visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K M Basheer , Vafa Firoz , Sriram Venkitaraman
K M Basheer , Vafa Firoz , Sriram VenkitaramanPhoto Credit : Siju Kuriyedam Sreekumar

കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്നാണ്ട് ; കേസ് എങ്ങും എത്തീട്ടില്ല,അതിനു ഇല്ലാത്ത പ്രതിഷേധം ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ എന്തുകൊണ്ട്?,അതിൽ സർക്കാർ മുട്ടുകുത്തിയതോ അതോ എല്ലാം തിരക്കഥയോ ?

By - Siju Kuriyedam Sreekumar -- Wednesday, August 03, 2022 , 04:40 PM
തിരുവനന്തപുരം  / ആലപ്പുഴ: കനത്ത പ്രതിഷേധങ്ങൾക്കിടയിൽ ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ ചുമതലയിൽ നിന്ന് നീക്കി സംസ്ഥാന സർക്കാർ. ചുമതലയേറ്റ് ഏഴാം ദിവസമാണ് ശ്രീറാം പടിയിറങ്ങുന്നത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെ തുടർന്ന് കനത്ത പ്രതിഷേധ സമരങ്ങളാണ് ആലപ്പുഴയിൽ നടന്നത്. വിവിധ സംഘടനകളും രാഷ്‍ട്രീയ പാർട്ടികളും സമരം ചെയ്തത് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ജൂലായ് 26-നാണ് ശ്രീറാം കളക്ടറുടെ ചുമതലയേറ്റത്. കളക്ടറേറ്റിലേക്ക് അദ്ദേഹം ഔദ്യോഗിക വാഹനത്തിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി. തുടർന്നുള്ള ദിവസങ്ങളിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധങ്ങളുടെ പരമ്പരയായിരുന്നു. ജില്ലയുടെ 54-ാമത് കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ എത്തിയപ്പോൾ ഭാര്യ രേണുരാജ് ആയിരുന്നു ആലപ്പുഴ കളക്ടർ. രേണുരാജിന് എറണാകുളത്തേക്കായിരുന്നു മാറ്റം.

നാലരമാസമാണ് രേണുരാജ് ആലപ്പുഴയിൽ ചുമതലയിലുണ്ടായിരുന്നത്. മാർച്ച് മൂന്നിനാണു ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ ഡോ. രേണുരാജ് ആലപ്പുഴ കളക്ടറായി എത്തിയത്. നഗരകാര്യവകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണു രേണുരാജ് കളക്ടറായി നിയമിക്കപ്പെട്ടത്. ഏപ്രിലിലായിരുന്നു ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി.യുമായിരുന്ന ശ്രീറാം വെങ്കിട്ടരാമനുമായുള്ള വിവാഹം.

കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നു വര്‍ഷം

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നു വര്‍ഷം. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. പലവാദങ്ങള്‍ ഉന്നയിച്ചു കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ശ്രീറാമിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സെഷന്‍സ് കോടതിയില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ, എക്സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ അധികാരമുള്ള കലക്ടറായി ശ്രീറാമിനെ ആലപ്പുഴയിൽ നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു സര്‍ക്കാര്‍ തീരുമാനം മാറ്റി.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ ശ്രീറാമോടിച്ച കാറിടിച്ചാണു കെ.എം.ബഷീര്‍ കൊല്ലപ്പെട്ടത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവുനശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങള്‍. ബഷീറിന്‍റെ മരണം നടന്നു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത്. പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞു മാറിപ്പോകുകയായിരുന്നു.

ഹാജരാകണമെന്നു കര്‍ശന നിര്‍ദേശമെത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയിലെത്തി പരിശോധിക്കാനായിരുന്നു സിജെഎമ്മിന്‍റെ നിര്‍ദേശം. പിന്നീട് ഹാജരായേ പറ്റൂവെന്നു കോടതി നിലപാടെടുത്തപ്പോള്‍ ശ്രീറാമും സുഹൃത്ത് വഫയും കോടതിയില്‍ ഹാജരായി. വിചാരണയുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുപോലും ഇതുവരെ നടന്നിട്ടില്ല. ഏറ്റവും ഒടുവില്‍ തനിക്കു കേസുമായി ബന്ധമില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വഫ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

