visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Curry Powder
Curry PowderPhoto Credit : Siju Kuriyedam Sreekumar

കേരളത്തിലേക്കെത്തുന്ന കറിപൗഡറിൽ കൊടുംവിഷം; നിറത്തിനായി ചേർക്കുന്നത് സുഡാൻ റെഡും കേടാകാതിരിക്കാൻ എത്തിയോൺ കീടനാശിനിയും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

By - Siju Kuriyedam Sreekumar -- Friday, July 22, 2022 , 06:44 PM
കോട്ടയം: കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ ചേർക്കുന്നത് കൊടുംവിഷം. തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കറിപൗഡറുകളിൽ ചേർക്കുന്നത് എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകിയിരിക്കുന്ന മറുപടി.

എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്‌ക്രോമേറ്റ് ആണ് കലർത്തുന്നത്.

82 കമ്പനികളുടെ മുളക് പൊടിയിൽ തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സുഡാൻ റെഡും 260 മറ്റ് മസാലകളിൽ എത്തിയോൺ കീടനാശിനിയും കലർത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബിൽ നടന്ന പരിശോധനയിൽ തെളിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തിൽ വ്യാപകമായി വിൽക്കപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്.

കൊടുംവിഷം കലർന്ന കറിപ്പൈാടികൾ തടസം കൂടാതെ അതിർത്തി കടന്ന് എത്തുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയൻ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാർച്ച് ടെസ്റ്റ്, ബോഡിൻസ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല. നടന്നാലും വൻകിട കമ്പനികളാണെങ്കിൽ മുകളിൽ നിന്നുള്ള ഇടപെടലിനെത്തുടർന്ന് കടത്തിവിടുകയാണ് പതിവ്. മായം കണ്ടെത്തൽ പത്തു കാശുണ്ടാണ്ടാക്കാനുള്ള വഴിയായാണ് മിക്ക ഉദ്യോഗസ്ഥരും കാണുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.

അഗ് മാർക്കിന്റെ കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ ലാബിൽ പരിശോധനാ സൗകര്യമുണ്ട്. റീജിയണൽ ലാബിൽ പണമടച്ച് അപേക്ഷ നൽകിയാൽ വിശദമായ പരിശോധന നടത്താനാകും. ഓണക്കാലമാകുമ്പോൾ സംസ്ഥാന അതിർത്തികളിൽ കാടടച്ചുള്ള പരിശോധനയും കുറേ കമ്പനികളുടെ ഉത്പന്നങ്ങളിലെ മായം കണ്ടെത്തലും വാർത്തയാകുന്നതിനപ്പുറം നടക്കുന്ന ‘ഒത്തുകളി ‘പുറംലോക മറിയാത്തതിനാൽ സർക്കാർ ഒത്താശയോടെ കൊടുംവിഷം കഴിക്കാൻ നമ്മൾ നിർബന്ധിതരാവുകയാണ്.

Curry powder arriving in Kerala is highly toxic
 



LEAVE A REPLY

Security code:

COMMENTS

Be the first to comment