Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Vijay BabuPhoto Credit : Siju Kuriyedam Sreekumar
ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് നടത്തിയത്; ഇര തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയത് ‘; നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലും മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു
By - Siju Kuriyedam Sreekumar --
Wednesday, June 08, 2022 , 05:09 PM
കൊച്ചി: ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി നടനും നിർമാതാവുമായ വിജയ് ബാബു. ഇത് വെള്ളിയാഴ്ച പരിഗണിക്കും. ഇര തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ വിജയ് ബാബു ആരോപിക്കുന്നു. തന്റെ പേരില്‍ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. ഈ ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
അതിനിടെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണിത്. അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചില്‍ വിജയ് ബാബു തന്നെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ഇതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് വിലക്കിയതിനെ തുടര്‍ന്നാണ് നാട്ടില്‍ മടങ്ങിയെത്തിയത്.
നടിയെ പീഡിപ്പിച്ച കേസിൽ പഴയ വാർത്തകൾ ഒറ്റനോട്ടത്തിൽ
കൊച്ചി: ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനായി 2 ക്രെഡിറ്റ് കാർഡുകൾ ദുബായിയിൽ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. താരത്തിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ച് നൽകിയത്. നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണു ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.
തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിയിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. പീഡനക്കേസിൽ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും സിനിമാ നിർമാണ പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നത് ഈ നടിയാണ്.
അതേസമയം ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേസമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകി.
ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനാന്നെന്നും ഉപഹർജിയിൽ പറയുന്നു. നിലവിൽ ദുബായിലാണെന്നും കോടതി നിർദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും അറിയിച്ചു.
മേയ് 30-ന് രാവിലെ ഒൻപതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകർപ്പും ഹാജരാക്കി. നാട്ടിലേക്ക് എത്തിയാലെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറിൽ വിജയ് ബാബു കോടതിയിൽ സമർപ്പിച്ചു. മാർച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാർട്ടുമെന്റിൽ വെച്ചും 22-ന് ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
നടിയെ 2018 മുതൽ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹർജിയിൽ പറയുന്നു. നടിയോടൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയിൽ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി.
ഇവർ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രിൽ 14-ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തിൽ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയി.
ഏപ്രിൽ 15-ന് ഫ്ലാറ്റിൽ വീണ്ടും വന്ന നടി ക്ഷമ പറഞ്ഞു. അന്ന് അവിടെ തങ്ങുകയും ചെയ്തു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയെ വിളിച്ച് ക്ഷമയും പറഞ്ഞു. ഏപ്രിൽ 18-ന് പുതിയ സിനിമയിൽ അവസരം നൽകിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറി.
ഏപ്രിൽ 21-ന് ചിത്രീകരണ ആവശ്യത്തിനായി താൻ ഗോവയ്ക്ക് പോയി. തുടർന്ന് ഗോൾഡൻ വിസയുടെ പേപ്പറുകൾ നൽകാൻ ഏപ്രിൽ 24-ന് ദുബായിലെത്തിയെന്നും ഉപഹർജിയിൽ പറയുന്നു.
അതേസമയം വിജയ് ബാബു അന്വേഷണത്തിനു സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തിയതിനു തൊട്ടു പിന്നാലെ വിജയ് ബാബു വിദേശത്തേക്കു കടക്കുകയായിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാറുകൾ ഇല്ലാത്ത രാജ്യത്തേക്കു കടക്കാനും വിജയ് ബാബുവിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായി.
കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാന യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഉണ്ടായിരുന്നില്ല. മടങ്ങിയെത്തിയില്ലെങ്കിൽ ഇന്നു വൈകിട്ട് അഞ്ചിന് ശേഷം റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
നടിയുടെ പരാതിയെ തുടർന്ന് ഏപ്രിൽ 29-നാണ് വിജയ് ബാബു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാരിന്റെ നിലപാട് തേടിയ ശേഷം വേനലവധിക്കുശേഷം പരിഗണിക്കാനായി ഹർജി മാറ്റുകയായിരുന്നു.
ഹർജിയിൽ താൻ പീഡപ്പിച്ചില്ലെന്ന വാദമാണ് വിജയ് ബാബു ഉയർത്തുന്നത്. സിനിമാ രംഗത്തെ പകയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദങ്ങൾ.
അതേസമയം നടിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കി. പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോർജിയയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ.
ജോർജിയയിൽ ഇന്ത്യൻ എംബസിയില്ല. സമീപരാജ്യമായ അർമേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോർജിയയുടെയും ചുമതല. അർമേനിയൻ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം. ഈ നീക്കത്തിലൂടെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും പിടികൂടി നാട്ടിലെത്തിക്കാൻ സാധിക്കുമെന്നുമാണ് പൊലീസ് പ്രതീക്ഷ. വിജയ് ബാബു എത്രയുംപെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നൽകി.
മെയ് 24-നകം ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരേ നിലവിലുണ്ട്. പാസ്‌പോർട്ട് റദ്ദാക്കി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
അതിനിടെ കേസിന്റെ പശ്ചാത്തലത്തിൽ വെബ്‌സീരീസ് നിർമ്മിക്കാൻ വിജയ് ബാബുവുമായി ബഹുരാഷ്ട്ര കമ്പനി ഉണ്ടാക്കിയ കോടികളുടെ കരാർ റദ്ദാക്കിയതായാണ് വിവരം. വെബ്‌സീരീസിനു വേണ്ടി വിജയ്ബാബുവുമായി 50 കോടി രൂപയുടെ കരാറിലേർപ്പെട്ടിരുന്നത് ഒടിടി കമ്പനിയായിരുന്നു. മലയാള നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ട്.
മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോടു തിരക്കിയിട്ടുണ്ട്. സമാനമായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ നിർമ്മാതാവിന് ഇന്ത്യയിൽ തിരിച്ചെത്തിയെ മതിയാകൂ എന്നാണ് പൊലീസും കണക്കു കൂട്ടുന്നത്.
ഒത്തുതീർപ്പിനും ശ്രമം
നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബു, സിനിമാ രംഗത്തെ ചിലർ വഴിയാണ് പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനായി സിനിമാ രംഗത്തെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നേരത്തേ തന്റെ ബിസിനസ് പാർട്ണറായിരുന്ന സാന്ദ്രാ തോമസിനെ ആക്രമിച്ച പരാതിയും വിജയ് ബാബു ഒത്തുതീർപ്പാക്കിയിരുന്നു. സമാനമായ രീതിയിൽ കോടതിക്ക് പുറത്ത് ബലാത്സംഗക്കേസും ഒത്തുതീർക്കാനുള്ള സാധ്യതകളാണ് താരം തേടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
2017 ജനുവരി ആദ്യമാണ് തന്നെ വിജയ് ബാബു മർദ്ദിച്ചെന്നാരോപിച്ച് സാന്ദ്ര തോമസ് പരാതി നൽകുന്നത്. സാന്ദ്രയുടെ വിവാഹത്തിനുശേഷം നിർമാണ കമ്പനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു തർക്കങ്ങളുണ്ടായിരുന്നു. അതു സംബന്ധിച്ചുള്ള ചർച്ചയ്ക്കായിരുന്നു സാന്ദ്രാ തോമസ് ഓഫീസിൽ എത്തിയത്. അവിടെ വച്ച് വിജയ് ബാബു സാന്ദ്രയെ ഭർത്താവും ജീവനക്കാരും നോക്കി നിൽക്കേ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് യുവതി പരാതി നൽകിയിരുന്നത്. പൊറ്റക്കുഴിയിലുള്ള കമ്പനിയുടെ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ് ബാബു മർദ്ദിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഇതേതുടർന്ന് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. വയറിൽ ചവിട്ടേറ്റ സാന്ദ്രയെ കടുത്ത വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഫ്രൈഡേ ഫിലിംസിൽ നിന്നും പിന്മാറിയ സാന്ദ്ര തോമസ് അന്ന് സംഭവിച്ചത് അങ്ങനെയൊന്നുമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്.
അന്നത്തെ സംഭവത്തെ കുറിച്ച് സാന്ദ്ര തോമസ് പിന്നീട് പറഞ്ഞത് ഇങ്ങനെ: “ആ സമയത്ത് ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം വിഷയം വഷളായി വന്നു. അല്ലാതെ, ഞങ്ങൾ തമ്മിൽ വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് സിനിമയുടെ കാര്യങ്ങളിലാണ്. വിജയ്ക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കില്ല എനിക്ക് ഇഷ്ടപ്പെടുന്നത്. ഞങ്ങൾ തമ്മിൽ ഒരിക്കലും സ്വത്ത് തർക്കങ്ങളുണ്ടായിട്ടില്ല. അതായിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയം. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയിലെത്തുമ്പോഴാണ് മാൻഹാൻഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവർ കൊടുത്തതും ഞാൻ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് മാധ്യമങ്ങൾക്ക് പോയതും ഞാൻ അറിഞ്ഞില്ല. പെട്ടെന്ന് ഞാനാകെ പരിഭ്രമിച്ചുപോയി. വിജയ് യും പാനിക്കായിക്കാണണം. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്‌റ്റൊക്കയിട്ടു” എന്ന് സാന്ദ്ര പറയുന്നു.
കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തെളിവുകൾ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയത്. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയിൽ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിനും ദുബായ് പൊലീസിനും കൈമാറും. ദുബായിൽ വിജയ് ബാബു ഉപയോഗിക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിയുടെ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ചു മൊഴി നൽകാൻ കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ട്.
സിനിമാ മേഹവുമായെത്തുന്ന പെൺകുട്ടികളെ സ്വന്തം ലൈംഗിക ആവശ്യത്തിനായി ഉപയോഗിക്കുക മാത്രമല്ല വിജയ് ബാബു ചെയ്തത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തന്റെ സിനിമാ നിർമ്മാണ കമ്പനിയിൽ പണം മുടക്കാൻ സമ്പന്നരായ പ്രവാസികളെ പ്രലോഭിപ്പിച്ച് സ്വാധീനിക്കാനായി സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നിലവിൽ രണ്ട് പരാതികളാണ് പൊലീസിന് മുന്നിലുള്ളതെങ്കിലും വിജയ് ബാബു അറസ്റ്റിലാകുന്നതിന് പിന്നാലെ കൂടുതൽ ഇരകൾ രംഗത്തെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.
വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പു നടത്തിയതായി പരാതിയുണ്ടായിരുന്നു. എന്നാൽ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീടു വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായതോടെ വിജയ് ബാബുവിനെതിരെ തെളിവു നൽകിയില്ല. ഇതോടെ വിനോദചാനലിന്റെ അധികാരികൾ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.
നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുൻപു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. പരാതി നൽകിയ പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഈ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്.
ബാലതാരമായി സിനിമയിലേക്ക്
കൊല്ലത്തെ സമ്പന്നമായ ഒരു കടുംബത്തിലാണ് വിജയ് ബാബുവിന്റെ ജനനം. വ്യവസായിയും സിനിമ നിർമ്മാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്രബാബുവാണ് (സ്‌ബൈസ് ബാബു) പിതാവ്. അമ്മ ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ. മൂന്ന് സഹോദരങ്ങളുമുണ്ട്.
ചെറുപ്പത്തിലേ അഭിനയത്തിൽ ഏറെ താൽപ്പര്യമുള്ള കുട്ടിയായിരുന്നു വിജയ്. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981ൽ പിതാവ് സുഭാഷ് ചന്ദ്രബാബു നിർമ്മിച്ച ‘സൂര്യൻ’ എന്ന സിനിമയിൽ ബാലതാരമായി വിജയ് അരങ്ങേറി. ജയന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ യുവാക്കളിൽ കത്തി നിൽക്കുന്ന കാലത്താണ് ചിത്രം ഇറങ്ങിയത്. പക്ഷേ അത് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ സിനിമവിട്ട് സുഭാഷ് ചന്ദ്രബാബു ബിസിനസിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
കൊല്ലം സെന്റ് ജുഡ് സ്‌ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു വിജയ്ബാബുവിന്റെ പഠനം. 2002ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്നത് സൂര്യ ടിവിയിൽ വെസ് പ്രസിഡന്റായാണ്. പിന്നീട് ചാനൽ ഹെഡ് ആയി. ഈ കാലത്താണ് സിനിമയുടെ സാറ്റലെറ്റ് മൂല്യം വല്ലാതെ ഉയർന്നതും. ശത്രുക്കൾ ഈ വിഷയത്തിൽ പലതും പറഞ്ഞ് പരത്തുന്നുമുണ്ട്. താര സിനിമകൾ വലിയ തുകയ്ക്ക് സാറ്റലൈറ്റ് എടുത്ത് വിജയ്ബാബു കമ്മീഷൻ അടിച്ചെന്നും, ഇതിന്റെ പേരിലാണ് അദ്ദേഹം ചാനൽ വിട്ടതെന്നുമൊക്കെ. പക്ഷേ ഈ ആരോപണങ്ങളുടെയൊന്നും നിജസ്ഥിതി വ്യക്തമല്ല.
“പക്ഷേ സൂര്യ ടീവി തന്നെയാണ് തന്നിലെ അഭിനേതാവിനെ വളർത്തിയത് എന്ന് വിജയ്ബാബു ഒരു അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. ”സൂര്യ ചാനലിലേക്ക് സിനിമകൾ വാങ്ങേണ്ടതിനാൽ ഒരുപാട് തിരക്കഥകൾ കേൾക്കാൻ അവസരം ലഭിച്ചു. സിനിമാലോകവുമായുള്ള ഈ നിരന്തര ഇടപെടൽ എന്നിൽ അഭിനയമോഹം ഉണർത്തി.” – ഇങ്ങനെയാണ് വിജയ്ബാബു അതേക്കുറിച്ച് പറയുന്നത്. മറ്റൊരു അഭിമുഖത്തിൽ പറയുന്നത് ഒരേ ജോലിചെയ്ത് ബോറടിച്ചതുകൊണ്ടാണ് താൻ സൂര്യടീവി വിട്ടത് എന്നാണ്. സിനിമയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിർമ്മാണത്തിലേക്ക് എത്തിക്കുന്നത്.
സാന്ദ്രയെ കസേരയോടെ എടുത്തെറിയുന്നു
2012ൽ ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമ്മാണക്കമ്പനി നടി സാന്ദ്രാ തോമസുമായി ചേർന്ന് തുടങ്ങുമ്പോൾ വിജയ്ബാബുവിന് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു. നിലവാരമുള്ള കൊച്ചു ചിത്രങ്ങൾ നിർമ്മിച്ച് അത് നന്നായി മാർക്കറ്റ് ചെയ്ത് വിജയിപ്പിക്കുക എന്നതായിരുന്നു ആ തന്ത്രം. ഫഹദ്ഫാസിൽ അടക്കമുള്ളവർ അഭിനയിച്ച ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. ഇത് മികച്ച ചിത്രമെന്ന് നിരൂപക പ്രശംസ നേടി. ആവറേജ് വിജയവും ആയി. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകളം ചിത്രത്തിന് ലഭിച്ചു.
തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അങ്കമാലി ഡയറീസ്, ജൂൺ, ആട്-2, സൂഫിയും സുജാതയും ദ ഹോം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ ഫ്രൈഡേ ഹൗസ് നിർമ്മിച്ചു. 2014ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു.
അതിനിടെ ഫ്രൈഡെയുടെ മനേജ്മെന്റിൽ വലിയ പൊട്ടിത്തെറിയുണ്ടായി. സാന്ദ്രാ തോമസുമായി വിജയ്ബാബു തെറ്റി. സാമ്പത്തിക തിരിമറി ആരോപണം ഇവിടെയും ഉണ്ടായി. വാക്കേറ്റത്തിനിടെ കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏൽപ്പിച്ചത് കേസായി. അന്വേഷണത്തിൽ, അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തതോടെ കേസിൽ നിന്ന് വിജയ് ബാബു ഊരി പോന്നു. തന്റെ വിഹിതം വാങ്ങി സാന്ദ്ര പാർട്ണർഷിപ്പ് ഒഴിയുകയും ചെയ്യുന്നു. ഈ സംഭവം ഇപ്പോഴത്തെ വാർത്തയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുന്നുണ്ട്. സ്ത്രീകൾക്ക് നേരയുള്ള അതിക്രമം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.
പക്ഷേ സാന്ദ്ര പിന്മാറിയിട്ടും ഫ്രൈഡേ ഫിലിം ഹൗസ് വിജയകരമായി മുന്നോട്ടുപോയി. പ്രമേയമാണ് ഒരു സിനിമയുടെ സൂപ്പർ സ്റ്റാർ എന്നും, നല്ല സബ്ജക്റ്റാണെങ്കിൽ വിജയിപ്പിക്കാമെന്നുമുള്ള അത്മവിശ്വാസമാണ് വിജയ്ബാബു എപ്പോഴും ടീമിന് കൊടുത്തിരുന്നത്. ചലച്ചിത്രലോകത്തേക്ക് ഒരു എൻട്രി പ്രതീക്ഷിച്ചിരിക്കുന്ന യുവ സംവിധായകരുടെ പ്രതീക്ഷയായിരുന്നു അദ്ദേഹം. നിങ്ങളുടെ കൈയിലുള്ള സബ്ജക്റ്റിന്റെ സിനോപിസിസ് ഒരു രണ്ടു പാരഗ്രാഫിൽ എനിക്ക് എഴുതി വാട്സാപ്പ് ചെയ്യാനാണ് ഈ നിർമ്മാതാവ്, എല്ലാവരോടും പറയാറുണ്ടായിരുന്നത്.
സർബത്ത് ഷമീർ മുതൽ നീനയുടെ കാമുകൻ വരെ
ഒരു നടൻ എന്ന നിലയിലും ഏറെ ശ്രദ്ധേയമായ വേഷങ്ങൾ ചുരുങ്ങിയകാലം കൊണ്ട് വിജയ് ബാബുവിന് ചെയ്യാൻ കഴിഞ്ഞു. 2011 ൽ ത്രീ കിങ്സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 22 ഫീമെയിൽ കോട്ടയത്തിലെ നായികയുടെ കാമുകൻ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നെ മങ്കിപ്പെന്നും, ആടും, ഹോമും, അടക്കം ഒരുപാട് വേഷങ്ങൾ. നീന, ആകാശവാണി എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ഇതിൽ ലാൽജോസിന്റെ നീനയിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ”ആദ്യം എന്റെ അഭിനയ മികവിൽ ആത്മവിശ്വാസമില്ലായിരുന്നു. എന്നാൽ ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം ലാൽ ജോസ് സാർ എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു,”- ഒരു അഭിമുഖത്തിൽ വിജയ്ബാബു പറഞ്ഞു.
വിജയ്ബാബുവെന്ന നിർമ്മാതാവിനെയും നടനെ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു മങ്കി പെൻ. ”സിനിമയിലെ ബാലകഥാപാത്രമായ റയാൻ ഫിലിപ്പിന്റെ ശത്രുവായി മാറുന്ന കർക്കശക്കാരനായ ഗണിത അദ്ധ്യാപകന്റെ വേഷമാണ് ഞാൻ അവതരിപ്പിച്ചത്. കൊല്ലത്തെ സെന്റ് ജൂഡ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്തും എനിക്കും കണക്ക് വെറുപ്പായിരുന്നു. ഈ വിഷയത്തോടുള്ള വെറുപ്പ് എന്നെ ആ വിഷയം പഠിപ്പിച്ച അദ്ധ്യാപകരോട് പോലും വെറുപ്പിലേക്ക് നയിച്ചു. അതിനാൽ എന്റെ അദ്ധ്യാപരെ മാതൃകയാക്കിയാണ് ഞാൻ ആ വേഷം ചെയ്തത്’- ഇന്ത്യൻ എക്എ്രസിന് അനുവദിച്ച അഭിമുഖത്തിൽ വിജയ്ബാബു പറയുന്നു. ”ഈ വേഷം ഏറ്റെടുക്കാൻ ഞാൻ ആദ്യം ഭയപ്പെട്ടിരുന്നു. എന്റെ ശരീരഭാഷയും പെരുമാറ്റവും വ്യത്യസ്തമായതിനാൽ ടീച്ചർ എന്ന കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു.”- അദ്ദേഹം പറയുന്നു.
പക്ഷേ ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിലെ സർബത്ത് ഷമീർ എന്ന പൊലീസുകാരനാണ് വിജയ് ബാബുവിന്റെ മാസ്റ്റർ പീസ്. തീയേറ്ററുകൾ നിറച്ചില്ലെങ്കിലും ചാനലുകളിലൂടെ ഹിറ്റായ ചിത്രമായിരുന്നു ആട് ഒന്നാം ഭാഗം. സോഷ്യൽ മീഡിയയിൽ ട്രോളായും ചിത്രം നിറഞ്ഞു നിന്നു. വിജയ്ബാബുവിനെപ്പോലുള്ള ഒരു കച്ചവട തന്ത്രഞ്ജൻ അതിന്റെ സാധ്യകൾ നന്നായി തിരിച്ചറിഞ്ഞു. അങ്ങനെയാണ് തീയേറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങിയത്. അത് സൂപ്പർ ഹിറ്റായി. ഷാജി പാപ്പനെയും പിള്ളാരെയും പോലെ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രമാണ് വിജയ് ബാബു അവതരിപ്പിച്ച സർബത്ത് ഷമീറും.
