visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
KSRTC Bus Depo is Graveyard Now
KSRTC Bus Depo is Graveyard NowPhoto Credit : Siju Kuriyedam Sreekumar

ജീവനക്കാരിൽ നിന്ന് നഷ്ട്ടം ഈടാക്കാൻ വ്യഗ്രത കാണിക്കുന്ന ബഹു KSRTC സിഎംഡി കോടികൾ നഷ്ട്ടം വർത്തിയവർക്കു നേരെ കണ്ണടക്കുന്നു , ഇത് ആർക്കുവേണ്ടി

By - Siju Kuriyedam Sreekumar -- Monday, August 29, 2022 , 05:16 PM
KSRTC യിൽ തൊഴിലാളി ദ്രോഹങ്ങൾക്കെതിരെ സമരം ചെയ്ത ജീവനക്കാരിൽ നിന്ന് നക്കാപ്പിച്ച നഷ്ടം ഈടാക്കുന്നതിന് മുൻപ് ബഹു. CMD യും ബഹു. മന്ത്രിയും അറിയുന്നതിന് . ചുവടെ പറയുന്നവരിൽ നിന്ന് എന്തുകൊണ്ട് നഷ്ട്ടം ഈടാക്കുന്നില്ല . കോടികളുടെ നഷ്ട്ടം വരുത്തിവച്ച , KSRTC യെ കടക്കെണിയിലേക്കു തള്ളി വിട്ട ബന്ധപ്പെട്ടവരിൽ നിന്ന് നഷ്ടം ഈടാക്കി കേരളത്തിന് മാതൃക കാണിക്കണം അതല്ലേ യഥാർത്ഥത്തിൽ വേണ്ടത് . ആദ്യം ഉണ്ടായ നഷ്ടം ആദ്യം തിരികെ പിടിക്കണം. പിന്നെ തൊഴിലാളികളുടെ പിച്ചപ്പാത്രത്തിൽ കയ്യിട്ടു വാരാം അതല്ലേ ശരി . നിങ്ങളുടെ KSRTC സ്നേഹം പൊതു സമൂഹം കാണട്ടെ... വിലയിരുത്തട്ടെ.

1. KSRTC യിൽ 400 കോടി അഴിമതി എന്ന് പറഞ്ഞത് ഇന്നുള്ള CMD ആണ്. അത് തിരികെ പിടിച്ചോ? എത്ര കോടി തിരികെ കിട്ടി? എന്ന് വരെ ഇതിനു ഒരു ഉത്തരം പറഞ്ഞതായി കണ്ടില്ല . അഴിമതി നടത്തിയവർക്ക് എതിരെ എന്ത് നടപടി എടുത്തു . എത്ര പൈസ തിരികെ കിട്ടി ഒന്നിനും ഉത്തരം ഇല്ല .

2. കോവിഡിന്റെ മറവിൽ 2885ബസുകൾ JCB കൊണ്ട് ഇടിച്ചൊതുക്കി നശിപ്പിച്ചു. അതിന് തീരുമാനം എടുത്തവരിൽ നിന്ന് നഷ്ടം തിരികെ പിടിച്ചോ? എത്ര കോടി നഷ്ടം ഈടാക്കി ? . 

3 . വെറും ഒന്നോ രണ്ടോ ലക്ഷം  ചിലവാക്കിയാൽ നേരെ ആക്കി എടുക്കാമായിരുന്ന 30 മുതൽ 70 വരെ  വിലയുള്ള ബസുകൾ വെറും നാലു ലക്ഷത്തിനു ഇരുമ്പു വിലക്ക് വിറ്റതാർക്കു വേണ്ടി ? . ഭീമമായ നഷ്ട്ടം KSRTCക്ക് ഉണ്ടാക്കിയവർക്കു എതിരെ എന്ത് നടപടി ആണ് എടുത്തത് .
 
4. ശബളം നൽകാൻ പണമില്ല എന്ന് പറയുമ്പോഴും ഡീസലിന് എല്ലാ മാസവും തുക വകയിരുത്തിയിരുന്നു. എന്നിട്ടും ഡീസൽ പ്രതിസന്ധി ഉണ്ടാക്കി ബസുകൾ ഓടിക്കാതെ KSRTC ക്ക് കോടികൾ നഷ്ടമുണ്ടാക്കി. ഡീസൽ പ്രതിസന്ധി സൃഷ്ടിച്ചവരി നിന്ന് എത്ര കോടി നഷ്ടം ഈടാക്കി? 
5 .റൂട്ടിൽ ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞു വിൽക്കാൻ പോകുന്ന ബസുകൾ കേടുപാടുകൾ തീർക്കാൻ 55 ലക്ഷം ചെലവാക്കിയത് എന്തിനു . ആരെ  സഹായിക്കാൻ . ഈ നഷ്ട്ടം അവരിൽ നിന്ന് എന്ത് കൊണ്ട് ഈടാക്കിയില്ല ? .
6. കെഎസ്ആർടിസിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തപ്പോൾ നഷ്ടമായ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാൻ സിഎംഡി  ഉത്തരവ് ഇറക്കിയിരുന്നു. സർവീസ് പുന ക്രമീകരിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡ്യൂട്ടി ബഹിഷ്കരിച്ച് സർവീസ് മുടക്കിയതു മൂലം കെഎസ്ആർടിസിക്ക് നഷ്ടമായ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാൻ ഉത്തരവ്. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് മാനേജിങ് ഡയറക്ടർ ഉത്തരവിട്ടത്.കഴിഞ്ഞ ജൂൺ 26 ന് സർവീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോ കളിലെ ജീവനക്കാർക്ക് എതിരെ യാണ് നടപടി. കഴിഞ്ഞ പല മാസമായി ശമ്പളം പോലും കൊടുക്കാതെ ആണ് ഇത്തരം കാര്യം പറയുന്നത് എന്ന് ഓർക്കണം . 

KSRTC CMD given order to  recover the losses from the employees, but  no action is taken against those who caused the loss of crores


 



LEAVE A REPLY

Security code:

COMMENTS

Be the first to comment