visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Lost Dog combai breed Mango
Lost Dog combai breed MangoPhoto Credit : Webdesk

കാണാതായ നായക്കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സമ്മാനം ;നിങ്ങൾക്കും നേടാം ഒരു ലക്ഷം രൂപ

By - Siju Kuriyedam Sreekumar -- Wednesday, June 15, 2022 , 12:10 PM
കൊച്ചി: തന്റെ കാണാതായ അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെ കണ്ടു കിട്ടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ഉടമസ്ഥൻ . അഞ്ച് മാസം പ്രായമുള്ള കോമ്പായി ഇനം നായക്കുട്ടി മാംഗോയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. എറണാകുളം പാലാരിവട്ടം നേതാജി റോഡിൽ നിന്നാണ് നായക്കുട്ടിയെ കാണാതായത്. ലൈറ്റ് ബ്രൗൺ നിറത്തിലുള്ള നായക്കുട്ടിക്ക് ബ്രൗൺ നിറത്തിലുള്ള കണ്ണുകളാണെന്നും പത്രപരസ്യത്തിൽ പറയുന്നു. തിരിച്ചറിയുന്നതിനായി മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു. സഹായിച്ചാൽ  നിങ്ങൾക്കും നേടാം ഒരു ലക്ഷം രൂപ .കണ്ടു കിട്ടുന്നവർ 9447086644 എന്ന നമ്പറിൽ വിളിക്കുക 

കോമ്പായി ഇനം  ( Combai breed dog ) നായയുടെ പ്രത്യേകത 

വംശനാശഭീഷണി നേരിടുന്ന ഇനമായതിനാൽ ഈ നായ ഇനത്തെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല . തമിഴ്നാട് സംസ്ഥാനത്തിൽ നിന്നും, കുമ്പം-ഉത്തമപാളയം ഗ്രാമങ്ങളിൽ ഇത്തരം നായകളെ പണ്ടുകാലത്തെ  ധാരാളമായി കണ്ടിരുന്നു . ഇടത്തരം വലിപ്പമുള്ള ഇവ മികച്ച കാവൽ നായ്ക്കളാണ്. കൊട്ടാരങ്ങൾക്കും കോട്ടകൾക്കും സംരക്ഷണം നൽകാനാണ് അവ ആദ്യം ഉപയോഗിച്ചിരുന്നത്. നല്ല അനുസരണയും ചടുലമായ നീക്കങ്ങളും എവിടെയും പെട്ടെന്ന് എത്താൻ പറ്റുന്ന തരത്തിലുള്ള ശരീര ഘടനയും ആണ് ഇത്തരം നായ്ക്കളെ കാവൽ നായ ആയി ഉപയോഗിക്കാൻ കാരണം . ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന നായ ഇനങ്ങളിൽ ഒന്നാണ് കോമ്പായി. പുരാതന തമിഴ് ക്ഷേത്രങ്ങളിൽ കൊമ്പൈ യുദ്ധ നായയുടെ നിരവധി ശിൽപങ്ങൾ ഉണ്ട്. ഇത്രയൊക്കെ ആണെങ്കിലും ഒരു Combai breed നയക്കുട്ടിക്ക് 2500 മുതൽ 8000 രൂപ വരെ മാത്രമേ വില ഉള്ളു എന്നതാണ് ഇതിനെ വളർത്താൻ ആളുകളെ കൂടുതൽ ഇപ്പോൾ പ്രേരിപ്പിക്കുന്നത് . 
Lost Dog combai breed Mango
Lost Dog combai breed MangoPhoto Credit : Webdesk

One lakh prize for those who help find a missing puppy
 



LEAVE A REPLY

Security code:

COMMENTS

Be the first to comment