visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Bhanav N S
Bhanav N SPhoto Credit : Alamkode Suresh

ചരിത്രത്തിലേക്ക് കൈപിടിച്ച് എടപ്പാളിൽ നിന്ന് ഇളമുറക്കാരൻ ഭാനവ്. എൻ.എസ്

By - Alamkode Suresh -- Thursday, July 14, 2022 , 11:50 AM
ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് എടപ്പാളുകാരനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭാനവ്.എൻ എസ് . ഇൻറ്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിലാണ് ദേശീയ അംഗീകാരം ഭാനവിനെ തേടിയെത്തിയത്. ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം റാങ്ക് നേടിയ ഭാനവ്  പിന്നീട് നടത്തിയ ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറിയത്. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം, വിഷുവങ്ങളെയും ധ്രുവ നക്ഷത്രത്തിന്റെ അച്ചുതണ്ടിനെ ആസ്പദമാക്കിയുള്ള മാറ്റങ്ങളും, അവ കൊണ്ടുണ്ടാകുന്ന ഹിമയുഗങ്ങളും, പ്രകൃത്യായാലുള്ളതും  അല്ലാത്തതുമായ ഭൂകമ്പങ്ങളിലുള്ള വ്യത്യാസങ്ങൾ എന്നിവയിലെ നിരീക്ഷണങ്ങളുമാണ് ഈ കുരുന്നു ബാലനെ അംഗീകാരത്തിന്റെ നെറുകയിൽ എത്തിച്ചത്. ഇന്ത്യയെ അന്തർദേശീയ തലത്തിലേക്ക് അംഗീകാരത്തിനായി എത്തിക്കാൻ കേരളത്തിൽ നിന്ന് ആദ്യമായി കടന്ന് വന്നത് ഭാനവ് തന്നെ. പൊന്നാനി ഭാരതീയ വിദ്യാ ഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നാടിന്റെ അഭിമാനമായ ഭാനവ്. എൻ എസ് . എടപ്പാളിലെ ഡോക്ടർ ദമ്പതികളായ ഡോ: സുനിൽ ,ഡോ: ദീപ ശർമ്മ എന്നിവരുടെ മകനാണ് ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ വിജയ പടവുകൾ കയറിയത്. എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആഗോള എർത്ത് സയൻസ് ഒളിമ്പ്യാഡിന് ഇക്കൊല്ലം ഇറ്റലിയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇറ്റലിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അർഹത നേടിയ ഭാനവിന് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയുമുണ്ട്. മിനിസ്ട്രി ഓഫ് എർത്ത് സയൻസ് & ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയാണ് നാഷ്ണൽ എൻട്രൻസ് ടെസ്റ്റും പിന്നീട് ഇന്ത്യൻ നാഷണൽ സയൻസ് ഒളിമ്പ്യാഡും  നടത്തുന്നത്. സഹോദരി പ്രണവ ഭാനവിന് പിന്തുണയായി കൂടെയുണ്ട്. എടപ്പാളുകാർക്ക് ഏറെ അഭിമാനിക്കാനുള്ളതാണ് ഈ അംഗീകാരം. കൊച്ചുപ്രായത്തിൽ തന്നെ തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ പരതി നിരീക്ഷണങ്ങളും കണ്ടെത്തെലുകളും ചരിത്രത്തിലേക്ക് എറിഞ്ഞ് 'കുട്ടി ' ശാസ്ത്രജ്ഞനായി ഭാനവ് എന്ന മിടുക്കൻ . നമുക്ക് അഭിമാനിക്കാം ഈ അംഗീകാരത്തിൽ .


A young man from Edapaal holding his hand to history

 



LEAVE A REPLY

Security code:

COMMENTS

Be the first to comment