visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ustad Ponnurunni Kunj Muhammad Maulavi
Ustad Ponnurunni Kunj Muhammad MaulaviPhoto Credit : Screengrab from Video

എറണാകുളത്ത് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സദസ്സിൽ ഉസ്താദ് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവിയുടെ വൈറലായ പ്രസംഗം തീർച്ചയായും കേൾക്കണം

By - Siju Kuriyedam Sreekumar -- Saturday, July 09, 2022 , 07:15 PM
ഓം  സ്വസ്തി പ്രജാഭ്യാം പരിപാലയന്താം എന്ന മന്ത്രത്തോടെ ആണ് ഉസ്താദ് തന്റെ പ്രസംഗം തുടങ്ങുന്നത് . ആ മന്ത്രം ചുവടെ കൊടുക്കുന്നു . 
ॐ स्वस्ति प्रजाभ्यः परिपालयन्ताम् न्यायेन मार्गेण महीं महीशाः ।  गोब्राह्मणेभ्यश्शुभमस्तु नित्यम् लोकास्समस्तास्सुखिनो भवन्तु ।।
oṃ svasti prajābhyaḥ paripālayantām nyāyena mārgeṇa mahīṃ mahīśāḥ . gobrāhmaṇebhya śubhamastu nityam lokā samastā sukhino bhavantu
ഓം സ്വസ്തി പ്രജാഭ്യാം പരിപാലയന്താം ന്യായേന മാർഗേണ മഹിം മഹീശാഃ ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തിഃ
ഉസ്താദ് പറഞ്ഞ  അർഥം .  
ലോകം സുഗമാവണം എങ്കിൽ ഗോക്കളെ സംരക്ഷിക്കണം , ഭ്രാഹ്മണരെ സംരക്ഷിക്കണം , പ്രജകളെ മൊത്തം സംരക്ഷിക്കണം . ഇവിടെ ഭ്രാഹ്മണൻ എന്നാൽ പൂണുലിട്ടവൻ  എന്നല്ല അർഥം ശരീരത്തിനാലും വാക്കിനാലും മനസിനാലും ദുഷ്കർഥ്യം ചെയ്യാത്തവൻ എന്നാണ്  ഭ്രാഹ്മണൻ എന്നതിന് അർഥം . അതുപോലെ ശ്രീലങ്കയിലാണ് ആദം ജനിച്ചത് എന്നും . എല്ലാവരും ഒരു ദൈവത്തിന്റെ മക്കളാണ് പലരും പലപേരിട്ടു വിളിക്കുന്നു എന്ന് മാത്രം എന്നും ഉസ്താത് തന്റെ പ്രസംഗത്തിൽ പറഞ്ഞു . അദ്ദേഹത്തിന്റെ പ്രസംഗം ചുവടെ കേൾക്കാം 
ജനങ്ങൾ സംരക്ഷിക്കപ്പെടട്ടെ ;നേരായ മാർഗത്തിലൂടെ രാജാക്കന്മാർ ഭൂമി ഭരിക്കട്ടെ;പശുക്കൾക്കും ബ്രാഹ്മണർക്കും നല്ലതു വരട്ടെ;എല്ലാ ലോകത്തിലെയും എല്ലാവർക്കും സന്തോഷം ഭവിക്കട്ടെ; എല്ലായിടത്തും ശാന്തി കളിയാടട്ടെ ! . 
ബ്രഹ്മത്തെ അറിഞ്ഞവനാണ്, അഥവാ അതിനായി ജീവിതം ഉഴിഞ്ഞുവെച്ചവനാണ് ബ്രാഹ്മണൻ. ജീവിതത്തിന്റെ അന്തർധാര സമൂഹത്തെ പഠിപ്പിക്കുന്നത് ഇത്തരം നിസ്വാർത്ഥികളാണ്. രാഷ്ട്രീയനേതൃത്വം അടക്കമുള്ള സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും നയിക്കുന്നത് ഇവരാണ്. സമൂഹത്തെ നിസ്വാർത്ഥമായി സേവിക്കുക എന്നത് സ്വധർമ്മമായി സ്വീകരിച്ചവരാണ് ബ്രാഹ്മണർ. അതുകൊണ്ട് സുദൃഢവും സുശോഭനവുമായ ഒരു സമൂഹത്തിന്റെ നിലനിൽപിന് ബ്രാഹ്മണരുടെ സുസ്ഥിരതയും അത്യാവശ്യമത്രേ. ഇന്നു കാണുന്ന തരത്തിലുള്ള പാരമ്പര്യാധിഷ്ഠിതമായ മേധാവിത്വമായിരുന്നില്ല, അന്ന് ഋഷി ഈ ശ്ലോകത്തിലൂടെ കൽപിച്ചിരിക്കുക.

 ജനനംകൊണ്ടല്ല ഒരാൾ ബ്രാഹ്മണനാകുന്നത് എന്നതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യാസന്റെ കഥ തന്നെ ഉദാഹരണം. ഒരു മുക്കുവസ്ത്രീയിൽ പിറന്ന അദ്ദേഹത്തെ ലോകത്തിലെ മഹാഋഷിമാരിൽ ഒരാളായി കണക്കാക്കുന്നു. അദ്ദേഹം വേദത്തെ ക്രോഡീകരിച്ച് ലോകപ്രശസ്തമായ ഗ്രന്ഥങ്ങൾ രചിച്ചു. അതിൽ അതിപ്രസിദ്ധങ്ങളാണല്ലോ മഹാഭാരതവും ശ്രീമദ് ഭാഗവതവും അതുപോലെ ബ്രഹ്മസൂത്രവും.
ചുവടെ ഉള്ള വിഡിയോയിൽ ആദ്യത്തേത് പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളും മറ്റു രണ്ടും ഏറെക്കുറെ പൂർണമായ പല ഭാഗങ്ങളും ഉൾക്കൊള്ളിച്ചതും  ആണ് . എല്ലാവരും കേൾക്കുക . 

സയ്യിദ് സാദിഖലി തങ്ങളുടെ സുഹൃദ് സദസ്സിൽ മഹാഭാരതവും ശ്ലോകങ്ങളുമെല്ലാം ഉദ്ധരിച്ച് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവി സംസാരിക്കുന്നു  ; കൗതുകത്തോടെ സദസ്സ് 



Other Videos





Ustad Ponnurunni Kunj Muhammad Maulavi's viral speech at Syed Sadiqali Shihab thangal's friendly audience

 



LEAVE A REPLY

Security code:

COMMENTS

Be the first to comment