വിചാരണ നടപടികള്‍ ഇനിയും അനന്തമായി നീളുമെന്നാണു സൂചന. വിചാരണ നീളുമ്പോഴും സര്‍വീസില്‍ തിരിച്ചെത്തിയ ശ്രീറാമിനെ ആലപ്പുഴ കലക്ടര്‍ കസേരയില്‍ ഇരുത്തി. പ്രതിഷേധം അണപൊട്ടിയപ്പോള്‍ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരാക്കി സ്ഥലംമാറ്റി സര്‍ക്കാര്‍ തടിതപ്പി. അപകടം നടക്കുമ്പോള്‍ ശ്രീറാമിനൊപ്പം വനിതാസുഹൃത്ത് വഫയുണ്ടായിരുന്നു.

സുപരിചിതൻ കൃഷ്ണതേജ

പുതിയ കളക്ടറായി നിയോഗിച്ചിട്ടുള്ള കൃഷ്ണതേജ ആലപ്പുഴക്കാർക്കു സുപരിചിതനും ഒപ്പംനടന്നയാളുമാണ്. 2018-ലെ മഹാപ്രളയത്തിൽ ജില്ല മുങ്ങിത്താഴ്ന്നപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനങ്ങൾക്കുചെയ്ത സേവനങ്ങൾ മാതൃകാപരവും വിലമതിക്കാനാവാത്തതുമാണ്.

കേരള മുസ്ലീം ജമാഅത്ത്  പ്രതിഷേധം ഫലിച്ചു, കസേര തെറിച്ചു

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിൻ്റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു. 

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു. യൂ ഡി എഫ് സമരം നടത്തിയ ശേഷം മാറ്റിയാൽ അത്  യൂ ഡി എഫ് നു മുതലെടുക്കാൻ ഒരു അവസരമാകും എന്നതിനാലാണ് പെട്ടന്ന് തന്നെ മാറ്റിയത് എന്നും കേൾക്കുന്നുണ്ട് 

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തി‍യിരുന്നു. വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് കത്തയച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമിന്‍റെ നിയമനത്തെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുന്‍ നിര്‍ത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പിവി അന്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. എഎല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ച വിവരം എംഎല്‍എ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

‘മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആക്കി നിയമിച്ചത് പൊതു സമൂഹത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. മത – ജാതി ഭേദമന്യേ ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ എതിരഭിപ്രായം ഉയരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി വ്യാപകാമായി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ചിലർ  രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷ ജനാതിപത്യമുന്നണി വിഷയത്തില്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം’ – പി വി അന്‍വര്‍ ഇപി ജയരാജനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

നാല് വോട്ടിനായി  ഇടതിന്റെ ഇരട്ടത്താപ്പ് 

ഒരു മത സംഘടന ഒരു ദിവസം സമരം ചെയ്താൽ അല്ലെങ്കിൽ  വിചാരിച്ചാൽ കേരളത്തിൽ സഖാക്കളെകൊണ്ട് എന്തും നടത്തിക്കാം എന്ന് തെളിച്ച സംഭവമാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സംഭവം .ആ മത ക്കാരുടെ ഇടയിൽ നിന്ന് ഇടതുപക്ഷത്തിൽ ഉള്ള ഒട്ടുമിക്ക നേതാക്കളും ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എതിർത്ത് മത സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു .   എന്നാൽ ഒരുമതക്കാർ ദിവസങ്ങളോളം അല്ലെങ്കിൽ ആഴചകളോളം നാമജപ പ്രതിഷേധം  നടത്തിയാൽ  സഖാക്കൾ കുലുങ്ങില്ല എന്ന് തെളിച്ച സംഭവം ആണ് ശബരിമല സ്ത്രീപ്രവേശന വിഷയം . അതിനു ഐക്യദാർഢ്യം ആയി ഇടതു സംഘടനയിൽ നിന്ന് ആരും വന്നില്ല എന്ന് മാത്രം അല്ല എതിർക്കുകയാണ് ചെയ്തത് . ഇത്തരം കാര്യങ്ങൾ വരും കാലങ്ങളിലെ കേരളത്തിലെ രാഷ്ട്രീയ നിലപാടുകൾ ഏതു ദിശയിലേക്കാണ്  പോകാൻ പോകുന്നത് എന്ന് കാണിക്കുന്നു എന്ന് മാത്രം അല്ല അപകടമാം വിധം കേരളത്തെ നാശത്തിലേക്കു നയിക്കും ഇത്  എന്ന് കൂടി കാണിക്കുന്നു . 

സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി 

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി ലഭിച്ചിരുന്നു. ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.

പത്രപ്രവർത്തകനായ ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നു. ഐ.എ.എസ് പദവി ഉപയോഗിച്ച് ഇയാൾ കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിൻ്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ (retrograde amnesia)എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിൽ ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ സലീം മടവൂർ വ്യക്തമാക്കുന്നു.

ഇടതിന്റെ  തിരക്കഥ 

ശ്രീറാം വെങ്കിട്ടരാമനെ കളക്റ്ററായി  നിയമിക്കുന്നതിൽ പല കോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു . അപ്പോഴാണ്  ഇടതിന്റെ ബുദ്ധിയിൽ ഒരു പുതിയ ആശയം ഉടലെടുത്തത് . അതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമിയെ കൊണ്ട് പ്രതിഷേധ സമരം ചെയ്യിച്ചു . അപ്പോൾ യൂ ഡി എഫ് ചെയ്യാൻ ഇരുന്ന സമരത്തിന് പ്രസക്തി ഇല്ലാതാവും . മുസ്ലിം സംഘടനകളുടെ ഇടയിൽ ഇടതു പക്ഷത്തിനു സ്വീകാര്യത കൂടും കാരണം അവർ പറഞ്ഞതനുസരിച്ചു മാറ്റി എന്ന രീതിയിൽ ആണല്ലോ കാര്യം . അതിന്റെ ഇടയിൽ ശ്രീറാം വെങ്കിട്ടരാമന്‌ വേണ്ടി പുതിയ തസ്തിക ശ്രിഷ്ട്ടിച്ചു സ്ഥലം മാറ്റി . തുടക്കം മുതൽ ശ്രീറാം വെങ്കിട്ടരാമനെ എതിർത്തിരുന്ന സംഘപരിവാരങ്ങൾ ഇനി എതിർക്കില്ല എന്നത് കൂടി ഇതിൽ ഉണ്ട് കാരണം ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എതിർത്ത് പ്രതിഷേധം നടത്തിയത് ജമാഅത്തെ ഇസ്ലാമി ആണ് എന്നത് തന്നെ . അപ്പോൾ ശ്രീറാം വെങ്കിട്ടരാമനെ ഇനി എവിടെ വേണമെങ്കിലും നിയമിക്കാം കാരണം എല്ലാവരും ഹാപ്പി ആയി . ആദ്യം കളക്റ്ററാക്കി നിയമിച്ചു പിന്നെ മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിയതിനാൽ അവരും ഹാപ്പി . ജമാഅത്തെ ഇസ്ലാമി പറഞ്ഞു മാറ്റിയതിനാൽ സംഘപരിവാർ ഇനി ശ്രീറാം വെങ്കിട്ടരാമന്‌ ഐക്യദാർഢ്യം . യൂ ഡി എഫ് പതിവുപോലെ പല്ലു പോയ സിംഹത്തെപ്പോലെ മാളത്തിലേക്ക് മടങ്ങി . തങ്ങളുടെ സഹയാത്രികനായ ശ്രീറാം വെങ്കിട്ടരാമന്‌ ആർക്കും കുഴപ്പം ഇല്ലാതെ   തിരികെ നിയമനം കൊടുക്കാൻ ആയി എന്നതിൽ എൽ ഡി എഫ് ഉം നിയമനം ആയതിൽ  ശ്രീറാം വെങ്കിട്ടരാമനും  സന്തോഷവാന്മാർ .  ഒരു വെടിക്ക് അഞ്ചു  പക്ഷി . പൊതുജനം കഴുത എന്ന് കൂടി കൂട്ടി വായിക്കണം  .


3 year since journalist KM Basheer death: No trial yet, accused IAS officer Sriram Venkitaraman back in service

 



LEAVE A REPLY

Security code:

COMMENTS

Be the first to comment