Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Street Dog Image for representationPhoto Credit : Siju Kuriyedam Sreekumar
തെരുവുനായ് ശല്യം രുക്ഷമായിട്ടും അനങ്ങാതെ കേരള സർക്കാരും വകുപ്പും . ഹോസ്പിറ്റൽ - വാക്‌സിൻ ലോബികൾക്കു വേണ്ടിയോ ഈ നാടകം
By - Siju Kuriyedam Sreekumar --
Tuesday, September 06, 2022 , 04:37 PM
കേരളത്തിൽ ഒരുകൊല്ലത്തിനിടയിൽ പേപ്പട്ടി കടിച്ചു മരിച്ചവരുടെ എണ്ണം 21 എത്തി നിൽക്കുമ്പോഴും യാതൊരു കുലുക്കവും ഇല്ലാതെ വകുപ്പും കേരള സർക്കാരും . കണ്മുന്നിൽ പിടഞ്ഞു വീഴുന്ന കുരുന്നുകളും കുറവല്ല . തെരുവുനായ് ശല്യം പതിവിലും പതിന്മടങ്ങു കൂടുതലാണ് അതിനെതിരെയും യാതൊരു വിധ നടപടികളും ഇല്ല . തെരുവ്നായ്ക്കൾ കൂടുന്നത് മാലിന്യങ്ങൾ ശരിയാവണം സംസ്ക്കരിക്കാത്തതിനാലാണ് . മാലിന്യകൂമ്പാരങ്ങൾ തെരുവ് നായ്ക്കളുടെ വർദ്ധനവിന് കാരണമാകുന്നു . സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ യാതൊരു വിധ നിയമനടപടികളും എടുക്കുന്നില്ല എന്നതാണ് മാലിന്യസംസ്‌കരണം വേണ്ടവിധം നടക്കാത്തത് . പാവപ്പെട്ടവന്റെ മേല് കുതിരകയറി അത്താഴപട്ടിണി കാരന് 10000 വും 50000 പിഴ ഈടാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ട് യഥാർത്ഥ പ്രതികൾ സുരക്ഷിതരാണ് എന്ന് സർക്കാർ ഉറപ്പുവരുത്തുന്നു കാരണം അവർ കൊടുക്കുന്ന പൈസക്കുള്ള കൂറ് കാണിക്കണമല്ലോ .
അതിനിടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പത്തനംതിട്ട റാന്നി പെരുനാട് സ്വദേശിനി അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് പെൺകുട്ടിയുടെ നില ഗുരുതരമായത്. കഴിഞ്ഞ 13ന് രാവിലെ അയൽവീട്ടിലേക്ക് പാൽ വാങ്ങാൻ പോയ അഭിരാമിയെ റോഡിൽ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. കടിയേറ്റതിനു പിന്നാലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്സിനെടുത്തിരുന്നു. നാലാമത്തേത് ഈ മാസം പത്തിനാണ് എടുക്കേണ്ടിയിരുന്നത്. അതിനിടെ വെളളിയാഴ്ച ആരോഗ്യനില മോശമാകുകയായിരുന്നു. അഭിരാമിയെ കടിച്ചത് വളർത്തു നയാ ആണ് എന്നും പറയുന്നുണ്ട് .
ഏഴു മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊലിയുന്നത് 21ാമത്തെ ജീവനാണ് അഭിരാമിയുടെത്. മുൻപ് മരിച്ച ഇരുപത് പേരിൽ ആറു പേർ വളർത്തുനായ്ക്കളുടെ കടിയേറ്റവരാണ്. മരിച്ചവരിൽ അഞ്ചു പേർ കുത്തിവയ്പ് എടുത്തിരുന്നവരാണെന്നുള്ളതാണ് ആശങ്കയുയർത്തുന്ന മറ്റൊരു സംഗതി. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1,83,000 പേർക്ക് നായ കടിയേറ്റു എന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ആറു വർഷത്തിലേറെ 10 ലക്ഷം പേർക്ക് കടിയേറ്റുവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട് . പേവിഷത്തിനു എതിരായി നൽകുന്ന വാക്‌സിൻ അംഗീകാരം ഇല്ലാത്തതാണ് എന്നും ആരോപണം ഉണ്ട് . കമ്പനികളുമായി ഒത്തുകളിച്ചു ജനങ്ങളെ മണ്ടന്മാരാക്കുന്നു എന്നാണ് ആരോപണം .
തെരുവ് നായ്ക്കൾക്കായി പാർക്ക് തുടങ്ങണം തിരുവഞ്ചൂർ രാധാകൃഷ്ണൻ
സംസ്ഥാനത്ത് തെരുവ് നായ ആക്രമണമെന്ന വിഷയം ഗൗരവത്തോടെ എടുക്കുന്നതായി ജനങ്ങൾക്ക് തോന്നുന്നില്ലെന്ന് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ ഒരു പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുകയുണ്ടായി . തെരുവുനായകളെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത കാലത്തോളം ഇത്തരം അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും ഫലപ്രദമായ നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
നായകൾ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സാഹചര്യമാണ് ഇത്തരത്തിൽ ആക്രമണത്തിന് കാരണമാകുന്നത്. സിംഹങ്ങൾക്കും മാനുകൾക്കും പാമ്പുകൾക്കും വരെ പാർക്കും പ്രോജക്ടും നടത്തുന്ന ഇവിടെ എന്തുകൊണ്ട് തെരുവുനായ്ക്കൾക്കായി ഒരു പാർക്ക് തുടങ്ങിക്കൂടായെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിക്കുന്നത്.
