visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Post women Merin G Babu
Post women Merin G BabuPhoto Credit : Siju Kuriyedam Sreekumar

കത്തുകളുമായി വീടുകളിലെത്തുന്ന ഈ മിടുക്കി കാര്യം പറയുന്നത് ആംഗ്യഭാഷയിലൂടെ; വളരെ പെട്ടെന്നു തന്നെ നാടും നാട്ടുകാരും മെറിന്റെ ഭാഷ പഠിച്ചു; തപാലിനൊപ്പം താരമായി ഈ പോസ്റ്റ് വുമണും

By - Siju Kuriyedam Sreekumar -- Tuesday, August 02, 2022 , 07:55 PM
മൗനം മാറിനിക്കുന്ന പുഞ്ചിരിയും പെരുമാറ്റവുമാണ് മെറിൻ ജി ബാബു എന്ന പോസ്റ്റ് വുമണിന്റേത്. വീടുകളിൽ കത്തുമായെത്തി ആംഗ്യ ഭാഷയിലൂടെ ആശയക്കൈമാറ്റം ചെയ്തു നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങുന്ന മെറിൻ ആലപ്പുഴക്കാരുടെ പ്രിയങ്കരിയാകുന്നതോടൊപ്പം തന്നെ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം കൂടെയാണ്. ജന്മനാ ബധിരയും മൂകയുമായ മെറിൻ, കഴിഞ്ഞ നവംബറിൽ മാരാരിക്കുളം പൊള്ളേത്തൈ പോസ്റ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു തുടങ്ങി പരിമിതമായ കാലംകൊണ്ടാണ് നാട്ടുകാർക്കു പ്രിയങ്കരിയായത്.

സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരാൾ തപാൽവിതരണം പോലെ ആളുകളുമായി നിരന്തരം സമ്പർക്കം നടത്തേണ്ട ഒരു ജോലി എങ്ങനെ ചെയ്യുമെന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. എന്നാൽ, വളരെ പെട്ടെന്നു തന്നെ നാടും നാട്ടുകാരും മെറിന്റെ ഭാഷ പഠിച്ചു; വാത്സല്യം കൊണ്ട് ചേർത്തുനിർത്തി.

കൊല്ലം കൊട്ടാരക്കര കൊച്ചുചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്സി ബാബുവിന്റെയും മകളായ മെറിൻ തിരുവനന്തപുരം ഗവ.പോളി ടെക്നിക് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അവിടെ ലാബ് അസിസ്റ്റന്റായി 3 വർഷം ജോലി ചെയ്തു. 2017 ൽ കൊല്ലം പരവൂർ സ്വദേശി എം.എസ്.പ്രീജിത്തിനെ വിവാഹം കഴിച്ചു. പ്രീജിത്തിനും സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ല. കോളജ് ജോലി ഉപേക്ഷിച്ച ശേഷം ഒരു വർഷം ഒരു സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തിരുന്നു. അതിനിടെയാണ് പോസ്റ്റ് വുമൺ ഒഴിവിലേക്ക് അപേക്ഷിച്ചത്.

ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ഒരു മാസം മെറിന്റെ അച്ഛനോ അമ്മയോ സഹോദരിയോ പ്രീജിത്തോ ആയിരുന്നു മെറിനു കൂട്ട് പൊയ്ക്കൊണ്ടിരുന്നത്. നാട്ടുകാർക്കെല്ലാം സുപരിചിതയായതോടെ പിന്നീട് ഒറ്റയ്ക്കായി മെറിന്റെ തപാൽവിതരണം. കൊച്ചി ഇൻഫോ പാർക്കിലാണ് ഭർത്താവ് പ്രീജിത്തിനു ജോലി. ഇവർക്ക് ഡാനി എന്നൊരു മകനുമുണ്ട്.



Post women Merin G Babu in action 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment