visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Triple riding without a helmet
Triple riding without a helmetPhoto Credit : Siju Kuriyedam Sreekumar

ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റില്ലാത്ത യാത്രയ്ക്കടക്കം ലൈസൻസ് മരവിപ്പിക്കും; കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ് ; നോക്കാം പുതിയ നിയമങ്ങൾ

By - Siju Kuriyedam Sreekumar -- Tuesday, June 14, 2022 , 12:11 PM
തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത യാത്രയുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാൻ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ മാർക്ക് മോട്ടോർവാഹനവകുപ്പിന്റെ നിർദ്ദേശം. വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി.

ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നൽ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിറുത്താതെപോവുക, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവുംഗ് തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് മരവിപ്പിക്കുകയും ചെയ്യും.

ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോൾ ഈ നിയമലംഘനങ്ങൾക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലർക്കുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്

The license will be frozen for two-wheeler riding without a helmet

 



LEAVE A REPLY

Security code:

COMMENTS

Be the first to comment