visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kaduva movie
Kaduva moviePhoto Credit : Movie Poster

പുലയ സമുദായക്കാർ ‘കൂളിയൂട്ടി‘ൽ പാടുന്ന പാട്ട് സവർണരുടേതാക്കി മാറ്റി’; കടുവയിലെ ‘പാലാ പള്ളി’ എന്ന ​ഗാനത്തിനെതിരെ വിമർശനം കടുക്കുമ്പോൾ

By - Siju Kuriyedam Sreekumar -- Thursday, July 28, 2022 , 05:09 PM
ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനം ഹിറ്റായതോടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഈ വരികളെ ചുറ്റിപറ്റി നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും വന്നുകൊണ്ടിരിക്കുന്നത്. മലബാറിലെ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ടി’ൽ പാടുന്ന പാട്ടാണ് ”ആയേ ദാമാലോ”. എന്നാൽ ഇത്തരത്തിൽ അടിസ്ഥാന വർഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിർത്തി അവയെ കാലാവശേഷമാകും എന്ന് രാഹുൽ സനൽ പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവർത്തകയായ ധന്യ രാമൻ. ഇതിനെ തുടർന്ന് നിരവധിപേർ വിമർശനവുമായി രം​ഗത്തെത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പ്;

കടുവയിലെ ‘ പാലാ പള്ളി’ പാട്ടിനെ കുറിച്ച് ചർച്ചകളും വിവാദങ്ങളും തുടരുകയാണ്…
മലബാറിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട് ‘ ൽ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്… ഈ പാട്ടിനെ വരികൾ മാറ്റി സവർണ്ണ ക്രിസ്ത്യൻ പാട്ടാക്കിയാണ് കടുവയിൽ അവതരിപ്പിച്ചിരിക്കുന്നത്… കാലങ്ങൾ കഴിയുമ്പോൾ ഇത് ഒരു ക്രിസ്ത്യൻ പാട്ടായി ആയിരിക്കും അറിയപ്പെടാൻ പോകുന്നത്…
ഇത് കാരണം അടിസ്ഥാന വർഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിർത്തി കാലാവശേഷമാകും…
മുൻപ് ‘അത്തിന്തോം തിന്തിന്തോം ‘ എന്ന നാടൻപാട്ട് മലയാളിയായ ഒരു നാടൻപാട്ട് ഗവേഷകനിൽ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി ഉൾപ്പെടുത്തിയത് വിദ്യാസാഗർ ആണ്…
മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂൺ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം Sp യെ കൊണ്ടാണ് പാടിപ്പിച്ചത്.. പിന്നീട് കേസ് ആയി… അവസാനം രജനീകാന്ത് ഇടപെട്ടാണ് വിഷയം തീർത്തത്… (ആ ഗായകൻ ഈ post ന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു)
കടുവയിലെ പാട്ടിന്റെ ഒറിജിനൽ version youtube ൽ കണ്ടതിന് ശേഷം പലരും അതിന്റെ വരികൾ ചോദിച്ച് മെസേജ് അയച്ചിരുന്നു… ഒറിജിനൽ കീളിയൂട്ട് ചടങ്ങിലെ പാട്ടിന്റെ വരികൾ ഇതാണ്…


‘അയ്യാലയ്യ പടച്ചോലേ …
ഈരാൻ ചുമ്മല ചാളേന്ന്
ഈരാൻ ചുമ്മല ചാളേന്ന്
ഒരയ്യൻ തല വലി കേൾക്കുന്ന … (2)
ദേശം നല്ലൊരു ചെമ്മാരീ
മരുത്തൻ മാരൻ കർത്ത്യല്ലാ…
ആയേ …. ദാമോലോ …..
ഈശരൻ പൊൻ മകനോ(2)
ആയേ ….
ദാമോലോ …
അത്തി മലക്ക് പോന്നാ…
ആയേ ….. ദാമോലോ ….
താളി മലക്ക് പോന്നാ…
ആയേ …..
ദാമോലോ …
വലം കൈ താളിടിച്ചേ …
ആയേ ….
ദാമോലോ …
ഇടം കൈ താളിടിച്ചേ…
ആയേ ….
ദാമോലോ ….
വണ്ണാറകൂടു കണ്ടേ….
ആയേ ….
ദാമോലോ…
വയ്യോട്ട് ചാടണല്ലോ…..

Pulaya community song aaye dhamolo misused in Kaduva movie 

 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment