ആദ്യം. ബിഹാറിലെ കിഷൻഗഞ്ചിൽ സേനയുടെ ക്യാംപിലേക്ക് കഴിഞ്ഞ ദിവസം മാറ്റം ലഭിച്ചു. ഇതോടെ സംഘർഷം നിറഞ്ഞ അതിർത്തിയിലേക്ക് അശ്വതി എത്തും. ഇരുപതാം വയസ്സിൽ വിവാഹിതയായ അശ്വതിക്കു കുട്ടി പിറന്നതിനു പിന്നാലെ ദാമ്പത്യം പിരിയേണ്ടിവന്നു. അവിടെ നിന്നാണ് പുതിയ വഴിയിലെ യാത്ര.

പോളിടെക്‌നിക് ഡിപ്ലോമ പാസായ അശ്വതി സ്വന്തം കാലിൽ നിൽക്കാനുള്ള പോരാട്ടത്തിലായി. തുടർച്ചയായി പിഎസ്‌സി പരീക്ഷകൾ എഴുതിയെങ്കിലും ലഭിച്ചില്ല. 25ാം വയസ്സിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷന്റെ അതിർത്തി രക്ഷാസേനയിലേക്ക് അപേക്ഷിച്ചു. എഴുത്ത് പരീക്ഷ പാസായതോടെ ആത്മവിശ്വാസം വർധിച്ചു. കഠിനമായ ഓട്ടമാണ് അടുത്ത പരീക്ഷണം. 7 മിനിറ്റിനുള്ളിൽ ഒന്നരക്കിലോമീറ്റർ ഓടണം. അതിൽ വിജയിച്ച് അശ്വതിയുടെ പോരാട്ടം ലക്ഷ്യം കണ്ടെങ്കിലും കോവിഡ് കാരണം നിയമന നടപടികൾ നിർത്തിവച്ചതോടെ പിന്നെയും ആശങ്കയായി.

ഈ വർഷം ആദ്യം റാങ്ക് പ്രസിദ്ധീകരിച്ചപ്പോൾ അശ്വതിയും ലിസ്റ്റിൽ ഇടംനേടുകയായിരുന്നു. മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഖനശ്യാംദേവിനെ മാതാപിതാക്കളായ അനിൽക്കുട്ടനും രാജലക്ഷ്മിക്കുമൊപ്പം നിർത്തിയിട്ടാണ് അശ്വതി ബിഹാറിലേക്കു പോയിരിക്കുന്നത്

Nothing is impossible if there is determination ; Sashastra Seema Bal lady constable R ashwathi



 



LEAVE A REPLY

Security code:

COMMENTS

Be the first to comment