visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Anitha
AnithaPhoto Credit : SMP

ജീവിതത്തിലെ പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച അനിതയുടെ കഥ; സംഗീതത്തിൽ എംഫിൽ, വീടുകളില്‍ പത്രവിതരണം; കൂടെ ഭരതനാട്യവും വീണയും വയലിനും സംഗീത കച്ചേരിയും നടത്തും

By - Siju Kuriyedam Sreekumar -- Sunday, August 14, 2022 , 05:38 PM
ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിടാത്തവരായിട്ട് ഒരുപക്ഷെ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അവയെ സധൈര്യം പടപൊരുതി തോൽപ്പിക്കാൻ ഉള്ള ശേഷി പലരിലും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. അത്തരത്തിൽ വേറിട്ടൊരു കഥ പറയുകയാണ് ഉദയംപേരുകാരുടെ പ്രിയങ്കരിയായ അനിത. പത്ര വിതരണം ചെയ്തു പ്രതിസന്ധികളെ തോൽപ്പിക്കുകയാണ് ഈ ഇരുപത്തെട്ടുകാരി. മഞ്ഞെന്നോ മഴയെന്നോ പറഞ്ഞു മടിപിടിച്ചു കുത്തിയിരിക്കാതെ ദിവസവും പുലര്‍ച്ചെ സൈക്കിളില്‍ നൂറോളം വീടുകളില്‍ പത്രവിതരണം ചെയ്യും, ശേഷം പഠനം. ജീവിതത്തിലെ പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച് എ ഗ്രേഡോടെ എം.ഫിലും കരസ്ഥമാക്കി നില്‍ക്കുകയാണ് ഉദയംപേരൂരുകാരി കെ.ബി. അനിത.

ഉദയംപേരൂര്‍ നടക്കാവ് കാവുങ്കരയില്‍ റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കെ.കെ. ഭാസിയുടെയും ഉദയംപേരൂര്‍ മുന്‍ പഞ്ചായത്തംഗം രജിതയുടെയും മകളാണ് അനിത. പത്ര ഏജന്റായ അച്ഛന് കുറെക്കാലം മുമ്പ് അപകടത്തില്‍ പരിക്കേറ്റു. അച്ഛനെ സഹായിക്കാനായിട്ടാണ് അനിത പത്രവിതരണം തുടങ്ങിയത്. ഇന്നിപ്പോള്‍ മറ്റ് ഏജന്റുമാരുടെ പത്രങ്ങള്‍ അടക്കം വിതരണം ചെയ്യുന്നുണ്ട്.


”ആസ്വദിച്ചുതന്നെയാണ് തൊഴില്‍ ചെയ്യുന്നത്. ചെറുതെങ്കിലും അതുമൂലം കിട്ടുന്ന വരുമാനം സഹായം തന്നെ” – അനിത പറയുന്നു. സംഗീതജ്ഞയായ അനിതയ്ക്ക് കേരള കലാമണ്ഡലത്തില്‍നിന്നാണ് കര്‍ണാട്ടിക് സംഗീതം ഇന്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ എ ഗ്രേഡോടെ എം.ഫില്‍ ലഭിച്ചത്.

നാലാം വയസ്സില്‍ സജി മുഹമ്മയുടെ കീഴില്‍ നടക്കാവ് കിഴക്കുഭാഗം എന്‍.എസ്.എസ്. കരയോഗത്തിന്റെ സംഗീത ക്ലാസിലാണ് തുടക്കം. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ പ്ലസ്ടു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ ബി.എ. മ്യൂസിക് പഠനം പൂര്‍ത്തിയാക്കി. അതിനിടെ സംഗീതജ്ഞ ഡോ. ജി. ഭുവനേശ്വരിയുടെ കീഴില്‍ പഠനം, തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ പി.ജി. – അനിതയുടെ പഠനവഴി ഇങ്ങനെ നീളുന്നു. സംഗീതജ്ഞന്‍ അഷ്ടമന്‍ പിള്ളയുടെ കീഴില്‍ പഠനം തുടരുമ്പോഴാണ് 2018-ല്‍ കേരള കലാമണ്ഡലത്തില്‍ എം.ഫില്ലിനു ചേര്‍ന്നത്. മുത്തുസ്വാമി ദീക്ഷിതരുടെ ‘പഞ്ചലിംഗ സ്ഥല കൃതി’യിലായിരുന്നു ഗവേഷണം.


”പത്രമിട്ട് തുടങ്ങിയപ്പോള്‍ ആളുകള്‍ പലരും അദ്ഭുതത്തോടു കൂടിയായിരുന്നു നോക്കിയത്. കല്യാണം കഴിഞ്ഞാല്‍ നിര്‍ത്തുമല്ലേ? ചിലര്‍ ചോദിച്ചു. നിര്‍ത്തിയില്ല എന്നു മാത്രമല്ല ഇപ്പോള്‍ മെക്കാനിക്കു കൂടിയായ ഭര്‍ത്താവ് ഹരികൃഷ്ണയും പത്ര വിതരണത്തിനുണ്ട്” – അനിത പറഞ്ഞു.

കച്ചേരികള്‍ നടത്താറുള്ള അനിതയെ സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ വിധികര്‍ത്താവായും വിളിക്കുന്നുണ്ട്. വീട്ടില്‍ കുട്ടികള്‍ക്കായി സംഗീത ക്ലാസും നടത്തുന്നുണ്ട്. ഒരു മാസമായി കോലഞ്ചേരി ഹില്‍വ്യൂ പബ്ലിക് സ്‌കൂളില്‍ സംഗീതാധ്യാപികയാണ്. ഭരതനാട്യം അഭ്യസിച്ചിട്ടുള്ള അനിത വീണയും വയലിനും വായിക്കും. ”സ്ഥിരം ജോലിയാണ് സ്വപ്നം. സംഗീതത്തില്‍ ഡോക്ടറേറ്റും നേടണം. അപ്പോഴും പത്രവിതരണം വിടില്ല” – 28-കാരിയായ അനിത ഉറപ്പിച്ചു പറയുന്നു.


The story of Anita who fought and defeated the crises in her life
 



LEAVE A REPLY

Security code:

COMMENTS

Be the first to comment