തെരുവ് നായ വന്ധ്യംകരണ പദ്ധതി
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മരണങ്ങൾ തുടർക്കഥയാകുമ്പോഴും അനക്കമില്ലാതെ വന്ധ്യംകരണ പദ്ധതി. നായകളുടെ വന്ധ്യകരണത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ചെന്ന് ഗവൺമെന്റ് പറയുന്നുണ്ടെങ്കിലും അവർക്ക് അതിനായി ആവശ്യമായ പണം ലഭിക്കുന്നില്ലെന്നാണ് പരാതി. പരസ്പരം പഴിചാരി നിൽക്കാതെ അടിയന്തര പ്രാധാന്യത്തോടുകൂടി ഈ പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കുന്നതിനായി ഗവൺമെന്റ് മുന്നോട്ടു വന്നേ മതിയാകു . പല ജില്ലകളിലെയും മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വന്ധ്യംകരണം നടക്കുന്നില്ല. നായ കടിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന നിലയ്ക്കാണ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ തെരുവുനായ വന്ധ്യംകരണം നടന്നിട്ട് രണ്ടു വർഷത്തോളമായി. വീണ്ടും തുടങ്ങുന്നതിന് ആലോചനകൾ തുടങ്ങിയിട്ടുണ്ട്.
തെരുവുനായ്ക്കൾക്കായി ഒരു സ്ഥലം കണ്ടെത്തി അവയെ വന്ധ്യകരണം നടത്തി പരിപാലിക്കുകയാണ് ശരിയായ രീതി . അല്ലെങ്കിൽ തെരുവ് നായ്ക്കൾക്കായി വാദിക്കുന്ന മൃഗ സ്നേഹികൾക്ക് വളർത്താൻ കൊടുക്കണം . പക്ഷെ അവരുടെ വീട്ടിനുള്ളിൽ അല്ലെങ്കിൽ മതില്കെട്ടിനുള്ളിൽ വളർത്തണം എന്ന് മാത്രം . സർക്കാർ ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ല എന്നതാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം . ഗൗരവമായെടുത്തിരുന്നെങ്കിൽ സ്വാഭാവികമായി അതിനൊരു നടപടി ഉണ്ടായേനെ. പരസ്പരം പഴിചാരുന്നതിന്റെ അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. പലയിടങ്ങളിലും തെരുവുനായകളെ ബിസ്ക്കറ്റ് കൊടുത്തു വളർത്തുന്ന കാഴ്‌ചകളും കാണാം . മൃഗസ്നേഹം നല്ലതു തന്നെ പക്ഷെ അതുമൂലം മറ്റുള്ളവർക്ക് ബുദ്ധിമുട്ടു ഉണ്ടാവുന്നില്ല എന്ന് ഉറപ്പു വരുത്തണം . തെരുവുനായ്ക്കൾക്കു ബിസ്ക്കറ്റും പാലും കൊടുത്തു വളർത്തുന്നവർ അവരവരുടെ വീട്ടിൽ മതിലുകെട്ടി വളർത്തണം അല്ലാതെ മറ്റുള്ളവരെ കടിക്കാനായി ബിസ്ക്കറ്റും പാലും കൊടുത്തു തെരുവ് നായ്ക്കളുടെ എണ്ണം കൂട്ടുകയല്ല വേണ്ടത് .
ഇതുവരെ എത്ര തെരുവുനായ്ക്കളെ വന്ധ്യംകരിച്ചെന്നോ എത്ര പുതിയവ ഉണ്ടെന്ന കൃത്യമായ കണക്ക് അധികൃതരുടെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലൊന്നും തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പിലായില്ല.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പരിപാടികളൊന്നും നടക്കുന്നില്ല. വന്ധ്യംകരണത്തിനുള്ള സൗകര്യം ഒരുക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിനായുള്ള നീക്കത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. ഒട്ടുമിക്ക ജില്ലകളിലും ഏതാണ് അവസ്ഥ
ആലപ്പുഴ നഗരസഭ പരിധിയിലും തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടക്കുന്നില്ല. അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കാൻ 40 ലക്ഷം രൂപ നഗരസഭ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ നഗരസഭയിൽ 2019-20 സാമ്പത്തികവർഷം വരെയേ എബിസി പദ്ധതി നടപ്പാക്കിയിട്ടുള്ളൂ. 14 ലക്ഷം രൂപ ഇതിനായി ജില്ലാ പഞ്ചായത്തിനു നൽകിയിട്ടുണ്ട്. ഇതിൽ 6 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ബാക്കി 8 ലക്ഷം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ തന്നെ അവശേഷിക്കുന്നു. മാവേലിക്കര ബ്ലോക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വന്ധ്യംകരണ നടപടികൾ ആരംഭിച്ചിട്ടില്ല.
തൃശൂർ , കൊല്ലം , കോഴിക്കോട് , എറണാകുളം , മലപ്പുറം എന്നുവേണ്ട തിരുവനന്തപുരം ജില്ലയിൽ വരെ തെരുവ് നായ വന്ധ്യംകരണ പദ്ധതി കാര്യക്ഷമമായി നടക്കുന്നില്ല . കോടിക്കണക്കിനു രൂപയാണ് ഇതിനായി ചിലവാക്കുന്നത് . ഈ രൂപയെല്ലാം എവിടേക്കു പോകുന്നു എന്ന് ആർക്കും അറിയില്ല . ഇതിനെല്ലാം സർക്കാരിന്റെ കൈയിൽ കൃത്യമായ കണക്കും ഇല്ല ഇതിന്റെ ഏകോപനവും നടക്കുന്നില്ല .
No action from Kerala government and the department despite the rampant street dog harassment

COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

10.6°C,
Overcast,
86%
LEAVE A REPLY