visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Chathayadina Goshayathar , SDPI

ചതയ ദിനാഘോഷത്തിന് നേരേ ആക്രമണം നടത്തിയത് എസ്ഡിപിഐ എന്ന് ഉറപ്പായിട്ടും ഒന്നും മിണ്ടാതെ സർക്കാരും പ്രതികളെ പിടികൂടാതെ നോക്കുകുത്തിയായി പോലീസും

By - Siju Kuriyedam Sreekumar -- Tuesday, September 13, 2022 , 02:06 PM
ശാസ്താംകോട്ട: പോരുവഴിയിൽ ചതയദിനാഘോഷത്തിനിടയിലേക്ക് എസ്ഡിപിഐ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ് . സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികൾ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമാണ് 

പോരുവഴി അമ്പലത്തുംഭാഗം കുന്നുവിളജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. കുമാരനാശാൻ മെമ്മോറിയൽ എസ്‌എൻഡിപി ശാഖയുടെ ചതയദിനാഘോഷം നടക്കുന്നതിനിടെ എസ്ഡിപിഐ പ്രവർത്തകർ സംഘർഷം  ഉണ്ടാക്കുകയായിരുന്നെന്നാണ് പരിപാടിയിൽ  പങ്കെടുത്തവർ പറയുന്നത്. കുട്ടികളുടെ കലാപരിപാടി നടക്കുന്നതിനിടെ സമീപത്തുള്ള എസ്ഡിപിഐക്കാരായ രണ്ടുപേർ അമിതവേഗത്തിൽ ബൈക്കിൽ പാഞ്ഞുപോയി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ ഈ ബൈക്ക് അഭ്യാസം പല തവണ ആവർത്തിച്ചപ്പോൾ സംഘാടകരിൽ ചിലർ ബൈക്ക് യാത്രികരെ തടഞ്ഞുനിർത്തി വേഗത കുറച്ചുപോകാൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രകോപിതരായ എസ്ഡിപിഐ സംഘം തിരിച്ചു പോയ ശേഷം ഇരുപത് ബൈക്കിലായി നാൽപ്പതോളം പേരുമായി തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ഇവർ പരിപാടി സ്ഥലത്തേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. പരിപാടി സ്ഥലത്തുണ്ടായിരുന്ന സംഘാടകരെയും സ്ത്രീകളേയും കുട്ടികളേയും ഇവർ കടന്നാക്രമിച്ചു. അക്രമികളെ തടയാൻ ശ്രമിച്ച സംഘാടകരും ആക്രമണത്തിന് ഇരയായി.

സ്ത്രീകളും കുട്ടികളും ഭയന്ന് അലറി വിളിച്ചോടി രക്ഷപ്പെടുകയായിരുന്നു. ആഘോഷത്തിന് ഒരുക്കിയതെല്ലാം സംഘം അടിച്ചുതകർത്തു. ചതയ ദിന സംഘാടകരായ പത്തോളം പേർക്ക് പരിക്കേറ്റു. പലരും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ശാഖാ ഭാരവാഹിയായ പ്രതാപ (48) നെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ചതയ ദിനാഘോഷത്തിന് നേരേ ആക്രമണം നടത്തിയത് എസ്ഡിപിഐ എന്നത് വ്യാജ വാർത്ത ആണ് എന്ന്   SDPI പറയുന്നു . വാർത്ത പ്രചരിച്ചവർക്കു  എതിരെ SDPI  ശൂരനാട് പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതായി അറിയാൻ കഴിഞ്ഞു . 


SDPI attacked  Chathaya Day goshayathra 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment