visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
CPM Branch Secretary Shajahan
CPM Branch Secretary ShajahanPhoto Credit : SMP

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവർത്തകയുടെ കുളിമുറിയില്‍

By - Siju Kuriyedam Sreekumar -- Saturday, June 11, 2022 , 12:39 PM
പാലക്കാട്:  പാര്‍ട്ടി പ്രവർത്തകയുടെ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. പരാതി വന്നയുടൻ നടപടിയെടുത്തതായി പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു

 അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് എടുത്തത് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെ പോലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുക്കുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ക്യാമറയും പരാതിക്കൊപ്പം നൽകി. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജഹാൻ.

മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

Suspension of CPM Branch Secretary Shajahan for filming party women worker bathing
 



LEAVE A REPLY

Security code:

COMMENTS

Be the first to comment