visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mohanlal , Jagadeesh , Mammootty
Mohanlal , Jagadeesh , MammoottyPhoto Credit : Siju Kuriyedam Sreekumar

അന്ന് മോഹൻലാൽ തന്നെ അകമഴിഞ്ഞ് സഹായിച്ചു പക്ഷെ മമ്മൂട്ടി ഒരു സഹായവും ചെയ്തില്ല മനസ് തുറന്ന് ജഗദീഷ്

By - Siju Kuriyedam Sreekumar -- Saturday, August 27, 2022 , 11:18 AM
മലയാളികളുടെ പ്രിയ താരമാണ് ജഗദീഷ് (jagadeesh ). എന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. തുടക്കത്തിൽ അപ്പുക്കുട്ടനായും മായിൻകുട്ടിയുമായുമൊക്കെ ചിരിപ്പിച്ചിരുന്ന ജഗദീഷ് പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടി. വില്ലനായും അദ്ദേഹം അമ്പരപ്പിച്ചിട്ടുണ്ട്.

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല കഥാകൃത്ത്, ഗായകൻ, ഛായാഗ്രാഹകൻ തുടങ്ങി സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയുടെ പുറത്തുള്ള ജഗദീഷും ശ്രദ്ധേയനാണ്. അധ്യാപകൻ എന്ന നിലയിൽ കൂടി കഴിവ് തെളിയിച്ചിട്ടുള്ള ജഗദീഷ് തന്റെ രാഷ്ട്രീയത്തിന്റെ പേരിലും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഓർമ്മയും ജഗദീഷിനുണ്ട്.

ഒരിക്കൽ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോഹൻലാലിൽ നിന്നും ലഭിച്ച സഹായത്തെക്കുറിച്ചും മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചുമൊക്കെ ജഗദീഷ് മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു ജഗദീഷ് മത്സരിച്ചത്. രാഷ്ട്രീയത്തിലെ സിനിമാക്കാരനായ ഗണേഷ് കുമാറിനോടായിരുന്നു ജഗദീഷ് മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഗണേഷിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങിയത് അന്ന് വലിയ വാർത്തയായി മാറിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് മോഹൻലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹൻലാൽ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണെന്നും ജഗദീഷ് പറയുന്നുണ്ട്.

വ്യക്തിപരമായ ചില കാര്യങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും അല്ലെന്നായിരുന്നു മോഹൻലാലിനെക്കുറിച്ച് താരം പറഞ്ഞത്. അദ്ദേഹത്തിന്റെ സ്വാതന്ത്രമാണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നിലെന്നും ജഗദീഷ് അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഇപ്പോഴും താനും മോഹൻലാലും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറയുന്നുണ്ട്. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹൻലാൽ എന്നും ജഗദീഷ് ഓർക്കുന്നുണ്ട്. കൂടാതെ അന്ന് മോഹൻലാലിന് താൻ ജയിച്ചു വരണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും ജഗദീഷ് അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർക്കുകയുണ്ടായി.

അഭിനേതാവ്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെയായിരുന്നു ജഗദീഷിന്റെ അഭിനയ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഓർത്തോർത്ത് ചിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. അപ്പുക്കുട്ടനും മായിൻ കുട്ടിയുമൊക്കെ ഉദാഹരണങ്ങൾ.

രചയിതാവ് എന്ന നിലയിലും ഒരുപാട് ഹിറ്റുകൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മുത്താരം കുന്ന് പിഒ, അക്കരെ നിന്നൊരു മാരൻ, മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക, ഒരു മുത്തശ്ശിക്കഥ എന്നീ സിനിമകളുടെ കഥ ജഗദീഷിന്റേതായിരുന്നു. അധിപൻ, മിണ്ടാപ്പൂച്ചക്ക് കല്യാണം, ഗാനമേള, തുടങ്ങിയ സിനിമകളുടെ തിരക്കഥയും ജഗദീഷായിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലെ സംഭാഷണങ്ങളും അദ്ദേഹത്തിന്റേതായിരുന്നു.

പട ആണ് ജഗദീഷ് അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഹെഡ്മാസ്റ്റർ, ഗോൾഡ്, വീക്കം, കാപ്പ്, മരതകം, തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റെതായി അണിയറയിലുള്ളത്.

Jagadeesh open his mind about Mohanlal and Mammootty

Mohanlal , Jagadeesh , Mammootty , Jagadeesh open his mind about Mohanlal and Mammootty



LEAVE A REPLY

Security code:

COMMENTS

Be the first to comment