Search by Catagory
BREAKING NEWS
- ഡൽഹി മലയാളി അസോസിയേഷന്റെ പ്രത്യേക ജനറൽ കൗൺസിൽ യോഗം ജൂലായ് 3 ഞായാറാഴ്ച്ച
- ശ്രീലക്ഷ്മിയെ നായ കടിച്ചത് ഒരു മാസം മുൻപ്; ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും സ്വീകരിച്ചിട്ടും രക്ഷയായില്ല; പാലക്കാട് പേവിഷ ബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Pala General Hospital name will change to K M mani's namePhoto Credit : Siju Kuriyedam Sreekumar
കോട്ടയം പാലാ ജനറൽ ആശുപത്രിക്ക് അന്തരിച്ച കെ എം മാണിയുടെ പേരിടും :തീരുമാനം മന്ത്രിസഭ യോഗത്തിന്റേത്
By - Siju Kuriyedam Sreekumar --
Wednesday, June 22, 2022 , 03:37 PM
പാലാ: ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം.മാണിയുടെ പേരു നൽകുവാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. പാലാ നഗരസഭയുടേയും ആശുപത്രി മാനേജിംഗ് കമ്മറ്റിയുടേയും തീരുമാനം മന്ത്രി റോഷി അഗസ്റ്യൻ മുഖേന ആരോഗ്യ വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പു മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാണി യുടെ പേർ നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്. 2004 ലാണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ കെ.എം.മാണിയുടെ ശുപാർശയിൽ 341 ബഡുകൾ ഉള്ള ജനറൽ ആശുപത്രിയായി എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്.
ഏഴു നിലകളോടുകൂടിയ ബഹുനില സമുച്ചയവും നിർമ്മിച്ചു. തുടർന്ന് കെ.എം.മാണി ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ 9.75 കോടി മുടക്കിൽ രോഗ നിർണ്ണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ.പി. കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളും നിർമ്മിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നൽകി.
പാലാ മേഖലയിലെ രാമപുരം, മുത്താലി, പൈക, മരങ്ങാട്ടുപിള്ളി, ഉഴവൂർ ആശുപത്രികൾക്കും ബഹുനില മന്ദിരങ്ങൾ അനുവദിക്കുകയുണ്ടായി. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി ആശുപത്രികളെ ജനറൽ ആശുപത്രികളായി ബജറ്റ് പ്രഖ്യാപനങ്ങളോടെ ജനറൽ ആശുപത്രികളായി ഉയർത്തുകയും ചെയ്തു.
28.05.2019-ൽ ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റിയും 15.10. 2019 -ൽ ചേർന്ന പാലാ നഗരസഭാ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ.എം മാണി മാണിയുടെ പേർ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി സർക്കാരിലേക്ക് നൽകിയിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. ഈ വിഷയം മന്ത്രി റോഷി അഗസ്റ്റിനും വീണ്ടും സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് കെ.എം.മാണിയുടെ പേർ നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചത്.
കെ എം മാണിയുടെ കാലത്താണ് പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഇത് പരിഗണിച്ച് ആശുപത്രിയ്ക്ക് കെ എം മാണിയുടെ പേര് നല്‍കണം എന്ന് ഓഗസ്റ്റില്‍ ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബറില്‍ ചേര്‍ന്ന വികസന സമിതി യോഗം പ്രൊഫ. കെ എം ചാണ്ടിയുടെ പേര് നല്‍കണം എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
നഗരസഭാ കൗണ്‍സില്‍ യോഗം ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്കാന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിനിടെ കെ എം ചാണ്ടിയുടെ പേര് നല്‍കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് ആശുപത്രി അധികൃതരോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നഗരസഭയ്ക്ക് കീഴിലാണ് ആശുപത്രി എന്നും അതിനാല്‍ തങ്ങളുടെ തീരുമാനത്തിനാണ് പ്രസക്തി എന്നുമാണ് നഗരസഭ പറഞ്ഞിരുന്നത്.
എന്നാല്‍ വികസന സമിതി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. വികസനസമിതിയില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം. കെ എം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത ജോസഫ്- ജോസ് വിഭാഗങ്ങള്‍ തമ്മിലുളള ഭിന്നതയാണ് തര്‍ക്കത്തിന് കാരണമായത്. എന്നാല്‍ ജോസ് കെ മാണി എല്‍ ഡി എഫിലെത്തിയതോടെ കെ എം മാണിയുടെ പേര് നല്‍കാം എന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തു.
ആരോഗ്യമേഖലയ്ക്ക് സമഗ്ര സംഭാവന നൽകി ബജറ്റിലൂടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളും കാരുണ്യാ ചികിത്സാ സഹായപദ്ധതി ഉൾപ്പെടെ നടപ്പാക്കുകയും ചെയ്ത കെ.എം.മാണിയോടുള്ള സ്നേഹം അദ്ദേഹം പ്രത്യേകം കരുതൽ നൽകിയ പാലാ ജനറൽ ആശുപത്രിക്ക് നൽകുവാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. യോഗത്തിൽ ടോബിൻ കെ.അലക്സ്, ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം, ബിജു പാലൂപടവിൽ എന്നിവർ പ്രസംഗിച്ചു.
പാലാ ബൈപാസ് റോഡിനും നേരത്തെ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാരായിരുന്നു ബൈപാസിന് കെ എം മാണിയുടെ പേര് നല്‍കിയത്. കെ എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബൈപാസ് റോഡ്. 1964 മുതല്‍ 2019 വരെ പാലാ മണ്ഡലത്തിലെ എം എല്‍ എ ആയിരുന്ന കെ എം മാണിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വ്യക്തി.
Pala General Hospital name will change to K M mani's name : the decision taken by the cabinet meeting

COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Article Booklet
News
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2022 VISUM Expresso LLP, All Right reserved.
LEAVE A REPLY