visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Rajesh sharma ,  Harish Peradi
Rajesh sharma , Harish PeradiPhoto Credit : FB post

സാരമില്ല പു ക സ അല്ലെ ഹരീഷെ പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും, അത് സ്വാഭാവികമാണ്’; ഹരീഷ് പേരടിക്ക് പിന്തുണയുമായി നടൻ രാജേഷ് ശർമ്മ

By - Siju Kuriyedam Sreekumar -- Friday, June 17, 2022 , 01:12 PM
കോഴിക്കോട്: പു ക സയുടെ കേഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്തരിച്ച നാടക സംവിധായകൻ എ ശാന്തൻറെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നടൻ ഹരീഷ് പേരടിക്ക് വിലക്ക് ഏർപ്പെടുത്തി. ഹരീഷ് പേരാടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം അറിയിച്ചത്. ഇപ്പോൾ ഹരീഷ് പേരടിക്ക് പിന്തുണയറിയിച്ച് നടൻ രാജേഷ് ശർമ്മ രംഗത്തെത്തിയിരിക്കുകയാണ്. ‘സാരമില്ല പു ക സ അല്ലെ ഹരീഷെ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും അത് സ്വാഭാവികമാണ് എന്നാണ് നടൻ പിന്തുണയറിയിച്ച് കൊണ്ട് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സമീപകാല വിഷയങ്ങളിൽ സർക്കാരിനെയും സിപിഐഎമ്മിനെയും ഹരീഷ് പേരടി വിമർശിച്ചു. അതിന് പിന്നാലെയാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.

ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ​ഹരീഷ് പേരടിയാണ്. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം സംഘാടകർ തന്നെ വിളിച്ച് വരണ്ടെന്ന് അറിയിച്ചുവെന്ന് ഹരീഷ് പറഞ്ഞു. പു ക സ യുടെ സംഘാടനത്തിലുള്ള എ ശാന്തൻ്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകർ തന്നെ വിളിച്ച് സമയം ഉറപ്പിച്ചു. പാതി വഴിയിൽ വച്ച് സംഘാടകരുടെ ഫോൺ വന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ പറഞ്ഞതായി ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

‘സാരമില്ല പൂ ക സ അല്ലെ ഹരീഷെ..പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും സ്വാഭാവികം…ശാന്തേട്ടന് ഓർമ്മ പൂക്കൾ’

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം..

ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു ക സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ …നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു …ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…”ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം”നാടകം-പെരുംകൊല്ലൻ.

Actor Rajesh Sharma supports Harish Peradi
 



LEAVE A REPLY

Security code:

COMMENTS

Be the first to comment