visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Petrol pump CCTV image , Josna
Petrol pump CCTV image , JosnaPhoto Credit : Siju Kuriyedam Sreekumar

പെട്രോൾ പമ്പ് കുത്തിത്തുറന്ന് ദമ്പതികൾ കവർന്നത് പണവും മൊബൈൽ ഫോണും; യുവതിയും ഭർത്താവും അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 04:55 PM
കൊച്ചി: എറണാകുളം ചെറായി പെട്രോൾ പമ്പിലെ മോഷണക്കേസിൽ ദമ്പതികൾ പിടിയിൽ. തൃശ്ശൂർ പട്ടിക്കാട് സ്വദേശി ജോസ്‌ന മാത്യു(22), ഭർത്താവ് റിയാദ് എന്നിവരാണ് പിടിയിലായത്. ചെറായി ജങ്ഷനിലെ ‘രംഭാ ഫ്യൂവൽസ്’ പെട്രോൾ പമ്പിലാണ് ഇവർ മോഷണം നടത്തിയത്.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പെട്രോൾ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. അത്താണിയിലുള്ള ലോഡ്ജിൽ നിന്നാണ് മുനമ്പം പോലീസ് പ്രതികളെ പിടികൂടിയത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാക്കളിൽ ഒരാൾ സ്ത്രീയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അത്താണിയിലെ ലോഡ്ജിൽനിന്ന് ജോസ്‌നയെ പിടികൂടിയത്.

പ്രതികൾ പെട്രോൾ പമ്പിലെത്തുന്നതിനും തിരികെ പോകുന്നതിനും ഉപയോഗിച്ച മാരുതി കാറും പെട്രോൾ പമ്പ് കുത്തിത്തുറക്കാൻ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു.  കേസിലെ ഒന്നാംപ്രതിയായ റിയാദ് ഇരുപതിലധികം കേസുകളിൽ പ്രതിയാണ്. ആലങ്ങാടും കുന്നംകുളത്തും പെട്രോൾ പമ്പുകളിൽ നടന്ന കവർച്ചയ്ക്ക് പിന്നിലും ഇയാളാണെന്നാണ് പോലീസിന്റെ സംശയം. അറസ്റ്റ് ചെയ്ത ജോസ്‌നയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

മുനമ്പം ഇൻസ്‌പെക്ടർ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിൽ വടക്കേക്കര എസ്.ഐ. അരുൺദേവ്, മുനമ്പം എസ്.ഐ. സുനിൽകുമാർ, എസ്.ഐ. രാജീവ്, പ്രൊബേഷൻ എസ്.ഐ. രതീഷ് ബാബു, നോർത്ത് പറവൂർ എസ്.ഐ. ബിജു, എ.എസ്.ഐ. സുരേഷ്ബാബു, സി.പി.ഒ.മാരായ അഭിലാഷ്, ലെനീഷ്, പ്രശാന്ത്, ആസാദ്, ശരത്ത്, വനിതാ എസ്.സി.പി.ഒ. ജിനി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. റൂറൽ എസ്.പി. കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിൽ മുനമ്പം ഡിവൈ.എസ്.പി. ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

The couple opened a petrol pump and stole money and a mobile phone

 



LEAVE A REPLY

Security code:

COMMENTS

Be the first to comment