Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

തങ്ങളുടെ ജീവനക്കാർ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധിച്ചിട്ടില്ലെന്ന് സ്റ്റാർ സെക്യൂരിറ്റി ഏജൻസി; സാരിയുടുത്ത രണ്ട് സ്ത്രീകളാണ് മാറ്റിനിർത്തിയ കുട്ടികളെ കൊണ്ടുപോയതെന്നും വിശദീകരണം
By - Siju Kuriyedam Sreekumar --
Tuesday, July 19, 2022 , 03:52 PM
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു എന്ന പരാതി അടിസ്ഥാന രഹിതമെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസി. പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധിച്ചിട്ടില്ലെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാർ സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജർ അജിത് നായർ പ്രതികരിച്ചു.
ഡൽഹിയിലെ കമ്പനിയാണ് തങ്ങൾക്ക് കരാർ നൽകിയതെന്ന് ഇദ്ദേഹം പറഞ്ഞു. കേരളത്തിലെ പരീക്ഷ നടന്ന മിക്ക കേന്ദ്രങ്ങളിലേക്കും സബ് കോൺട്രാക്ട് കൊടുത്താണ് ആളുകളെ അയച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. കൊല്ലം ആയുർ കോളേജിൽ മെറ്റൽ ഡിറ്റക്ടറിൽ ലോഹം കണ്ടെത്തിയവരെ മാറ്റി നിർത്താൻ കോളേജ് അധികൃതരാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ സ്റ്റാഫ് ആരുടെയും അടിവസ്ത്രം അഴിച്ചു പരിശോധിച്ചിട്ടില്ല. കോളേജ് നിയോഗിച്ച സാരിയുടുത്ത രണ്ട് സ്ത്രീകളാണ് മാറ്റിനിർത്തിയ കുട്ടികളെ കൊണ്ടുപോയത്. അവർ എങ്ങനെ പരിശോധിച്ചു എന്ന് തങ്ങൾക്ക് അറിയില്ല. നാല് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു ആയുർ കോളേജിലെ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നതെന്നും സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജർ അജിത് നായർ വിശദീകരിച്ചു.
അതേസമയം, സംഭവത്തിൽ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തി. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെയാണ് കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയത്. തങ്ങൾ കൊടിയ അപമാനമാണ് പരീക്ഷാ കേന്ദ്രത്തിൽ നേരിട്ടതെന്നാണ് പെൺകുട്ടികൾ പറയുന്നത്. അടിവസ്ത്രം ഇല്ലാത്തതിനാൽ മുടി മുന്നിലേക്കിട്ട് പരീക്ഷാ ഹാളിൽ ഇരിക്കേണ്ടി വന്നു. എന്നിട്ടും ആത്മവിശ്വാസം നേടിയനോ അപമാനഭാരത്തിൽ നിന്നും മുക്തരാകാനോ കഴിഞ്ഞില്ലെന്നും പെൺകുട്ടികൾ പറയുന്നു. പരീക്ഷ എഴുതിയ ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് ഒരുമിച്ച് കൂട്ടിയിട്ടിരിക്കുന്ന അടിവസ്ത്രങ്ങളാണ്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെൺകുട്ടികൾ പറയുന്നു.
നേരിട്ടത് കൊടിയ അപമാനമെന്നാണ് പരീക്ഷ എഴുതാനെത്തിയ ശൂരനാട് സ്വദശിനിയായ പെൺകുട്ടി വ്യക്തമാക്കുന്നത്. പരീക്ഷാ ഹാളിൽ കയറാനായി അടിവസ്ത്രം അഴിക്കേണ്ടി വന്ന സംഭവത്തിൽ ആദ്യം പരാതിയുമായി രംഗത്തെത്തിയതും ഈ പെൺകുട്ടിയായിരുന്നു. അമ്മ എത്തിച്ച ഷാളിന്റെ മറയിലാണ് വസ്ത്രം മാറിയതെന്നും പെൺകുട്ടി പറയുന്നു.
നീറ്റിനായി 8–ാം ക്ലാസ് മുതലുള്ള തയാറെടുപ്പായിരുന്നു, എന്നാൽ പരിശോധനയുടെ പേരിൽ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ്സ് തകർന്ന് പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങേണ്ടിവന്നുവെന്നും പെൺകുട്ടി പറയുന്നു. മാതാപിതാക്കൾക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്. ആദ്യ ഗേറ്റിൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി. അടുത്ത ഘട്ടമായി വിരലടയാളം ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ചു. 3 വനിതാ ജീവനക്കാരുടെ മുന്നിലേക്കാണ് പിന്നെയെത്തിയത്.
മെറ്റൽ ഡിറ്റക്ടർ വഴി സ്കാൻ ചെയ്തപ്പോൾ ബീപ് ശബ്ദം കേട്ടു. അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണു കാരണമെന്നു മനസ്സിലാക്കിയതോടെ അത് ഒഴിവാക്കാൻ പറഞ്ഞു. ഒരു ജീവനക്കാരിയാണ് വാശിയോടെ ഇടപെട്ടത്. അമ്മയെ വിളിച്ചു ഷാൾ എത്തിച്ചശേഷം അതിന്റെ മറയിലാണ് വസ്ത്രം മാറിയത്. ഇതിനു ശേഷം ഷാളും ഉപേക്ഷിക്കാൻ പറഞ്ഞു. എല്ലാം അനുസരിച്ചല്ലാതെ മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നു. പ്രതീക്ഷിച്ച രീതിയിലൊന്നും പരീക്ഷ എഴുതാനായില്ല. വീട്ടിലേക്കുള്ള യാത്രയിലാണ് അച്ഛനമ്മമാരോട് ഇതെല്ലാം പറഞ്ഞത്. എന്തുവന്നാലും കേസ് കൊടുക്കണമെന്നും ഇനിയാർക്കും ഇങ്ങനെ വരരുതെന്നും തീരുമാനിച്ചു. അവരും ഒപ്പം നിന്നു. എംബിബിഎസിനു പഠിക്കുന്ന സഹോദരിയെപ്പോലെ പഠിച്ചു ഡോക്ടറാകണമെന്ന ആഗ്രഹം കൊണ്ടാണ് 5 വർഷമായി തയാറെടുത്തത്. ഇനിയും പരിശീലനം തുടരും.’’ – പെൺകുട്ടി പറയുന്നു.
അതേസമയം, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടർനടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ അറിയിച്ചു.
സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു. അതേസമയം, പാർലമെൻറിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വിദ്യാർത്ഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങളിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകൾ
എന്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയർ സെക്കണ്ടറി അധ്യാപികയാണ്. അവർക്ക് പരീക്ഷാ പ്രോട്ടോകോളിനെ പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്.
എന്നാൽ അവിടെ വച്ച് അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെൺകുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവർ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകർന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിർദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതർക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് വിദ്യാർത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്.
ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെൺകുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെൺകുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാൻ പാടില്ല എന്ന നിർബന്ധം കൊണ്ടാണ് ഞാനിപ്പോൾ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിന്റെയും സങ്കടത്തിൽ ആകെ തകർന്നിരിക്കുകയാണ് അവൾ.
Star Security Agency said that its employees did not remove the underwear of the girls

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

8.3°C,
Partly clo,
90%
LEAVE A REPLY