തന്നെ ഇപ്പോഴും പലരും സർബത്ത് ഷമീർ എന്നാണ് വിളിക്കുന്നതെന്നുപോലും ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞിരുന്നു. ”ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരിൽ നിന്നും ഓൺ റോഡ് വരുമ്പോൾ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാൻ മാസ്‌ക് ഊരിയപ്പോൾ അവർ ഷമീർ സർ എന്നാണ് വിളിച്ചത്. ഷമീർ സർ എവിടെ പോകുന്നു എന്നാണ് അവർ ചോദിച്ചത്. അങ്ങനെ അവർ നമ്മളെ തിരിച്ചറിയുന്നതാണ് സന്തോഷം. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി അവർ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ”- വിജയ് ബാബു വ്യക്തമാക്കുന്നു.
ഇപ്പോൾ എവിടെപ്പോയാലും ആട്-3 എപ്പോഴാണ് ഉണ്ടാവുക എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. എയർപോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസിനിടെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ചോദിച്ചുവെന്നും വിജയ്ബാബു കൂട്ടിച്ചേർക്കുന്നു. പക്ഷേ തന്റെ ഏറ്റവും നല്ലവേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന, ലൂസിഫറിനുശേഷം മുരളിഗോപി എഴുതുന്ന ‘തീർപ്പ്’ എന്ന സിനിമ ആയിരിക്കുമെന്നും വിജയ്ബാബു പറയുന്നു. പൃഥ്വീരാജ്, ഇന്ദ്രജിത്ത് എന്നിവർ വേഷമിടുന്ന ചിത്രം, വലിയ കാൻവാസിലാണ് ചിത്രീകരിക്കുന്നത്.
കോവിഡിനെ സൈഡ് ആക്കി
സത്യത്തിൽ കോവിഡ് കാലത്തെ മലയാള സിനിമയുടെ ഹീറോ ആയിരുന്നു വിജയ്ബാബു. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നുവെന്ന വാർത്ത പലർക്കും അവിശ്വസനീയമായിരുന്നു. വിജയ് ബാബുവിനെ വഞ്ചകൻ എന്നാണ് തീയേറ്റർ ഉടമകൾ വിശേഷിപ്പിച്ചത്. ഇനി ഇയാളുമായി യാതൊരു രീതിയിലുള്ള ബന്ധവും ഫിയോക്കിന് ഇനി മുതൽ ഉണ്ടായിരിക്കില്ല എന്നും അവർ പറഞ്ഞു.
എന്നാൽ കാലത്തിന് അനുസരിച്ച് മാറാൻ കഴിയാത്തതാണ് മലയാള സിനിമയുടെ ഒരു പ്രധാന പ്രശ്നമെന്ന് വിജയ്ബാബു തിരിച്ചടിച്ചു. ‘സിനിമാലോകം വൻ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഇനി എന്തുചെയ്യുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ എന്ന് തിയേറ്റർ തുറക്കുമെന്നോ തുറന്നാൽ തന്നെ എന്തെല്ലാം മാനദണ്ഡങ്ങൾവച്ച് കൊണ്ടായിരിക്കും മുന്നോട്ടു പോകാൻ കഴിയുകയെന്നോ അറിയില്ല. മറ്റു വഴികൾ ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെയാണ് ഞാൻ ഡിജിറ്റൽ റിലീസിനെക്കുറിച്ച് ആലോചിച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന് ഒരുകച്ചിത്തുരുമ്പ് ലഭിച്ചതുപോലെയുള്ള അവസ്ഥയാണ്.’- വിജയ്ബാബു പ്രതികരിച്ചു.
പക്ഷേ ഇന്ന് നോക്കുക. ഒടിടി റിലീസുകൾ മലയാളത്തിൽ സുപചരിതമായിരിക്കുന്നു. അന്ന് വിജയ്ബാബു പറഞ്ഞത് ഇന്ന് എല്ലാവരും ശരിവെക്കുന്നു. ആമസോൺ പ്രൈമിലൂടെ സൂഫിയും സുജാതയും റിലീസ് ചെയ്യപ്പോൾ വിജയ്ബാബു മലയാള സിനിമ ഇനിയും മാറേണ്ടതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. കാരണം ഒടിടിയിൽ വിദേശ പടങ്ങൾ കാണുന്ന ശീലം പ്രേക്ഷകന് വന്നാൽ അവൻ അതേ നിലവാരം മലയാള സിനിമയിൽനിന്നും പ്രതീക്ഷിക്കുമെന്നും വിജയ്ബാബു ചൂണ്ടിക്കാട്ടിയിരുന്നു.
