visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Benyamin Benny ,  Enna than kesu kod poster
Benyamin Benny , Enna than kesu kod posterPhoto Credit : Siju Kuriyedam Sreekumar

ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കിൽ സിനിമ തിയേറ്ററിൽ തന്നെ കാണും ; പോസ്റ്റർ വിവാദത്തിലും ഇടത് സൈബർ പേജുകളിലെ ബഹിഷ്‌കരണ ആഹ്വാനത്തിലും പ്രതികരിച്ചു ബെന്യാമി​ൻ

By - Siju Kuriyedam Sreekumar -- Thursday, August 11, 2022 , 06:38 PM
തിരുവനന്തപുരം: ഒരു സിനിമയെ സിനിമയായി കാണണം എന്ന് വാതോരാതെ പറയുന്ന ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ വക്താക്കൾ കുജാക്കോ ബോബന്റെ "ന്നാ താൻ കേസ് കൊട് " സിനിമയുടെ പോസ്റ്ററിലെ പരസ്യ വാചകത്തിൽ തട്ടി വീണ് സിനിമ ബഹിഷ്‌ക്കരിക്കാൻ ആഹ്വനം ചെയ്തിരിക്കുകയാണ് ഇടതു സൈബർ പോരാളികളും എഴുത്തുകാരും കപട ബുദ്ധിജീവികളും . 

 ഈ അവസരത്തിൽ ആണ്  പത്ര പരസ്യത്തിലെ വാചകങ്ങളെ ചൊല്ലി ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിൻ. ‘ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്’, ബെന്യാമിൻ ഫേയ്സ്ബുക്കിൽ പറഞ്ഞു. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ തിയേറ്ററിൽ തന്നെ കാണാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ പരസ്യപോസ്റ്ററിലുള്ള ‘തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ ‘ന്നാ താൻ കേസ് കൊട്’ എന്ന വാചകത്തെ ചൊല്ലി ഇടത് സൈബർ പേജുകളിലാണ് ബഹിഷ്‌കരണ ആഹ്വാനവും മറ്റും നടന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയുള്ളതാണ് പരസ്യമെന്ന് ചൂണ്ടിയായിരുന്നു ഇത്.

എന്നാൽ പരസ്യത്തിൽ ദേശീയ പാതയെന്നോ പിഡബ്ല്യുഡി റോഡുകളെന്നോ പ്രത്യേക പരാമർശം ഉണ്ടായിരുന്നില്ല. ഏതെങ്കിലും പ്രത്യേക സർക്കാരിനെ ലക്ഷ്യമിട്ടുള്ളതല്ല ചിത്രവും പരസ്യവുമെന്ന് നടൻ കുഞ്ചാക്കോ ബോബനും പ്രതികരിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റി​ന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം.

രതീഷ് ബാലകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദമായത്. സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ വന്നു നിറയുകയാണ്. ആന്റണി സ്റ്റീഫനാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. ട്രോളായ വാചകം പോസ്റ്ററിൽ ചേർത്തത് സംവിധായകൻ തന്നെയാണ്.



Benyamin Benny Post about  enna than kesu kod poster issue
Benyamin Benny Post about enna than kesu kod poster issuePhoto Credit : Benyamin Benny Facebook Post

Benyamin Benny Post about  enna than kesu kod poster issue 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment