visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Geo Paily and Kevin Shaji
Geo Paily and Kevin ShajiPhoto Credit : Canada Malayali Associations FB post

ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിക്കുകയും കൂടെ ഉണ്ടായിരുന്ന മറ്റൊരാളെ കാണാതാവുകയും ചെയ്തു

By - Siju Kuriyedam Sreekumar -- Wednesday, July 13, 2022 , 12:26 PM

ഞായറാഴ്ച കാനഡയിലെ ആൽബർട്ടയിൽ കാൽഗറിയിലെ കാൻമോറി തടാകത്തിലെ റിസർവോയറിൽ ബോട്ടപകടത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മലയാളികൾ മരിച്ചു.
മലയാറ്റൂർ നീലേശ്വരം വെസ്റ്റ് നടുവട്ടം പൈലിയുടെയും ജാൻസിയുടെയും മകൻ ജിയോ പൈലി (33), കളമശേരി സ്വദേശികളായ ഷാജി വർഗീസ്-ലില്ലി ദമ്പതികളുടെ മകൻ കെവിൻ വർഗീസ് (21) എന്നിവരാണ് മരിച്ചത്. 
കാനഡയിലെ മലയാളി അസോസിയേഷനുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രകാരം അതിരപ്പിള്ളി സ്വദേശി ലിയോ മാത്യുവിനെ (41) ഇതുവരെയും കണ്ടു കിട്ടീട്ടില്ല , തിരച്ചിൽ ഇപ്പോഴും തുടരുകയാണ് . തൃശൂർ സ്വദേശി ജിജോ ജോസഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻമോറിലെ സ്പ്രേ ലേക്ക് റിസർവോയറിൽ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് അപകടം നടന്നത് ( ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ).

ജിയോയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരാണ് ഇവർ നാലുപേരും. ബോട്ട് നിയന്ത്രണം വിട്ടു   മറിഞ്ഞ് റിസർവോയറിലെ തണുത്തുറഞ്ഞ വെള്ളത്തിൽ വീഴുകയായിരുന്നു . കഴിഞ്ഞ ഏഴ് വർഷമായി ജിയോ കാനഡയിൽ ജോലി ചെയ്യുന്നുണ്ടെന്നും അവിടെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തിയിരുന്നതായും നീലേശ്വരം വെസ്റ്റ് വാർഡ് കൗൺസിലർ ഷിൽബി ആന്റണി പറഞ്ഞു.ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മരിച്ചയാളുടെ ബന്ധുക്കൾ പറഞ്ഞതായി വാർഡ് മെമ്പർ പറഞ്ഞു 

Two Keralites killed and one missing in boat accident in Canada



LEAVE A REPLY

Security code:

COMMENTS

Be the first to comment