പക്ഷേ ഇങ്ങനെ ഒക്കെയാണെങ്കിലും ഒരു എത്തിക്സുമില്ലാത്ത മത്സരം മലയാള സിനിമയിൽ കൊണ്ടുവന്നതിനും വിജയ്ബാബു പഴികേട്ടു. അനശ്വര നടൻ സത്യന്റെ കഥ സിനിമാക്കാനുള്ള റെറ്റ് വാങ്ങിയതും വൻ വിവാദത്തിലായി. പ്രശ്സത സംവിധാകയൻ ശ്യാമപ്രസാദും മാധ്യമ പ്രവർത്തകനായ വിനു എബ്രഹാമും ചേർന്ന് മാസങ്ങൾ നീണ്ട കൂടിയാലോചനകളിലൂടെയാണ് സത്യന്റെ കഥ സിനിമയാക്കാൻ നീക്കം നടത്തുന്നത്. സത്യനെ അതേ പോലെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കാരണം കുടുംബത്തിന്റെ അനുമതി അനിവാര്യമായിരുന്നു. ഇതിനുള്ള റൈറ്റ് നേടിയെടുക്കാൻ നീക്കം നടക്കുമ്പോൾ അപ്രതീക്ഷിതമായി കളികൾ നടന്നു. തുകയെല്ലാം പറഞ്ഞുറപ്പിച്ചപ്പോൾ അതിന് മുകളിൽ പണം നൽകി റൈറ്റ് മറ്റൊരു സംവിധായകൻ സ്വന്തമാക്കി. ഫ്രൈഡേ ബാനറിൽ വിജയ് ബാബുവാണ് സത്യന്റെ കഥ സിനിമയാക്കാനുള്ള അവകാശം നേടുന്നത്. ഇതോടെ ശ്യാമപ്രസാദും വിനു എബ്രഹാമും നിരാശരായി. ഇതുമായി ബന്ധപ്പെട്ട് വിനു എബ്രഹാം ഫെയ്‌സ് ബുക്ക് പോസ്റ്റും ഇട്ടു .കോവിഡിനുശേഷം ഈ പടം ജയസൂര്യയെ നായകനാക്കി എടുക്കാനുള്ള നീക്കം നടക്കുകയാണ്.
മലയാളികളുടെ “ഹോം”
വിജയ്ബാബുവിന് ഏറെ കൈയടികൾ നേടികൊടുത്ത സിനിമയാണ് അദ്ദേഹം നിർമ്മിച്ച ഹോം എന്ന കൊച്ചു ചിത്രം. റോജിൻ തോമസ് സംവിധാനം ചെയ്ത് ആമസോൺ പ്രൈമിൽ റിലീസായ ചിത്രം രാജ്യന്തര പ്രശസ്തി നേടി. തായ് ചി പഠിപ്പിക്കുന്ന സൈക്കോളജിസ്റ്റ് ഡോ. ഫ്രാങ്ക്‌ലിന്റെ വേഷമായിരുന്നു വിജയ്ബാബുവിന് ചിത്രത്തിൽ. ”എന്റെ അച്ഛനും ഇങ്ങനെയായിരുന്നു. അദ്ദേഹത്തിനും മാറിയ സാങ്കേതികതയെപ്പറ്റി ധാരണ കുറവായിരുന്നു. മലയാളികളിൽ പലർക്കും ഇത്തരം അച്ഛന്മാരും അമ്മമാരും ഉണ്ടാകും. ഇത് എല്ലാവരുടെയും ജീവിതത്തിൽ നിന്നുള്ള കഥയാണ്.”- മലയാള മനോരമയുമായുള്ള അഭിമുഖത്തിൽ വിജയ്ബാബു പറയുന്നു.
”ഹോം സിനിമയിലേക്കുള്ള വാതിൽ പാതി തുറന്നത് അഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു. റോജിൻ ഹോമിന്റെ കഥ പറഞ്ഞു. റോജിന്റെ അച്ഛന്റെ ‘ഫോൺ ചാർജ് ചെയ്തു തരാമോ’ എന്ന ചോദ്യത്തിൽ നിന്നാണ് സിനിമയുടെ സ്പാർക്ക് ഉണ്ടാകുന്നത്. കഥയുടെ ത്രെഡ് ഇഷ്ടപ്പെടുകയും ചെയ്യാമെന്നുറപ്പിക്കുകയും ചെയ്തു. അങ്ങനെ തിരക്കഥയുടെ ജോലികൾ ആരംഭിച്ചു. അച്ഛന്റെ കഥാപാത്രത്തിനായി നടൻ ശ്രീനിവാസനെയായിരുന്നു ആദ്യം മനസ്സിൽ കണ്ടിരുന്നത്. പിന്നീട് മകന്റെ കഥാപാത്രത്തിനു പറ്റിയ ആളെ അന്വേഷിച്ചു. പക്ഷേ കാസ്റ്റിങ് എങ്ങുമെത്തിയില്ല. അവിടെ പാതി തുറന്ന വാതിൽ പതിയെ അടഞ്ഞു. കോവിഡ് കാലത്ത് ആളുകൾ കൂടുതലായി ഫോണുകളിലേക്ക് ചുരുങ്ങിയതായി തോന്നിയിരുന്നു. ഒരു ദിവസം ഇതിനെപ്പറ്റി ചർച്ച ചെയ്തപ്പോൾ ഭാര്യയാണ് പറഞ്ഞത് ‘ഹോം’ സിനിമയാക്കേണ്ട ഏറ്റവും ഉചിതമായ സമയം ഇതാണ് എന്ന്. ആ വാക്കുകളിൽ നിന്നാണ് അടഞ്ഞ വാതിൽ വീണ്ടും തുറക്കുന്നത്”- വിജയ്ബാബു പറയുന്നു.
”തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കൊച്ചു സിനിമകൾക്ക് വളരാനുള്ള വേദിയാകും ഒടിടി. ഹോം പോലൊരു സിനിമ 240 രാജ്യങ്ങളിലുള്ളവരാണ് കണ്ടത്. ഒടിടിയിൽ അല്ലാതെ ഇത്തരമൊരു സാധ്യത ഒരിക്കലും ഈ സിനിമയ്ക്കു ലഭിക്കില്ലായിരുന്നു. ചെറിയ സിനിമകളെ ജനങ്ങളിലെത്തിക്കാൻ ഒടിടി അനുഗ്രഹമാണ്. തിയറ്ററും ഒടിടിയും ഒരുപോലെ നിലനിൽക്കും എന്നാണ് കരുതുന്നത്.”- വിജയ്ബാബു ചൂണ്ടിക്കാട്ടി. ഹോം സിനിമ ഉണ്ടാക്കിയ വലിയ മൈലേജിൽ നിൽക്കുമ്പോഴാണ് ബലാത്സംഗ വിവാദം ഉണ്ടാകുന്നത്.
ഒപ്പിടാതെ പത്രിക നൽകിയാൽ എങ്ങനെ പിൻവലിക്കാനാ?
‘അമ്മ’യിലെ ഇലക്ഷൻ കാലത്തെ വിജയ്ബാബവിന്റെ തരികിടകളും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. മോഹൻലാലിന്റെ പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിച്ച മോഹൻലാലിനെ എല്ലാ അർത്ഥത്തിലും കബളിപ്പിക്കയാണ് അന്ന് വിജയ് ബാബു ചെയ്തത് എന്ന് ആരോപണം ഉയരുന്നുണ്ട്.
2021 ഡിസംബർ 19 നായിരുന്നു അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയൻപിള്ള രാജുവും 11 അംഗ എക്സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാൽ, നാസർ ലത്തീഫ് എന്നിവരുമായിരുന്നു വിമതനായി മൽസരിച്ചത്.
മത്സര ചിത്രം വ്യക്തമായപ്പോൾ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിൻവലിപ്പിക്കാനും ധൃതിപിടിച്ച ചർച്ചകൾ നടന്നിരുന്നു. പത്രിക പിൻവലിക്കാൻ വിജയ് ബാബു സമ്മതിച്ചു. അപേക്ഷയും നൽകി. എന്നാൽ പത്രികയിൽ ഒപ്പിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പത്രിക പിൻവലിക്കാൻ നൽകിയ അപേക്ഷ അംഗീകരിക്കാൻ വരണാധികാരിക്ക് കഴിഞ്ഞില്ല. അങ്ങനെ വിജയ് ബാബു മോഹൻലാലിനെ ഞെട്ടിച്ച് മത്സര രംഗത്ത് എത്തി. അട്ടിമറി വിജയം നേടുകയും ചെയ്തു. പ്രൊഡ്യൂസർ കൂടിയാണെന്ന പ്രചരണ തന്ത്രവുമായാണ് വിജയ് ബാബു മത്സരിച്ചത്.
പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പില്ലെന്ന കാരണത്താൽ വരണാധികാരി അത് തള്ളിയപ്പോഴും പ്രചരണത്തിൽ വിജയ് ബാബു ഉണ്ടാകില്ലെന്നായിരുന്നു മോഹൻലാലും കുട്ടരും കരുതിയത്. ഇതിനിടെ തന്റെ നിലപാട് പ്രഖ്യാപിച്ച് വിജയ് ബാബു മത്സരത്തിൽ തുടർന്നു. നടൻ സിദ്ദിഖ് പറഞ്ഞിട്ടാണ് താൻ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷൻ നൽകിയതെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. തന്റെ കോർപ്പറേറ്റ് അനുഭവങ്ങൾ അമ്മയുടെ വളർച്ചയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും വിജയ് ബാബു വിശദീകരിച്ചു.
”എല്ലാവരും വ്യക്തികളായാണ് മൽസരിക്കുന്നത്. അതിൽ കൂടുതൽ യോഗ്യരെന്ന് തോന്നുന്നവരെ അമ്മയിലെ അംഗങ്ങൾ തെരഞ്ഞെടുക്കും. താൻ നോമിനേഷൻ പിൻവലിക്കുന്നതിനെ പറ്റി ചർച്ചകൾ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല. സംഘടനയിലേയ്ക്ക് ശക്തമായി മൽസരിക്കാൻ തന്നെയാണ് തീരുമാനം”- ഇങ്ങനെയായിരുന്നു വിജയ്ബാബുവിന്റെ പ്രതികരണം. അങ്ങനെ വിമതന്മാർക്ക് കരുത്തു പകർന്നു. റിസൾട്ട് വന്നപ്പോൾ മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും ജയിച്ചു. നാസർ ലത്തീഫ് മാത്രമാണ് വിമതർക്കിടയിൽ തോറ്റത്.
കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളപ്പെടുകയായിരുന്നു. ഇങ്ങനെയുള്ള കുരുട്ടുബുന്ധിയാണ് വിജയ്ബാബുവിന്റെത് എന്നു വിമർശനമുണ്ട്. അങ്ങനെ അമ്മയിൽ എക്സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവാണ് ഇപ്പോൾ പീഡന കേസിൽ കുടുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. വിജയ് ബാബുവിനെതിരേയും സമാന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
തെളിഞ്ഞതിനുമപ്പുറം തെളിയിക്കാനുണ്ടോ?
ഈ വിഷയത്തിൽ പൊതുസമൂഹത്തിലെന്നപോലെ സിനിമാലോകവും രണ്ടുചേരികളായി തിരിഞ്ഞിട്ടുണ്ട്. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്ന് വിജയ്ബാബു അനുകൂലികളും, ഇയാൾ ഒരു സൈക്കോ പെൺവേട്ടക്കാരനാണെന്ന് മറുവിഭാഗവും പറയുന്നുണ്ട്.
ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്‌നങ്ങളെ നേരിടുന്ന നടിമാരുടെ രക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്യകയായിരുന്നു വിജയ് ബാബുവിന്റെ രീതിയെന്നാണ് ആരോപണം ഉയരുന്നത്. അതുകൊണ്ടുതന്നെ പുറത്തുവന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഒരു വിഭാഗം പറയുന്നു. പരാതിക്കാരിയെ കൂടാതെ നിരവധി യുവതികൾ വിജയ് ബാബുവിന്റെ സൈക്കോ രീതികൾ രഹസ്യമായി ശരി വയ്ക്കുന്നുണ്ട്. മാത്രമല്ല ഈ ഹാപ്പി പിൽസ് അടക്കമുള്ള വിജയ്ബാബുവിന് എവിടെ നിന്ന് കിട്ടി ഈ പീഡനത്തിൽ ഒരു റാക്കറ്റിന് ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മാത്രമല്ല തന്റെ തിരക്കഥ കോപ്പിയടിച്ചുവെന്ന് പരാതി പറയാൻ എത്തിയ ഒരു യുവാവിനെ മർദിച്ചതും, ഒരു നടിയുടെ ഭർത്താവിനെ ബ്ലാക്ക് മെയിൽ ചെയ്തതും അടക്കം നിരവധി പിന്നാമ്പുറ വർത്തമാനങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് സിനിമാലോകത്ത് പറഞ്ഞുകേൾക്കുന്നുണ്ട്. ഇത് എല്ലാം ചേർത്ത് സമഗ്രമായ ഒരു അന്വേഷണം ഉണ്ടാവണമെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്.
പരാതിയുമായി രണ്ടാമത്തെ യുവതിയും
പുതുമുഖ നടിക്ക് പിന്നാലെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും നിരസിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണരൂപം
എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്‌ലെക്‌സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു ‘ഒരു ചുംബനം മാത്രം?’. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.
കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു. ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.
അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – ‘സ്ത്രീകൾക്ക് സുരക്ഷിതമല്ല’ എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ..
ഇര, പ്രതി ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ഞാൻ ഇത്തരം കാര്യങ്ങളിൽ വലിയ പേടിയുള്ള ഒരാളല്ല. കാരണം, നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതി. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതിൽ ഇര ഞാനായത് കൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആൾ ഇതിൽ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവർ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാൽ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കൾ തുടങ്ങി എന്നെ സ്‌നേഹിക്കുന്നവർ ദുഃഖം അനുഭവിക്കുമ്പോൾ അപ്പുറത്ത് ഒരാൾ സുഖമായി ഇരിക്കുന്നു. ഒരു നിയമത്തിന്റെ പരിരക്ഷണത്തിൽ അവർ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോൾ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോൾ ലൈവിൽ വന്നിരിക്കുന്നത്. ഇരയുണ്ടാകുമ്പോൾ എപ്പോഴും കൂടെ അട്ടകളും ഉണ്ടാകും. നമ്മൾ നന്നാകുമ്പോൾ, ഒരുപാട് പേർക്ക് അവസരം കൊടുക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ അവനെ എങ്ങിനെയെങ്കിലും താഴ്ത്തിക്കെട്ടാം എന്ന രീതിയിൽ കുറെ അട്ടകൾ വരും.
എനിക്കെതിരേ ആരോപണം ഉന്നയിച്ച കുട്ടിയെ എനിക്ക് 2018 മുതൽ അറിയാം. അന്ന് മുതൽ 2021 വരെ ഞാൻ ഈ കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. ഓഡീഷൻ ചെയ്തിട്ട് വരാൻ പറഞ്ഞിട്ട്, അത് ശരിയായി രീതിയിൽ വന്ന് ചെയ്ത് സിനിമയിൽ എത്തിയ കുട്ടിയാണത്. അന്നും എനിക്ക് ഈ കുട്ടിയുമായി ഒരു ബന്ധവുമില്ല. കാസ്റ്റിങ് കൗച്ച് ചെയ്തു, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചെയ്തു എന്ന് പറഞ്ഞ് വരുമ്പോൾ എന്റെ ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും വരുന്ന ദുഃഖത്തേക്കാൾ വലുതൊന്നുമല്ല ഇതിന്റെ പേരിൽ എനിക്ക് വരാൻ പോകുന്ന കേസ്. അത് ഞാൻ അനുഭവിച്ചോളാം. മീടൂ എന്ന് പറയുന്നതിന് ഇത് ഒരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ഞാൻ ലൈവിൽ വരാൻ തീരുമാനിച്ചത്.
Actress rape case vijay babu tryin for advance bail in second case also

വിജയ് ബാബുവിന് ആശ്വാസം ; മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി; വ്യവസ്ഥകളില് ഭേദഗതി
Updated:
July 06, 2022 , 05:56 PM
കോടതിയിലുള്ള വിശ്വാസം അവിശ്വാസമാകുന്നു`; വിജയ് ബാബു വിഷയത്തിൽ പ്രതികരണവുമായി മാല പാർവതി രംഗത്ത്
Updated:
June 22, 2022 , 05:54 PM
Tags:
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

22.8°C,
Clear,
71%
LEAVE A REPLY